കൊറോണയ്‌ക്കെതിരെയുളള പ്രതിരോധം! ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നന്ദി അറിയിച്ച് ജയസൂര്യ
ജനതാ കര്‍ഫ്യൂ ദിനത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നന്ദി അറിയിച്ച് നടന്‍ ജയസൂര്യയും. തന്റെ ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് നടന്‍ എല്ലാവര്‍ക്കുമുളള നന്ദി അറിയിച്ചിരിക്കുന്നത്. പ്രളയ കാലത്തും, നിപ കാലത്തും ഇപ്പോള്‍ ഈ കൊറോണാ ദുരിത കാലത്തും ഞങ്ങളെ കാത്ത, ഇപ്പോള്‍ കാത്തു കൊണ്ടിരിക്കുന്ന കേന്ദ്ര, സംസ്ഥാന ഗവണ്‍മെന്റിനും, ആരോഗ്യ പ്രവര്‍ത്തകര്‍ക്കും മറ്റു എല്ലാ മേഖലയില്‍ ഉള്ളവര്‍ക്കും നന്ദി എന്നാണ് ജയസൂര്യ കുറിച്ചിരിക്കുന്നത്.

കര്‍ഫ്യൂ അല്ല, കെയര്‍ ഫോര്‍ യൂ എന്ന് എഴുതിയ ഫോട്ടോ ആയിരുന്നു ജയസൂര്യ കഴിഞ്ഞ ദിവസം പങ്കുവെച്ചിരുന്നത്. കൊറോണ ബോധവല്‍ക്കരണ പോസ്റ്റുകളുമായി മുന്‍പും ജയസൂര്യ സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു. കേരള സര്‍ക്കാര്‍ ആരംഭിച്ച ക്യാപെയിനായ ബ്രേക്ക് ദ ചെയിനെക്കുറിച്ച് വിശദീകരിച്ച് നടനും നേരത്തെ രംഗത്തെത്തിയിരുന്നു. സോഷ്യല്‍ മീഡിയ പേജുകളില്‍ പങ്കുവെച്ച വീഡിയോയിലൂടെ ആയിരുന്നു ജയസൂര്യ അതിനെക്കുറിച്ച് വിശദീകരിച്ചത്.
ജയസൂര്യയ്ക്ക് പുറമെ മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി. പൃഥ്വിരാജ്, കുഞ്ചാക്കോ ബോബന്‍, ഉണ്ണി മുകുന്ദന്‍ ഉള്‍പ്പെടെയുളള താരങ്ങളും എത്തിയിരുന്നു. കഴിഞ്ഞ ദിവസം കൊറോണ വ്യാപനത്തിനെ പ്രതിരോധിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ആഹ്വാന ചെയ്ത ജനത കര്‍ഫ്യൂ വിജയമായിരുന്നു. രാജ്യം ഒറ്റക്കെട്ടായി നിന്നാണ് ഇന്ന് അതിനായി അണിച്ചേര്‍ന്നത്. പിന്നാലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും മറ്റ് സന്നദ്ധ പ്രവര്‍ത്തകര്‍ക്കും നന്ദി അറിയിച്ചും എല്ലാവരും രംഗത്തെത്തിയിരുന്നു. പാത്രം കൊട്ടിയും കൈ കൊട്ടിയും നന്ദി അറിയിക്കാനായിരുന്നു പ്രധാനമന്ത്രി ആവശ്യപ്പെട്ടത്.
ഇത് എല്ലാവരും തങ്ങളുടെ വീടിന് മുന്‍പില്‍ വെച്ച് ചെയ്യുകയായിരുന്നു. സിനിമാ താരങ്ങള്‍ അടക്കമുളളവര്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും മറ്റ് സന്നദ്ധ പ്രവര്‍ത്തകര്‍ക്കും നന്ദി അറിയിച്ച് രംഗത്തെത്തിയിരുന്നു. കൊറോണ വ്യാപനം സ്റ്റേജ് 3യിലേക്ക് എത്തിയ സമയമാണ് പ്രധാനമന്ത്രി ജനതാ കര്‍ഫ്യൂവിന് ആഹ്വാനം ചെയ്തിരുന്നത്. ആദ്യം പല രീതിയില്‍ വിമര്‍ശനങ്ങള്‍ ഉണ്ടായിരുന്നെങ്കിലും പിന്നീട് അധിക പേരും ഇതിനെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. ജനതാ കര്‍ഫ്യൂവിന് പിന്നാലെ കൊറോണ വ്യാപനത്തിനെതിരെ കൂടുതല്‍ നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ എടുത്തിരുന്നു.


Click it and Unblock the Notifications











