വിയറ്റ്‌നാം കോളനിയുടെ ലൊക്കേഷനില്‍ അവസരം ചോദിച്ചു, അതേ സംവിധായകന്റെ ചിത്രത്തില്‍ നായകന്‍

സിനിമയില്‍ അഭിനയിക്കുന്നതിന് അവസരം ചോദിച്ച് നടന്നിരുന്ന ഒരു ചെറുപ്പക്കാരന്‍ ഇന്ന് അറിയപ്പെടുന്ന യുവതാരമായി മാറിയ കഥ.

By Nihara

പ്രേക്ഷകരുടെ ഇഷ്ടതാരമായ യുവനായകന്‍ അവസരം ചോദിച്ച് നിരവധി ലൊക്കേഷനുകളില്‍ അലഞ്ഞു തിരിഞ്ഞിട്ടുണ്ട്. സിദ്ദിക്ക് ലാല്‍ കൂട്ടുകെട്ടില്‍ ഇറങ്ങിയ വിയറ്റ്‌നാം കോളനി, ഇന്‍ ഹരിഹര്‍ നഗര്‍ തുടങ്ങിയ സിനിമകളില്‍ അഭിനയിക്കുന്നതിന് അവസരം ചോദിച്ചു ചെന്ന കാലത്തെക്കുറിച്ച് ഓര്‍ക്കുകയാണ് ജയസൂര്യ. പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ജയസൂര്യ ഇക്കാര്യങ്ങള്‍ പങ്കുവെച്ചത്.

എങ്ങനെയെങ്കിലും സിനിമയില്‍ എത്തണമെന്ന് ആഗ്രഹിച്ച് നടന്ന കാലത്താണ് വിയറ്റ്‌നാം കോളനിയുടെ ആലപ്പുഴ ലൊക്കേഷനില്‍ പോയത്. അന്ന് അവസരം കിട്ടിയിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ ആ ടീമിനൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിയുന്നതില്‍ സന്തോഷമുണ്ടെന്നും താരം പറഞ്ഞു.

പ്രേതത്തില്‍ നിന്നും ഫുക്രിയിലേക്ക്

ഫുക്രിയില്‍ അഭിനയിക്കുന്നതിന്റെ ത്രില്ലില്‍

പ്രേതം എന്ന സിനിമയ്ക്ക് ശേഷമാണ് ജയസൂര്യ ഫുക്രിയില്‍ അഭിനയിക്കുന്നത്. ഫുക്രിയിലേക്കുള്ള രൂപം ഉണ്ടാക്കിയെടുക്കുന്നതിന് വേണ്ടിയാണ് ഇതിനിടയില്‍ വേറെ സിനിമകള്‍ ചെയ്യാതിരുന്നത്. ഏതു സിനിമ ചെയ്യുമ്പോഴും സംവിധായകനുമായി സംസാരിച്ച് കഥാപാത്രത്തിന് അനുയോജ്യമായ രൂപം ഉണ്ടാക്കിയെടുക്കാന്‍ ശ്രമിക്കാറുണ്ട്.

 ലാലിനൊപ്പം അഭിനയിച്ചു

സിദ്ദിക്കിന്റെ സംവിധാനത്തില്‍ ലാലിനൊപ്പം

സിദ്ദിക്കും ലാലും തമ്മിലുള്ള സൗഹൃദത്തിന് യാതൊരു വിധ പോറലുമേറ്റിട്ടില്ല. കാലത്തിനതീതമായ തമാശകള്‍ സൃഷ്ടിക്കുന്ന ടീമിന്റെ ഭാഗമാകാന്‍ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു.

സ്വയം വിശകലനം ചെയ്ത് മുന്നേറുന്നു

സിനിമയ്ക്ക് വേണ്ടി എന്തു ത്യാഗവും സഹിക്കാന്‍ തയ്യാറാണ്

ഓരോ സിനിമയ്ക്ക് ശേഷവും തന്റെ അഭിനയത്തെക്കുറിച്ച് കൃത്യമായി വിശകലനം ചെയ്ത് മുന്നോട്ട് പോകുന്ന താരമാണ് ജയസൂര്യ. നല്ല സിനിമയുടെ ഭാഗമാകുന്നതിനായി എന്തു ത്യാഗവും സഹിക്കാന്‍ താന്‍ തയ്യാറാമെന്നും താരം വ്യക്തമാക്കി.

നല്ല സിനിമകളില്‍ അഭിനയിക്കണം

നല്ല സിനിമകളുടെ ഭാഗമാകാന്‍ ആഗ്രഹം

കുറേ നല്ല സിനിമകള്‍ ചെയ്യുകയെന്നതാണ് ആത്യന്തിക ലക്ഷ്യം. സിനിമയെ ഭ്രാന്തമായി സ്‌നേഹിക്കുന്നവരുടെ കൂടെ വര്‍ക്ക് ചെയ്യാനാണ് ആഗ്രഹം.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X