twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സുന്ദരിയമ്മ കൊലക്കേസ്; ജയസൂര്യ 'പ്രതി'

    By Gokul
    |

    കൊച്ചി: സംസ്ഥാന പോലീസിന് കീറാമുട്ടിയായ സുന്ദരിയമ്മ കൊലക്കേസ് സിനിമയാകുമ്പോള്‍ നടന്‍ ജയസൂര്യ കൊലക്കുറ്റത്തിന് അകത്താകുന്ന പ്രതിയാകും. ചിത്രത്തിലെ മുഖ്യ റോള്‍ കൈകാര്യം ചെയ്യുന്നത് ജയസൂര്യ ആയിരിക്കുമെന്ന് സംവിധായകന്‍ മധുപാല്‍ പറഞ്ഞു. ജീവന്‍ ജോബ് തോമസ് പച്ചക്കുതിരയില്‍ എഴുതിയ ലേഖനം ആസ്പദമാക്കിയാണ് സിനിമയൊരുക്കുന്നത്.

    തലപ്പാവ്, ഒഴിമുറി തുടങ്ങിയ സിനിമകളിലൂടെ പ്രതിഭ തെളിയിച്ച മധുപാലിന് ഏറെ വെല്ലുവിളി ഉയര്‍ത്തുന്നതാകും സുന്ദരിയമ്മ കൊലക്കേസ്. സംഭവ കഥയെ അതുപോലെ സിനിമയാക്കുന്നതിന്റെ എല്ലാ ബുദ്ധിമുട്ടുകളും സംവിധായകനെന്ന നിലയില്‍ ഏറ്റെടുക്കേണ്ടിവരുമെന്ന് മധുപാല്‍ വ്യക്തമാക്കി.

    jayasurya

    2012 ജൂലൈയില്‍ കോഴിക്കോട് മീഞ്ചന്തയില്‍ കൊല്ലപ്പെട്ട സുന്ദരിയമ്മയുടെ ജീവതവും മരണവുമാണ് സിനിമയുടെ ഇതിവൃത്തം. പോലീസ് കണ്ടെത്തിയ പ്രതിയെ കോടതി വെറുതെ വിട്ടിരുന്നു. പ്രതിയെ കുടുക്കാനായി എല്ലാ പഴുതുകളുമടച്ച് പോലീസ് തെളിവുകളുണ്ടാക്കിയെന്ന് കോടതി ആരോപിച്ച കേസ് കൂടിയാണ് സുന്ദരിയമ്മ കൊലക്കേസ്.

    നിരപരാധിയായ ഒരാളെ കൊലക്കേസില്‍ അകപ്പെടുത്താന്‍ പോലീസ് ആസൂത്രിത നീക്കം നടത്തിയതിനോ കോടതി വമര്‍ശിക്കുകയും ചെയ്തിരുന്നു. പ്രതിയെ വെറുതെവിട്ട കോടതി അന്വേഷണ ഉദ്യോഗസ്ഥരില്‍ നിന്നും ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും വിധിച്ചു. സുന്ദരിയമ്മ കൊലക്കേസില്‍ പ്രതിയെ വെറുതെ വിടുമ്പോഴും യഥാര്‍ഥ പ്രതി ആരാണെന്ന കാര്യത്തില്‍ ഇപ്പോഴും ദുരൂഹത തുടരുകയാണ്.

    English summary
    Sundari Amma Murder case ; Jayasurya plays a convict in Madhupal's film
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X