ആമയും മുയലും കഴിഞ്ഞ് ജയസൂര്യ ആടിനെ പിടിക്കുന്നു

By Nirmal Balakrishnan

പോത്തുമുക്കി എന്നൊരു ഗ്രാമം. കേരളത്തിലെ ഏറ്റവും വലിയ വടംവലി മല്‍സരം നടക്കുന്ന ഗ്രാമമാണത്. അവിടുത്തെ വടംവലി ക്ലബ്ബിന്റെ ഉടമയാണ് ഷാജി പാപ്പച്ചന്‍. ഈ ക്ലബ്ബിലെ പ്രധാന വടംവലിക്കാരനും ഷാജിയാണ്. അടുത്തു നടക്കുന്ന വടംവലി മല്‍സരത്തില്‍ സമ്മാനം 22222 രൂപയും മുട്ടനാടുമാണ്. കേരളത്തിലെ പ്രധാന ടീമുകളെയെല്ലാംതോല്‍പ്പിച്ച് ഷാജിയുടെ ടീം ജയിച്ചു. എന്നാല്‍ സമ്മാനം നല്‍കുമ്പോഴൊരു പ്രശ്‌നം. മുട്ടനാടിനു പകരം പെണ്ണാടിനെയാണു ലഭിച്ചത്. ഷാജിയാണെങ്കില്‍ ഭയങ്കര പെണ്‍വിരോധിയും. ഈ വിരോധം കാരണം അന്നു രാത്രി തന്നെ ആ പെണ്ണാടിനെ ഇറച്ചിയാക്കാന്‍ ഷാജി തീരുമാനിച്ചു. പക്ഷേ അന്നത്തെ രാത്രിയില്‍ ഷാജിക്ക് പെണ്ണാടിനെ കൊല്ലാന്‍ കഴിഞ്ഞില്ല. എന്നുമാത്രമല്ല മറ്റു പല പുകിലിലും ചെന്നു ചാടുകയും ചെയ്തു. അക്കഥയാണ് ആട് ഒരു ഭീകര ജീവിയാണ് എന്ന ചിത്രം പറയുന്നത്.

jayasurya
ജയസൂര്യയെ നായകനാക്കി മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മലയാളത്തിലെ നവ കോമഡിക്കാരെല്ലാം ഒന്നിക്കുകയാണ്. രഞ്ജി പണിക്കര്‍, സണ്ണി വെയ്ന്‍, സുധീര്‍ കരമന, സുനില്‍ സുഖദ, ചെമ്പന്‍ വിനോദ്, നെല്‍സണ്‍, ബിജുക്കുട്ടന്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, ഭഗത് മാനുവല്‍എന്നിവരാണ് പ്രധാനതാരങ്ങള്‍. ഹണി റോസ് ആണ് നായിക.

ജയസൂര്യയുടെ മുഴുനീള കോമഡിയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ആമയും മുയലും കഴിഞ്ഞാല്‍ ജയസൂര്യ ആടിനെ പിടിക്കാനെത്തും. ഓം ശാന്തി ഓശാന എന്ന ഹിറ്റ് ചിത്രത്തിനു കഥയെഴുതിയ ആളാണ് മാനുവല്‍ തോമസ്. ഷാന്‍ റഹ്മാന്‍ ആണ് സംഗീതം ചെയ്യുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X