»   » ജയസൂര്യയും പാടുന്നു

ജയസൂര്യയും പാടുന്നു

Posted By:
Subscribe to Filmibeat Malayalam

താരങ്ങളെല്ലാം പാട്ടുപാടുന്നൊരു കാലമാണല്ലോ ഇത്. മോഹന്‍ലാലും മമ്മൂട്ടിയും പൃഥ്വിരാജും ദിലീപും പാടിയതിനു പിന്നാലെ ജയസൂര്യയും പാട്ടുകാരനായി രംഗത്തെത്തുകയാണ്. ജയസൂര്യയും സംവിധായകന്‍ രഞ്ജിത്ത് ശങ്കറും ചേര്‍ന്നൊരുക്കുന്ന പുണ്യാളന്‍ അഗര്‍ബത്തീസ് എന്ന ചിത്രത്തിലാണ് ജയന്‍ പാടുന്നത്. ഈ ചിത്രം നിര്‍മിക്കുന്നതും ജയന്‍ തന്നെയാണ്. സന്തോഷ് വര്‍മയുടെ വരികള്‍ക്ക് ബിജിബാല്‍ ആണ് ഈണമിടുന്നത്.

മമ്മൂട്ടിയുടെ മകന്‍ ദുല്‍ക്കര്‍ സല്‍മാന്‍ ആണ് അവസാനമായി മലയാളത്തില്‍ പാട്ടുപാടി നേട്ടമുണ്ടാക്കിയ നടന്‍. എബിസിഡി എന്ന ചിത്രത്തില്‍ ദുല്‍ക്കര്‍ പാടിയ പാട്ട് വന്‍ ഹിറ്റായിരുന്നു. അതിനു മുന്‍പ് ദിലീപ് സൗണ്ട് തോമയിലും പാടി. ജവാന്‍ ഓഫ് വെള്ളിമലയില്‍ പാടി മമ്മൂട്ടി ഗായകനാണെന്നു തെളിയിച്ചു.

Jayasurya

മോഹന്‍ലാല്‍ മാത്രമായിരുന്നു മലയാളത്തില്‍ പാട്ടുപാടി പേരെടുത്തിരുന്നത്. മുന്‍പ് മിക്ക ചിത്രത്തിലും ലാലിന്റെയൊരു പാട്ടുണ്ടാകും. അതേപാതയിലായിരുന്നു കലാഭവന്‍ മണിയും. മണിയുടെ മിക്ക ചിത്രത്തിലും കുത്ത്പാട്ടോ നാടന്‍പാട്ടോ ഉണ്ടാകും.

ആറ്റുമണല്‍ പായയില്‍ എന്നുതുടങ്ങുന്ന ലാല്‍ഗാനം അടുത്തിടെ ഹിറ്റായതോടെയാണ് നടന്‍മാര്‍ക്കെല്ലാം പാടാനുള്ള വെമ്പല്‍ ഉണ്ടായത്. പിന്നീട് മിക്ക നായകന്‍മാരും പാടി. ഇനി ജയസൂര്യയും പാടുന്നു. എല്ലാം കേള്‍ക്കാന്‍ മലയാളികളുടെ വിധി.

English summary
Actor Jayasurya singing a song for his movie Punniyalan Agarbathies.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam