തൃശ്ശൂര്‍ പൂരത്തിനായി പുളള് ഗിരിയും ആനയും! ലൊക്കേഷന്‍ ചിത്രം പങ്കുവെച്ച് ജയസൂര്യ

By Midhun Raj

ഒരിടവേളയ്ക്ക് ശേഷം ജയസൂര്യ വീണ്ടും തൃശ്ശൂര്‍കാരനായി അഭിനയിക്കുന്ന ചിത്രമാണ് തൃശ്ശൂര്‍ പൂരം. ഷൂട്ടിംഗ് പുരോഗമിച്ചുകൊണ്ടിരിക്കുന്ന സിനിമയില്‍ പുളള് ഗിരി എന്ന കഥാപാത്രമായിട്ടാണ് നടന്‍ അഭിനയിക്കുന്നത്. തൃശ്ശൂര്‍ പൂരം ലൊക്കേഷനില്‍ നിന്നുളള ജയസൂര്യയുടെ പുതിയ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. സിനിമയില്‍ ഒരു കഥാപാത്രമായി എത്തുന്ന കിരണ്‍ നാരായണന്‍കുട്ടി എന്ന ആനയ്‌ക്കൊപ്പമുളള ചിത്രം പങ്കുവെച്ചിരിക്കുകയാണ് താരം.

Thrissur Pooram

ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. സംഗീത സംവിധായകന്‍ രതീഷ് വേഗ ആദ്യമായി കഥ തിരക്കഥ, സംഭാഷണം എഴുതിയ ചിത്രം കൂടിയാണ് തൃശ്ശൂര്‍ പൂരം. സാള്‍ട്ട് മാംഗോ ട്രീ, എസ്‌കേപ്പ് ഫ്രം ഉഗാണ്ട എന്നീ സിനിമകളൊരുക്കിയ രാജേഷ് നായരാണ് സിനിമ സംവിധാനം ചെയ്യുന്നത്.

സ്വാതി റെഡ്ഡി നായികയായി എത്തുന്ന ചിത്രത്തില്‍ സാബുമോന്‍, മല്ലിക സുകുമാരന്‍, ഗായത്രി അരുണ്‍ തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങള്‍.
കാക്ക കാക്ക, ഗജിനി, റണ്‍ ബേബി റണ്‍ തുടങ്ങിയ സിനിമകള്‍ക്ക് ക്യാമറ ചലിപ്പിച്ച ആര്‍ഡി രാജശേഖരനാണ് തൃശ്ശൂര്‍ പൂരത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. തൃശ്ശൂര്‍ പൂരത്തിന് പുറമെ കൈനിറയെ ചിത്രങ്ങളാണ് ജയസൂര്യയുടെതായി അണിയറയില്‍ ഒരുങ്ങുന്നത്. അന്വേഷണം, കത്തനാര്‍, സത്യന്‍ ബയോപിക്ക്, ഈ ശ്രീധരന്‍ ബയോപിക്ക്, ടര്‍ബോ പീറ്റര്‍ തുടങ്ങിയവയാണ് നടന്റെതായി വരാനിരിക്കുന്ന സിനിമകള്‍.

Read more about: jayasurya ജയസൂര്യ
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X