കലിപ്പ് ലുക്കില്‍ ജയസൂര്യയുടെ തൃശ്ശൂര്‍ പൂരം ഫസ്റ്റ്‌ലുക്ക്! വൈറലായി ആദ്യ പോസ്റ്റര്‍

By Midhun Raj

നിരവധി ശ്രദ്ധേയ ചിത്രങ്ങളിലൂടെ മലയാളത്തില്‍ മുന്‍നിര നായകനായി ഉയര്‍ന്ന താരമാണ് ജയസൂര്യ. ജയസൂര്യയുടെതായി പുറത്തിറങ്ങാറുളള മിക്ക ചിത്രങ്ങള്‍ക്കും മികച്ച സ്വീകാര്യതയാണ് സിനിമാ പ്രേമികള്‍ നല്‍കാറുളളത്. വെല്ലുവിളി നിറഞ്ഞ കഥാപാത്രങ്ങളും വ്യത്യസ്തമാര്‍ന്ന വേഷങ്ങളുമെല്ലാം ധാരാളമായി നടന്‍ ചെയ്തിരുന്നു. മലയാളത്തിലെ മികച്ച നടന്‍മാരിലൊരാളായ താരത്തിന്റെ പിറന്നാള്‍ ദിനമാണിന്ന്.

1

ജയസൂര്യയുടെ പിറന്നാളിന് നടന്റെ എറ്റവും പുതിയ ചിത്രമായ തൃശ്ശൂര്‍ പൂരത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങിയിരുന്നു. ഫസ്റ്റ്‌ലുക്കില്‍ കലിപ്പ് ലുക്കിലാണ് ജയസൂര്യയെ കാണിച്ചിരിക്കുന്നത്. ഒരു മാസ് ചിത്രമാണെന്ന സൂചനകള്‍ നല്‍കികൊണ്ടാണ് തൃശ്ശൂര്‍ പൂരത്തിന്റെ ആദ്യ പോസ്റ്റര്‍ പുറത്തുവന്നിരിക്കുന്നത്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവാണ് ചിത്രം നിര്‍മ്മിക്കുന്നത്.

2

പുളളു ഗിരി എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ ജയസൂര്യ അവതരിപ്പിക്കുന്നതെന്ന് അണിയറക്കാര്‍ അറിയിച്ചിരുന്നു.പിറന്നാള്‍ ദിനത്തില്‍ ജയസൂര്യയ്ക്ക് ആശംസകള്‍ അറിയിച്ച് നിര്‍മ്മാതാവായ വിജയ് ബാബുവാണ് തൃശ്ശൂര്‍ പൂരത്തിന്റെ ഫസ്റ്റ്‌ലുുക്ക് പോസ്റ്റര്‍ പുറത്തുവിട്ടിരുന്നത്. ജയസൂര്യയുടെ 41ാം പിറന്നാള്‍ ദിവസം കൂടിയാണ് ഇന്ന്.

3

ഞാന്‍ മേരിക്കുട്ടി, പ്രേതം 2 തുടങ്ങിയ സിനിമകള്‍ക്ക് ശേഷമാണ് ജയസൂര്യയുടെ പുതിയ പടമെടുത്തുന്നത്. ഇക്കഴിഞ്ഞ തൃശ്ശൂര്‍ പൂരത്തിന്റെ അന്നായിരുന്നു ജയസൂര്യ ചിത്രത്തിന്റെ പ്രഖ്യാപനമുണ്ടായത്. പൂരത്തിനിടെയുളള സിനിമയുടെ പ്രഖ്യാപനം വാര്‍ത്തകളില്‍ ഇടം നേടുകയും ചെയ്തിരുന്നു. തൃശ്ശൂരിന്റെ ജീവിതവുമായി ബന്ധപ്പെട്ട തൃശ്ശൂര്‍ പൂരത്തിന്റെ എല്ലാ ഭാവങ്ങളും പറയുന്ന ഒരു സിനിമയാവും തൃശ്ശൂര്‍ പൂരം എന്നാണ് അറിയുന്നത്.

4

ജൂണിന്റെ വിജയത്തിന് ശേഷമാണ് ഫ്രൈഡേ ഫിലിം ഹൗസിന്റെ പുതിയ ചിത്രം എത്തുന്നത്. തൃശ്ശൂര്‍ പൂരത്തിന് പുറമെ ഫിലിപ്പ് ആന്‍ഡ് ദി മങ്കിപ്പെന്‍, ആട് ഒരു ഭീകരജീവിയാണ് ,ആട് 2 തുടങ്ങിയ സിനിമകളാണ് ജയസൂര്യയെ നായകനാക്കി മുന്‍പ് ഫ്രൈഡേ ഫിലിം ഹൗസ് നിര്‍മ്മിച്ചിരുന്ന ചിത്രങ്ങള്‍. നവാഗതനായ രാജേഷ് മോഹനാണ് ജയസൂര്യയുടെ തൃശ്ശൂര്‍ പൂരം സംവിധാനം ചെയ്യുന്നത്.

5

സംഗീത സംവിധായകനായ രതീഷ് വേഗയാണ് സിനിമയുടെ തിരക്കഥ,സംഭാഷണം നിര്‍വ്വഹിച്ചിരിക്കുന്നത്. സിനിമയുടെ ഷൂട്ടിംഗ് നിലവില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. തൃശ്ശൂര്‍ പൂരത്തിന് പുറമെ ടര്‍ബോ പീറ്റര്‍, വെള്ളം, അന്വേഷണം, സത്യന്‍ ബയോപിക്ക്, വിനയന്‍ ചിത്രം, ആട് 3, പൂഴിക്കടകന്‍, രാമസേതു തുടങ്ങിയ ചിത്രങ്ങളും ജയസൂര്യയുടെതായി അണിയറയില്‍ ഒരുങ്ങുന്ന സിനിമകളാണ്.

Read more about: jayasurya ജയസൂര്യ
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X