ജയസൂര്യ വീണ്ടും 'തൃശ്ശൂര്‍ക്കാരനായി'! പൂരത്തിന് കൊടിയേറ്റം! വൈറലായി ചിത്രങ്ങള്‍

By Midhun Raj

ഒരിടവേളയ്ക്ക് ശേഷം ജയസൂര്യ വീണ്ടും തൃശ്ശൂര്‍കാരനായി എത്തുന്ന ചിത്രമാണ് തൃശ്ശൂര്‍ പൂരം. പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന സിനിമയ്ക്ക് ശേഷമാണ് നടന്റെ ചിത്രമെത്തുന്നത്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബു നിര്‍മ്മിക്കുന്ന സിനിമയ്ക്ക് ഇന്ന് തുടക്കമായിരിക്കുകയാണ്. തൃശ്ശൂര്‍ പൂരത്തിന്റെ പൂജാ ചടങ്ങിന്റെ ചിത്രങ്ങള്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു.

സംഗീത സംവിധായകന്‍ രതീഷ് വേഗയാണ് സിനിമയ്ക്ക് വേണ്ടി തിരക്കഥ എഴുതിയിരിക്കുന്നത്. അടുത്തിടെ തൃശ്ശൂര്‍ പൂരത്തിന്റെ ഇടയില്‍ വെച്ചായിരുന്നു സിനിമയുടെ പ്രഖ്യാപനം അണിയറക്കാര്‍ നടത്തിയിരുന്നത്. സിനിമയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ അന്ന് പുറത്തുവിട്ടിരുന്നു. രാജേഷ് മോഹനാണ് ജയസൂര്യയുടെ തൃശ്ശൂര്‍ പൂരം സംവിധാനം ചെയ്യുന്നത്.

thrissur pooram

മല്ലിക സുകുമാരന്‍,ഗായത്രി അരുണ്‍,തരികിട സാബു തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. കാക്ക കാക്ക,ഇരുമുഗന്‍,ഗജിനി,റണ്‍ ബേബി റണ്‍ എന്നീ സിനിമകള്‍ക്ക് വേണ്ടി ഛായാഗ്രഹണം നിര്‍വ്വഹിച്ച ആര്‍ഡി രാജശേഖറാണ് തൃശ്ശൂര്‍ പൂരത്തിനും ക്യാമറ ചെയ്യുന്നത്. എഴുത്തിന് പുറമെ രതീഷ് വേഗ തന്നെയാണ് സിനിമയുടെ സംഗീത സംവിധാനവും നിര്‍വ്വഹിക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X