ഷാജി പാപ്പന് പിന്നാലെ പുളള് ഗിരിയായി ജയസൂര്യ! തൃശ്ശൂര്‍ പൂരത്തിന്റെ കിടിലന്‍ ട്രെയിലര്‍

By Midhun Raj

ജയസൂര്യയുടെതായി റിലീങ്ങിനൊരുങ്ങുന്ന ക്രിസ്മസ് ചിത്രമാണ് തൃശ്ശൂര്‍ പൂരം. നടന്‍ വീണ്ടും മാസ് ഹീറോ ആയി എത്തുന്ന ചിത്രത്തിന്റെ കിടിലന്‍ ട്രെയിലര്‍ സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നു. ജയസൂര്യയുടെ പഞ്ച് ഡയലോഗുകളും ആക്ഷന്‍ രംഗങ്ങളും തന്നെയാണ് ട്രെയിലറില്‍ മുഖ്യ ആകര്‍ഷണമായി മാറിയിരിക്കുന്നത്. പുളള് ഗിരിയെന്നാണ് ചിത്രത്തില്‍ ജയസൂര്യയുടെ കഥാപാത്രത്തിന്റെ പേര്‌. സ്വാതി റെഡ്ഡിയാണ് ചിത്രത്തില്‍ നായികയാവുന്നത്.

Thrissur Pooram movie

നവാഗതനായ രാജേഷ് മോഹനന്‍ സംവിധാനം ചെയ്യുന്ന ചിത്രം ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബു നിര്‍മ്മിക്കുന്നു. ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായും വിജയ് ബാബു എത്തുന്നുണ്ട്. സംഗീത സംവിധായകനായ രതീഷ് വേഗയാണ് സിനിമയുടെ തിരക്കഥ, സംഭാഷണം ഒരുക്കിയിരിക്കുന്നത്. സാബുമോന്‍ അബ്ദുസമദ്, ബാലചന്ദ്രന്‍ ചുളളിക്കാട് ,മണിക്കുട്ടന്‍, സുദേവ് നായര്‍, ഇന്ദ്രന്‍സ്, സുധീര്‍ കരമന, ടിജി രവി, ഷാജു തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.

ഡിസംബര്‍ 20നാണ് തൃശ്ശൂര്‍ പൂരം തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. ആര്‍ഡി രാജശേഖര്‍ ഛായാഗ്രഹണം നിര്‍വ്വഹിച്ച ചിത്രത്തിന് ദീപു ജോസഫാണ് എഡിറ്റിങ് ചെയ്യുന്നത്. രതീഷ് വേഗ തന്നെയാണ് ചിത്രത്തിലെ പാട്ടുകള്‍ ഒരുക്കിയിരിക്കുന്നത്.

Read more about: jayasurya ജയസൂര്യ
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X