twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    എന്റെ ചിത്രം കാണാനല്ല! മേരിക്കുട്ടിയെയും ഷാജി പാപ്പനെയും കാണാനാണ് പ്രേക്ഷകര്‍ എത്തേണ്ടത്! ജയസൂര്യ

    By Prashant V R
    |

    നിരവധി ശ്രദ്ധേയ കഥാപാത്രങ്ങളിലൂടെ മലയാളത്തിലെ വെര്‍സറ്റൈല്‍ ആക്ടര്‍ പദവി നേടിയ താരമാണ് ജയസൂര്യ. സമീപ കാലത്ത് നടന്റെതായി പുറത്തിറങ്ങിയ മിക്ക ചിത്രങ്ങളും വിജയം നേടിയവയായിരുന്നു. ഒന്നിനൊന്ന് മികച്ച സിനിമകളും കഥാപാത്രങ്ങളുമായിട്ടാണ് ജയസൂര്യ എന്ന താരം മലയാളത്തില്‍ മുന്നേറികൊണ്ടിരിക്കുന്നത്.

    മമ്മൂക്കയും ഹിറ്റ്‌മേക്കര്‍ റാഫിയും വീണ്ടും? ഹാസ്യത്തിന് പ്രാധാന്യം നല്‍കിയുളള ചിത്രമൊരുങ്ങുന്നുമമ്മൂക്കയും ഹിറ്റ്‌മേക്കര്‍ റാഫിയും വീണ്ടും? ഹാസ്യത്തിന് പ്രാധാന്യം നല്‍കിയുളള ചിത്രമൊരുങ്ങുന്നു

    വ്യത്യസ്ത സിനിമകള്‍ ചെയ്യാന്‍ താല്‍പര്യം കാണിക്കാറുളള നടന്‍ അത്തരം ചിത്രങ്ങളുമായിട്ടാണ് മുന്നോട്ടുപോയികൊണ്ടിരിക്കുന്നത്. ഞാന്‍ മേരിക്കുട്ടി എന്ന ചിത്രമായിരുന്നു ജയസൂര്യയുടെതായി ഒടുവില്‍ തിയ്യേറ്ററുകളിലെത്തിയിരുന്നത്. മേരിക്കുട്ടിക്കു ശേഷം രഞ്ജിത്ത് ശങ്കറിന്റെ തന്നെ പ്രേതം 2 എന്ന ചിത്രമാണ് താരത്തിന്റെതായി റിലീസിങ്ങിനൊരുങ്ങുന്നത്. അടുത്തിടെ നടന്നൊരു അഭിമുഖത്തില്‍ തന്റെ ചിത്രമായതുകൊണ്ട് മാത്രം തിയ്യേറ്ററുകളില്‍ പ്രേക്ഷകരെത്താന്‍ ആഗ്രഹിക്കുന്നില്ലെന്ന് ജയസൂര്യ തുറന്നുപറഞ്ഞിരുന്നു.

    എന്റെ കഥാപാത്രങ്ങള്‍

    എന്റെ കഥാപാത്രങ്ങള്‍

    ജയസൂര്യയെ കാണാനല്ല പ്രേക്ഷകര്‍ എത്തേണ്ടതെന്നും ഷാജി പാപ്പനെയും മേരിക്കുട്ടിയെയും പോലുളള കഥാപാത്രങ്ങളെ കാണാനാണ് വരേണ്ടതെന്നും നടന്‍ പറയുന്നു. ഞാനൊരു ഇന്ത്യന്‍ പൗരനാണ്.അതുകൊണ്ടു തന്നെ കടമകളും ഉത്തരവാദിത്വങ്ങളും എനിക്കുണ്ട്. സമൂഹത്തിന് ഉപകാരപ്പെടുമെന്ന് തോന്നുന്ന കാര്യങ്ങള്‍ എന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെക്കുന്നതില്‍ എന്താണ് തെറ്റ്. കൂടുതല്‍ ആളുകളിലേക്ക് സന്ദേശമെത്താന്‍ വേണ്ടിയാണ് ഞാന്‍ ഇങ്ങനെ ചെയ്യുന്നത്. ജയസൂര്യ പറയുന്നു.

    വിമര്‍ശനങ്ങളെ ഭയക്കുന്നില്ല

    വിമര്‍ശനങ്ങളെ ഭയക്കുന്നില്ല

    വിമര്‍ശനങ്ങളെ ഞാന്‍ ഭയക്കുന്നില്ല. മാത്രമല്ല എന്റെ ചിത്രങ്ങള്‍ ജയസൂര്യയുടെ ചിത്രമായത് കൊണ്ട് കാണാം എന്നല്ല. മേരിക്കുട്ടിയെയും ഷാജി പാപ്പനെയും പോലുളള കഥാപാത്രങ്ങളെ കാണാന്‍ പ്രേക്ഷകര്‍ എത്തണമെന്നാണ് എന്റെ ആഗ്രഹം. ജയസൂര്യ പറഞ്ഞു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ജയസൂര്യ ഇക്കാര്യം പറഞ്ഞത്. നിലവില് രഞ്ജിത്ത് ശങ്കറിന്റെ പ്രേതം 2 എന്ന സിനിമയുടെ തിരക്കുകളിലാണ് താരമുളളത്. ചിത്രം ക്രിസ്മസ് റിലീസായിട്ടാണ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്.

