ഷാജി പാപ്പന്‍ നടുവും തല്ലി വീണു, ജോണ്‍ ഡോണ്‍ബോസ്‌കോ ക്വാറന്റൈനീലാണ്! ജയസൂര്യയുടെ വീഡിയോ

By Prashant V R

നിരവധി ശ്രദ്ധേയ സിനിമകളും കഥാപാത്രങ്ങളും മലയാളികള്‍ക്ക് സമ്മാനിച്ച താരമാണ് ജയസൂര്യ. ഷാജി പാപ്പന്‍, അംഗൂര്‍ റാവുത്തര്‍, ജോയ് താക്കോല്‍ക്കാരന്‍, ജോണ്‍ ഡോണ്‍ബോസ്‌കോ പോലുളള കഥാപാത്രങ്ങളെല്ലാം നടന്റെ കരിയറില്‍ വലിയ വഴിത്തിരിവുണ്ടാക്കിയിരുന്നു. ലോക് ഡൗണ്‍ കാലത്ത് ജയസൂര്യയുടെതായി വന്ന പുതിയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു.

jayasurya

ഈ സമയത്ത് താന്‍ ചെയ്ത കഥാപാത്രങ്ങളെല്ലാം എന്താകും ചെയ്യുന്നതെന്ന ചിന്ത ഒരു കുഞ്ഞുവീഡിയോ ആക്കി പോസ്റ്റ് ചെയ്തിരിക്കുകയാണ് താരം. ഞാന്‍ ചെയ്ത ചില കഥാപാത്രങ്ങള്‍ ഈ കൊറോണ കാലത്ത് ഇപ്പോ എന്ത് ചെയ്യായിരിക്കും. ചുമ്മാ ഒരു കൗതുകം, നോക്കാല്ലേ എന്നാണ് വീഡിയോക്കൊപ്പം ജയസൂര്യ തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ കുറിച്ചിരിക്കുന്നത്.

വീഡിയോയില്‍ ജയസൂര്യ തന്നെയാണ് തന്റെ ഓരോ കഥാപാത്രങ്ങളെക്കുറിച്ചും വിവരിക്കുന്നത്. ജയസൂര്യയുടെ മകന്‍ അദ്വൈത് ജയസൂര്യയാണ് വീഡിയോ ഏഡിറ്റ് ചെയ്തിരിക്കുന്നത്. "ഈ കൊറോണ കാലത്തും അമ്മച്ചിയുടെ അതിയായ നിര്‍ബന്ധം കാരണം പെണ്ണുകാണാന്‍ പോകാനിരുന്ന ഷാജി പാപ്പനാണ്. അതിനിടെയാണ് പ്ലാവില്‍ ചക്കയിടാന്‍ കേറി നടുവും തല്ലി വീണത്. അബുവും ക്ലീറ്റസും എല്ലാവരും കൂടി പാപ്പനെയും പൊക്കി ആശുപത്രിയില്‍ പോയിട്ടുണ്ട്.

ആനപ്പിണ്ടത്തില്‍ കുറച്ച് കല്‍ക്കണ്ടവും തേനുമൊക്കെ ചേര്‍ത്ത് കൊറോണയ്ക്കുളള പ്രതിരോധ മരുന്ന് കണ്ടുപിടിച്ച് അതൊന്ന് വിപണിയിലേക്ക് എത്തിക്കാന്‍ കഴിയാതെ മന്ത്രിമാരെയൊക്കെ പാഠം പഠിപ്പിക്കാന്‍ ഓണ്‍ലൈന്‍ വഴി നിരാഹാരം തുടങ്ങാനുളള പദ്ധതിയിലാണ് ജോയ് താക്കോല്‍ക്കാരന്‍. കണ്ടവരുടെ കണ്ണില്‍ നോക്കി കൊറോണ കണ്ടുപിടിക്കുന്ന ജോണ്‍ ഡോണ്‍ബോസ്‌കോ കൊറോണ പിടിച്ച് ക്വാറന്റൈനീലാണ്. വീഡിയോയില്‍ നിന്നുളള ജയസൂര്യയുടെ ചില വിവരണങ്ങളാണ് ഇവ.

ജയസൂര്യയുടെ പുതിയ വീഡിയോ ആരാധകരും സഹതാരങ്ങളുമെല്ലാം തന്നെ ഏറ്റെടുത്തിരുന്നു. നന്നായിട്ടുണ്ടെന്നാണ് അധികപേരും സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്. ലോക് ഡൗണ്‍ കാലത്തും സോഷ്യല്‍ മീഡിയയില്‍ ആക്ടീവാകാറുളള താരമാണ് ജയസൂര്യ. വീട്ടില്‍ നിന്നുളള വിശേഷങ്ങളും ചിത്രങ്ങളും വീഡിയോകളുമെല്ലാം തന്നെ താരം പങ്കുവെക്കാറുണ്ട്.

Read more about: jayasurya
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X