സമയംകൊല്ലി വാട്‌സ് ആപ്പ് ജയസൂര്യ ഡിലീറ്റ് ചെയ്തു
തിരക്കേറിയതിനെത്തുടര്‍ന്ന് വാട്‌സ് ആപ്പ് പോലും ഉപയോഗിക്കാന്‍ സമയില്ലെന്നും ഫോണില്‍ നിന്നും താന്‍ അത് ഡിലീറ്റ് ചെയ്‌തെന്നും നടന്‍ ജയസൂര്യ. അടുത്തകാലം വരെ വിചാരിച്ചിരുന്നത് താന്‍ വലിയ തിരക്കുള്ള ആളാണെന്നാണെന്നും പക്ഷേ വാട്‌സ് ആപ്പിലും മറ്റുമായിട്ടാണ് താന്‍ സമയം കളയുന്നതെന്ന് പിന്നീടാണ് തിരിച്ചറിഞ്ഞതെന്നുമാണ് ജയസൂര്യ പറയുന്നത്.
അടുത്തകാലംവരെ ഞാന്‍ വിചാരിച്ചത് ഞാന്‍ ഒടുക്കത്തെ തിരക്കുള്ളയാളാണെന്നാണ്. എല്ലായ്‌പ്പോഴും മൊബൈലില്‍ മെസേജുകള്‍, മറുപടി അയയ്ക്കല്‍, ഇതിനിടെ പുസ്തകം വായിക്കാനോ സിനിമ കാണാനോ സമയം കിട്ടാതായി. ആകെ എന്തോ ഒരു താളംതെറ്റിയപോലെ. ഒന്നിലും കാര്യമായി ശ്രദ്ധിക്കാന്‍ പറ്റുന്നില്ല. അതുകൊണ്ട് ആദ്യപടിയാിയ മൊബൈലിലെ വാട്‌സ് ആപ്പ് ഡിലീറ്റ് ചെയ്തു- താരം പറയുന്നു.

മൊബൈലിലെ ചില ആപ്പുകള്‍ കാരണം നമ്മളാണ് ആപ്പിലായിപ്പോകുന്നത്. എത്രസമയമാണ് പുത്തന്‍ ടെക്‌നോളജിയ്ക്ക് തിന്നാന്‍ നമ്മള്‍ കൊടുക്കുന്നത്. എന്നെപ്പോലെ ആരെങ്കിലും അത്തരം ആപ്ലിക്കേഷനുകള്‍ക്ക് അടിമകളായിട്ടുണ്ടെന്ന് അത് ഡിലീറ്റ് ചെയ്യൂ. അല്ലെങ്കില്‍ അത് നിങ്ങളെയും കൊണ്ട് പോകും- മുന്നറിയിപ്പെന്ന നിലയില്‍ ജയസൂര്യ പറയുന്നു.
ഓരോ അഞ്ച് മിനിറ്റിലും നമ്മള്‍ ഒരു ആപ്ലിക്കേഷനില്‍ വെറുതേ കയറിയിറങ്ങുന്നുണ്ടോയെന്ന് നോക്കില്‍ നമ്മള്‍ അതിന് അഡിക്ടാണോയെന്ന് മനസിലാക്കാമെന്നും ജയസൂര്യ പറയുന്നു.


Click it and Unblock the Notifications











