വെറുമൊരു കോഴിമുട്ടയ്ക്കുള്ളിലും ഷാജി പാപ്പൻ! തന്നെ ഞെട്ടിച്ച ആരാധകന് നന്ദിയുമായി ജയസൂര്യ!!

തോല്‍ക്കാന്‍ തയ്യാറല്ലെന്ന് ഉറപ്പിച്ചായിരുന്നു മിഥുന്‍ മാനുവല്‍ തോമസും ജയസൂര്യയും ഷാജി പാപ്പനെയും പിള്ളേരും വീണ്ടും മിനിസ്ക്രീനിലേക്കെത്തിച്ചത്. പ്രതീക്ഷകള്‍ ഒട്ടും തെറ്റിയില്ല. ആടിനെ പരാജയപ്പെടുത്തിയവര്‍ ആട് 2 വിനെ സമ്പൂര്‍ണ വിജയമാക്കി കൈയില്‍ കൊടുത്തിരിക്കുകയാണ്.

ക്രിസ്തുമസ് റിലീസിനെത്തിയ സിനിമകളില്‍ ആട് 2 തകര്‍പ്പന്‍ പ്രകടനവുമായി പ്രദര്‍ശനം തുടരുകയാണ്. കേരളം മുഴുവനും ഷാജി പാപ്പന് ആരാധകരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. അതിലൊരു ആരാധകന്‍ ഞെട്ടിക്കുന്ന കാര്യം ചെയ്തിരിക്കുകയാണ്. ജയസൂര്യ തന്നെയാണ് വെറുമൊരു കോഴിമുട്ടയ്ക്കുള്ളില്‍ ഷാജി പാപ്പനെ വരച്ച കാര്യം പുറത്ത് വിട്ടത്.

ചിരി ബ്ലോക്ബസ്റ്റര്‍

ചിരി ബ്ലോക്ബസ്റ്റര്‍


തിയറ്ററുകളില്‍ പരാജയമായിരുന്ന സിനിമയുടെ രണ്ടാം ഭാഗം നിര്‍മ്മിച്ച ജയസൂര്യയും സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസും മറ്റൊരു ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ്. ചിരി ബ്ലോക്ബസ്റ്ററായി ആട് 2 ഡിസംബര്‍ 22 നായിരുന്നു തിയറ്ററുകളിലേക്കെത്തിയത്.

കോഴിമുട്ടയ്ക്കുള്ളില്‍ ഷാജി പാപ്പന്‍

അതിനിടെ ഷാജി പാപ്പനെ കോഴിമുട്ടയ്ക്കുള്ളില്‍ വരച്ച് ഞെട്ടിച്ചിരിക്കുകയാണ് വടക്കാഞ്ചേരി സ്വദേശിയായ സുരാജ് കുമാര്‍. തന്നെ ശരിക്കും ഞെട്ടിച്ചെന്നും കോഴിമുട്ടയക്കകത്ത് ഷാജി പാപ്പനെ വരച്ചേക്കുന്നു... എന്നും ജയസൂര്യ തന്നെയാണ് ഫേസ്ബുക്കിലൂടെ പുറത്ത് വിട്ടത്.

എങ്ങും ഷാജി പാപ്പന്‍ തരംഗം

എങ്ങും ഷാജി പാപ്പന്‍ തരംഗം

കേരളം മുഴുവന്‍ ഇപ്പോള്‍ ഷാജി പാപ്പന്‍ തരംഗമായിരിക്കുകയാണ്. സിനിമയിലെ കഥാപാത്രത്തിന് വേണ്ടി തയ്യാറാക്കിയ മുണ്ടും യുവാക്കള്‍ക്കിടയില്‍ ഹിറ്റായിരിക്കുകയാണ്.

 ആട് 2 ജൈത്രയാത്ര തുടരുന്നു

ആട് 2 ജൈത്രയാത്ര തുടരുന്നു

ക്രിസ്തുമസ് റിലീസിനെത്തിയ ആട് 2 തകര്‍പ്പന്‍ പ്രകടനവുമായി പ്രദര്‍ശനം തുടരുകയാണ്. ഡിസംബര്‍ 22 നായിരുന്നു സിനിമ റിലീസ് ചെയ്തിരുന്നത്. ഒപ്പമെത്തിയ മറ്റ് സിനിമകളെ പിന്തള്ളി ഷാജി പാപ്പനും പിള്ളേരും റെക്കോര്‍ഡ് തകര്‍ക്കുമോ എന്ന് കാത്തിരുന്ന് കാണാം.

മിഥുന്‍ മാനുവല്‍ തോമസിന്റെ സിനിമ

മിഥുന്‍ മാനുവല്‍ തോമസിന്റെ സിനിമ

സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസിന്റെ കന്നി ചിത്രമായിരുന്നു ആട്. മികച്ചൊരു സിനിമയായിരുന്നെങ്കിലും തിയറ്ററുകളില്‍ പരാജയമായിരുന്നു. എന്നാല്‍ കേരളത്തില്‍ മറ്റൊരു ചരിത്രം സൃഷ്ടിച്ചായിരുന്നു ആടിന് രണ്ടാം ഭാഗം വന്നിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X