നിവിന്‍ പോളി സൗന്ദര്യം കുറയ്ക്കുന്നത് എന്തുകൊണ്ടും നന്നായിരിക്കുമെന്ന് ജയസൂര്യ
നിവിന്‍ പോളിയുടെ പ്രേമം എന്ന ചിത്രം കണ്ട ഹാങോവറിലാണ് കേരളക്കര. സാധാരണക്കാരായ ജനങ്ങള്‍ക്ക് മാത്രമല്ല, സിനിമയ്ക്കത്തും പ്രേമം തരംഗമാകുകയാണ്. പലരും പ്രേമം എന്ന ചിത്രത്തെ പ്രശംസിച്ചു. അക്കൂട്ടത്തില്‍ ഇതാ ജയസൂര്യയും
പ്രേമം എന്ന ചിത്രം കണ്ട ജയസൂര്യ ചിത്രത്തെ കുറിച്ചുള്ള തന്റെ അഭിപ്രായം ഫേസ്ബുക്കിലെഴുതി. ഒരുപുതിയ മലയാള സിനിമ കണ്ടു. പ്രേമം എന്നു പറഞ്ഞുകൊണ്ടാണ് ജയസൂര്യയുടെ പോസ്റ്റ് തുടങ്ങുന്നത്.

നിവിനേ നിനക്ക് ഇത്രയ്ക്ക് സൗന്ദര്യം വളരെ കൂടുതലാണെന്ന് പറഞ്ഞ ജയസൂര്യ അത് കുറയ്ക്കുന്നത് എന്തുകൊണ്ടും നല്ലതാണെന്ന് ബ്രാക്കറ്റില്‍ ഇടുകയും ചെയ്തിട്ടുണ്ട്. സിനിമയുടെ സംവിധായകനെയും നായികമാരെയും നിര്‍മാതാവിനെയുമൊക്കെ ജയസൂര്യ പുകഴ്ത്തുന്നു.
പ്രേമത്തെ കുറിച്ച് മാത്രമല്ല, തന്റെ ഇറങ്ങാനിരിക്കുന്ന പുതിയ ചിത്രത്തെ കുറിച്ചും ജയസൂര്യ പോസ്റ്റില്‍ പരമാര്‍ശിച്ചിട്ടുണ്ട്. ലുക്ക ചുപ്പി എന്ന ചിത്രം വെള്ളിയാഴ്ച തിയേറ്ററുകളിലെത്തും. ഒളിച്ചു കളി എന്നാണ് പേരിനര്‍ത്ഥം. പതിനാല് വര്‍ഷങ്ങള്‍ക്ക് ശേഷം സഹൃത്തുക്കള്‍ ഒത്തുചരുന്നതാണ് കഥ. ജയസൂര്യയുടെ പോസ്റ്റ് വായിക്കൂ
ഒരു പുതിയ മലയാള സിനിമ കണ്ടു , ' പ്രേമം' നിവിനേ ...നീ പൊളിച്ചിട്ടുണ്ട് ,ഇത്ര സൌന്ദര്യം നിനക്ക് വളരെ വളരെ കൂടുതലാണ് ..( ...
Posted by Jayasurya on Monday, June 1, 2015


Click it and Unblock the Notifications