ഷാജി പാപ്പൻ സ്റ്റൈലിൽ ജയസൂര്യ! തന്നെ ഉപേക്ഷിച്ച കാമുകിയെ കണ്ടപ്പോൾ പറഞ്ഞത്...
കുട്ടികളും മുതിർന്നവരും ഒരുപോലെ ഇഷ്ടപ്പെടുന്ന താരമാണ് നടൻ ജയസൂര്യ. വ്യത്യസ്തമായ കഥാപാത്രങ്ങളുമായാണ് ജയസൂര്യ എപ്പോഴും പ്രേക്ഷകരുടെ മുന്നിൽ പ്രത്യക്ഷപ്പെടാറുള്ളത്. ഇപ്പോഴിത തന്നെ ഉപക്ഷിച്ച് പോയ കാമുകിയോട് ഷാജി പാപ്പൻ സ്റ്റൈലിൽ ഡയലോഗ് പറഞ്ഞ കഥ വെളിപ്പെടുത്തുകയാണ് താരം. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

കോളേജിൽ പഠിക്കുമ്പോൾ ഒരു പ്രണയമണ്ടായിരുന്നു. അന്നെനിക്ക് വലിയ സാമ്പത്തികമില്ലായിരുന്നു. അവളാണെങ്കിൽ സമ്പന്ന കുടുംബത്തിലെ അംഗവും. ചെറുതായിട്ട് ഒരു തേയ്പ്പിന്റെ പണിയും എനിയ്ക്ക് കിട്ടി. പിന്നെ ഞാൻ അവളെ കണ്ടില്ല. പിന്നീട് ഞാൻ ഒരു സിനിമ നടനായി, വണ്ടികളൊക്കെ എടുത്തു. ആദ്യമായി ഒരു ബിഎംഡബ്യൂ എടുത്ത ദിവസം. അമ്പലത്തിൽ പോകുമ്പോൾ ഷാജി പാപ്പന്റെ മേരിയെ പോലെ ഇങ്ങനെ നടന്നു വരുന്നു.ഞാൻ കണ്ടതു പോലെ അവൾ എന്നേയും കണ്ടു.
എന്റെ ഉള്ളിൽ ചെറിയ അഹങ്കാരമാണോ പകവീട്ടലാണോ എന്നൊന്നും അറിയില്ല. ഞാൻ വണ്ടിയിൽ നിന്ന് ഇറങ്ങി അവളുടെ അടുത്തേയ്ക്ക് ചെന്നു. എന്നീട്ട് മുഖത്ത് നോക്കി പറഞ്ഞു. എന്റെ ലെഫ്റ്റ് സൈഡിലിരിക്കേണ്ടവളായിരുന്നില്ലേടി നീ. വീട്ടിൽ ചെന്നയുടൻ ഭാര്യയോട് ഇക്കാര്യം പറഞ്ഞു. എന്റെ എല്ലാ രഹസ്യങ്ങളും അറയിയാവുന്നയാളാണ് സരിത.


Click it and Unblock the Notifications