    പ്രേതം 2

    പ്രേതം 2

    ചിത്രത്തില്‍ ആദ്യ ഭാഗത്തിലെ ജോണ്‍ ഡോണ്‍ ബോസ്‌കോ എന്ന കഥാപാത്രമായിട്ടു തന്നെയാണ് ജയസൂര്യ എത്തുന്നത്. ആദ്യ ഭാഗത്തേക്കാള്‍ രസകരമായാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നും വളരെ വ്യത്യസ്തനായ മെന്റലിസ്റ്റ് ജോണ്‍ ഡോണ്‍ ബോസ്‌ക്കോയാണ് ചിത്രത്തിലുളളതെന്നും നടന്‍ പറയുന്നു. സാനിയ അയ്യപ്പന്‍,ദുര്‍ഗ കൃഷ്ണ തുടങ്ങിയവരാണ് ചിത്രത്തില്‍ നായികമാരായി എത്തുന്നത്. ഇവര്‍ക്കൊപ്പം ഡേയിന്‍ ഡേവിസ്, അമിത് ചക്കാലക്കല്‍,സിദ്ധാര്‍ത്ഥ ശിവ തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ എത്തുന്നുണ്ട്.

    ടര്‍ബോ പീറ്റര്‍

    ടര്‍ബോ പീറ്റര്‍

    പ്രേതം 2വിനു പുറമെ ടര്‍ബോ പീറ്റര്‍ എന്നൊരു ചിത്രവും ജയസൂര്യയുടെതായി അണിയറയില്‍ ഒരുങ്ങുന്ന സിനിമയാണ്. ജയസൂര്യയുടെ ആട് സീരിസ് സംവിധാനം ചെയ്ത മിഥുന്‍ മാനുവല്‍ തോമാസാണ് ടര്‍ബോ പീറ്ററുമായി എത്തുന്നത്. ഇത്തവണയും ഒരു മാസ് എന്റര്‍ടെയ്‌നര്‍ തന്നെയാണ് ഈ കൂട്ടുകെട്ടില്‍ നിന്നും എല്ലാവരും പ്രതീക്ഷിക്കുന്നത്.

    ടൈറ്റില്‍ പോസ്റ്റര്‍

    ടൈറ്റില്‍ പോസ്റ്റര്‍

    ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ അടുത്തിടെയായിരുന്നു സംവിധായകന്‍ പുറത്തുവിട്ടിരുന്നത്. ആബേല്‍ ക്രിയേറ്റീവ് മൂവിസിന്റെ ബാനറില്‍ ആബേല്‍ പി ജോര്ജ്ജാണ് ടര്‍ബോ പീറ്റര്‍ നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നേരത്തെ ആരംഭിച്ചിരുന്നു, ആട് സിരീസില്‍ നിന്നും തികച്ചും വ്യത്യസ്തമാര്‍ന്നൊരു സിനിമയായിരിക്കും ഈ കൂട്ടുകെട്ടില്‍ ഒരുങ്ങുക. ഹാസ്യത്തിന് പ്രാധാന്യം നല്‍കിയുളള ഒരു മാസ് എന്റര്‍ടെയ്നറായിരിക്കും ചിത്രമെന്നാണ് അറിയുന്നത്.

    ചുംബനരംഗങ്ങളുടെ നീണ്ടനിരയുമായി 24 കിസ്സെസ് വരുന്നു! ചിത്രത്തിന്റെ മേക്കിങ് വീഡിയോ വൈറല്‍! കാണൂചുംബനരംഗങ്ങളുടെ നീണ്ടനിരയുമായി 24 കിസ്സെസ് വരുന്നു! ചിത്രത്തിന്റെ മേക്കിങ് വീഡിയോ വൈറല്‍! കാണൂ

    സ്‌റ്റൈല്‍ മന്നന്‍ വേണ്ട! ഞങ്ങള്‍ക്കിഷ്ടം ദളപതിയെ! വയനാട്ടിലെ ആരാധികമാര്‍ പറഞ്ഞത് വെെറലാവുന്നുസ്‌റ്റൈല്‍ മന്നന്‍ വേണ്ട! ഞങ്ങള്‍ക്കിഷ്ടം ദളപതിയെ! വയനാട്ടിലെ ആരാധികമാര്‍ പറഞ്ഞത് വെെറലാവുന്നു

    English summary
    jayasurya says about his movies
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X