ആക്ഷന്‍ രംഗങ്ങളില്‍ മിന്നിച്ച് ജയസൂര്യ! തൃശ്ശൂര്‍ പൂരത്തിന്റെ കിടിലന്‍ മേക്കിങ് വീഡിയോ

By Midhun Raj

ജയസൂര്യയുടെ ക്രിസ്മസ് റിലീസായി തിയ്യേറ്ററുകളിലേക്ക് എത്തിയ ചിത്രമാണ് തൃശ്ശൂര്‍ പൂരം. നടന്‍ വീണ്ടും മാസ് റോളിലെത്തുന്ന ചിത്രം നവാഗതനായ രാജേഷ് മോഹനനാണ് സംവിധാനം ചെയ്തിരിക്കുന്നത്. പുളള് ഗിരിയായി ജയസൂര്യ എത്തുന്ന സിനിമയില്‍ സ്വാതി റെഡ്ഡിയാണ് നായിക. സിനിമ പ്രദര്‍ശനം തുടരവേ ചിത്രത്തിന്റെ മേക്കിങ് വീഡിയോ അണിയറക്കാര്‍ പുറത്തുവിട്ടിരുന്നു.

jayasurya

ചിത്രത്തിലെ സംഘടന രംഗങ്ങള്‍ ഉള്‍പ്പെടുത്തികൊണ്ടുളള മേക്കിങ് വീഡിയോ ആണ് അണിയറക്കാര്‍ പുറത്തുവിട്ടിരിക്കുന്നത്. ഫ്രൈഡ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. സിനിമയില്‍ ഒരു പ്രധാന കഥാപാത്രമായും വിജയ് ബാബു എത്തുന്നുണ്ട്. സാബുമോന്‍ അബ്ദുസമദ്, ബാലചന്ദ്രന്‍ ചുളളിക്കാട് ,മണിക്കുട്ടന്‍, സുദേവ് നായര്‍, ഇന്ദ്രന്‍സ്, സുധീര്‍ കരമന, ടിജി രവി, ഷാജു തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.

സംഗീത സംവിധായകനായ രതീഷ് വേഗയാണ് സിനിമയുടെ തിരക്കഥ, സംഭാഷണം ഒരുക്കിയിരിക്കുന്നത്. ആര്‍ഡി രാജശേഖര്‍ ഛായാഗ്രഹണം നിര്‍വ്വഹിച്ച ചിത്രത്തിന് ദീപു ജോസഫാണ് എഡിറ്റിങ് ചെയ്യുന്നത്. രതീഷ് വേഗ തന്നെയാണ് ചിത്രത്തിലെ പാട്ടുകള്‍ ഒരുക്കിയിരിക്കുന്നത്.

Read more about: jayasurya ജയസൂര്യ
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X