'ഹലോ ആര്‍ യൂ കെഎസ്ഇബി'! ജയസൂര്യയുടെ രസകരമായ വീഡിയോ വൈറല്‍
മലയാളി പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളില്‍ ഒരാളാണ് ജയസൂര്യ. വ്യത്യസ്ത തരം സിനിമകളും കഥാപാത്രങ്ങളും ചെയ്തുകൊണ്ടാണ് നടന്‍ മോളിവുഡില്‍ തിളങ്ങിനില്‍ക്കുന്നത്. ജയസൂര്യയുടെ സിനിമകള്‍ക്കായെല്ലാം ആരാധകര്‍ ആകാംക്ഷകളോടെ കാത്തിരിക്കാറുണ്ട്. ലോക് ഡൗണ്‍ കാലത്തും സോഷ്യല്‍ മീഡിയയില്‍ സജീവമാകാറുണ്ട് ജയസൂര്യ.

വീട്ടില്‍ നിന്നും ചിത്രങ്ങളും വീഡിയോകളുമെല്ലാം തന്നെ നടന്‍ തന്റെ സോഷ്യല്‍ മീഡിയ പേജുകളില്‍ പങ്കുവെക്കാറുണ്ട്. ജയസൂര്യയുടെതായി വന്ന രസകരമായ പുതിയൊരു വീഡിയോയും ആരാധകര്‍ ഏറ്റെടുത്തിരുന്നു. കെഎസ്ഇബിയിലേക്ക് വിളിച്ച് ഇംഗ്ലീഷില്‍ ചീത്ത പറയുന്ന നടന്റെ രസകരമായ വീഡിയോ ആണ് വൈറലായിരിക്കുന്നത്.
വീഡിയോയില്‍ കൊറോണ സമയത്ത് വന്‍ തുക ഇലക്‌സിട്രിറ്റി ബില്‍ വന്നതിന്റെ കാരണം ചോദിച്ച് വിളിക്കുകയാണ് ജയസൂര്യ. കൂടാതെ കെഎസ്ഇബിക്ക് ഒരു പുതിയ ഫുള്‍ഫോമും നല്‍കിയിരിക്കുകയാണ് നടന്‍. കസ്റ്റമര്‍ സാലറി ഏണിങ്ങ് ദെന്‍ ബില്‍. സിംപിളായി പറഞ്ഞാല്‍ ശമ്പളം കിട്ടിയാല്‍ മാത്രം ബില്‍.
മകന്‍ അദ്വൈത് ജയസൂര്യയുടെ ടിക്ക് ടോക്ക് അക്കൗണ്ടിലാണ് ജയസൂര്യ പുതിയ വീഡിയോ ചെയ്തിരിക്കുന്നത്. ജയസൂര്യയുടെ വീഡിയോയ്ക്ക് താഴെ കമന്റുകളുമായി താരങ്ങളും ആരാധകരുമെല്ലാം തന്നെ എത്തിയിരുന്നു. കീര്‍ത്തി സുരേഷ്, ആന്‍ അഗസ്റ്റിന്‍, നവ്യാ നായര്‍, പ്രയാഗ മാര്‍ട്ടിന്‍ തുടങ്ങിയ താരങ്ങളാണ് ജയസൂര്യയുടെ വീഡിയോയ്ക്ക് താഴെ കമന്റുകളുമായി എത്തിയത്. അതേസമയം ഈ വര്‍ഷം അന്വേഷണം എന്ന ചിത്രം മാത്രമാണ് ജയസൂര്യയുടെതായി പുറത്തിറങ്ങിയത്.
ത്രില്ലര്‍ ചിത്രത്തിന് തിയ്യേറ്ററുകളില്‍ സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. കഴിഞ്ഞ വര്‍ഷം തൃശ്ശൂര്‍ പൂരം, പൂഴിക്കടകന്‍ തുടങ്ങിയ സിനിമകളിലൂടെയാണ് നടന്‍ എത്തിയത്. നിലവില്‍ കൈനിറയെ ചിത്രങ്ങളുമായിട്ടാണ് ജയസൂര്യ മുന്നേറികൊണ്ടിരിക്കുന്നത്. ലോക് ഡൗണ്‍ കാലത്ത് കൊറോണ ബോധവല്‍ക്കരണവുമായും താരം എത്തിയിരുന്നു. മലയാളത്തില്‍ അഭിനയത്തിന് പുറമെ പിന്നണി ഗായകനായും നിര്‍മ്മാതാവായും തിളങ്ങിയ താരമാണ് ജയസൂര്യ. ജയസൂര്യയുടെ മകന്‍ അദ്വൈത് ജയസൂര്യയും സിനിമകളില്‍ അഭിനയിച്ചിരുന്നു. അച്ഛന്റെ സിനിമകളിലാണ് താരപുത്രനും ബാല താരമായി അഭിനയിച്ചിരുന്നത്.


Click it and Unblock the Notifications