Don't Miss!
- News
അമരീന്ദര്‍ സിംഗ് മഹാരാഷ്ട്രയില്‍ ഗവര്‍ണര്‍ ആയേക്കും; പുതിയ ചുമതല നല്കാന് ബിജെപി
- Sports
IND vs NZ: ക്യാപ്റ്റന്‍ ഹര്‍ദിക്കിന്റെ മണ്ടത്തരം! മൂന്ന് പിഴവുകള്‍ ഇന്ത്യയെ തോല്‍പ്പിച്ചു-അറിയാം
- Lifestyle
ഈ ചട്നികള്‍ സ്വാദ് മാത്രമല്ല ആരോഗ്യവും നല്‍കുന്നു
- Finance
100 രൂപ ദിവസം മാറ്റിവെച്ചാൽ ഒരു ലക്ഷം സ്വന്തമാക്കാം; കീശയ്ക്ക് ഒതുങ്ങിയ മാസ അടവുള്ള ചിട്ടികളിതാ
- Travel
പാർവ്വതി വാലിയുടെ തീരത്തെ ചലാൽ! കസോളിനു പകരം പോകാൻ പറ്റിയ ഇടം
- Automobiles
മഹീന്ദ്ര XUV400 ബുക്കിംഗ് ആരംഭിച്ചു; ഇവി വിപണിയില്‍ അങ്കത്തട്ടുണര്‍ന്നു
- Technology
പാരമ്പര്യവും ആരാധകപിന്തുണയും കൈമുതൽ; മിഡ്റേഞ്ച് പിടിക്കാൻ ഐക്കൂവിന്റെ ഇളമുറത്തമ്പുരാൻ
മഞ്ജു വാര്യരും ജയസൂര്യയും ആദ്യമായി ഒന്നിക്കുന്നു; മേരി ആവാസ് സുനോയുമായി പ്രജേഷ് സെന്‍
ജയസൂര്യയും മഞ്ജു വാര്യരും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്. മേരി ആവാസ് സുനോ എന്ന പേരിട്ടിരിക്കുന്ന ചിത്രം പ്രജേഷ് സെന്‍ ആണ് സംവിധാനം ചെയ്യുന്നത്. ഒരു റേഡിയോ ജോക്കിയുടെ കഥയാണ് ചിത്രം പറയുന്നത്. ശിവദയാണ് ചിത്രത്തിലെ മറ്റൊരു നായികകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ജോണി ആൻ്റണി, സുധീർ കരമന തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

നൗഷാദ് ഷെരീഫ് ഛായാഗ്രഹണവും ബിജിത് ബാല എഡിറ്റിങ്ങും നിര്‍വ്വഹിക്കുന്നു. ബി.കെ. ഹരിനാരായണന്റെ വരികള്‍ക്ക് എം ജയചന്ദ്രന്‍ സംഗീതം നല്‍കുന്നു. സൗണ്ട് ഡിസൈൻ - അരുൺ വർമ്മ ,പ്രോജക്ട് ഡിസൈൻ ബാദുഷ, ചീഫ് അസോസിയേറ്റ് ഡയറക്ടർ - ജിബിൻ ജോൺ, പ്രൊഡക്ഷൻ കൺട്രോളർ- ജിത്ത് പിരപ്പനംകോട്, ആർട്ട് - ത്യാഗു തവന്നൂർമേക്കപ്പ് - പ്രദീപ് രംഗൻ, കിരൺ രാജ്. കോസ്റ്റ്യo- അക്ഷയ പ്രേംനാഥ് , സമീറ സനീഷ്, സരിത ജയസൂര്യ, സ്റ്റിൽസ് - ലിബിസൺ ഗോപി, ഡിസൈൻ - താമിർ ഓക്കെ, അസോ. ഡയറക്ടേഴ്സ് - വിഷ്ണു രവികുമാർ, ഷിജു സുലേഖ ബഷീർ. യൂണിവേഴ്സൽ സിനിമയുടെ ബാനറിൽ ബി.രാകേഷാണ് ചിത്രം നിർമിക്കുന്നത്. തിരുവനന്തപുരത്തും മുംബൈയിലും കശ്മീരിലുമാണ് ചിത്രത്തിന്റെ ഷൂട്ടിങ്ങ്.
ക്യാപ്റ്റൻ, വെള്ളം എന്നീ സിനിമകൾക്ക് ശേഷം ജയസൂര്യ പ്രജേഷ് സെൻ ടീമിൽ ഒരുങ്ങുന്ന സിനിമയാണ് മേരി ആവാസ് സുനോ. വെള്ളം ഒരു മാസമായി തിയറ്ററുകളിൽ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. സണ്ണിയാണ് ജയസൂര്യയുടെ റിലീസ് കാത്തുനില്‍ക്കുന്നു സിനിമ. ദുബായില്‍ നിന്നും കൊച്ചിയിലേക്കെത്തുന്ന ഒരു സംഗീതഞ്ജന്റെ കഥ പറയുന്ന ചിത്രം രഞ്ജിത്ത് ശങ്കറാണ് സംവിധാനം ചെയ്തിരിക്കുന്നത്. ആട് ത്രീ, രാമ സേതു, കടമറ്റത്ത് കത്തനാര്‍ തുടങ്ങിയവയാണ് ജയസൂര്യയുടെ വരാനിരിക്കുന്ന സിനിമകള്‍. ലളിതം സുന്ദരം, ജാക്ക് ആന്‍ഡ് ജില്‍, ചതുര്‍മുഖം, പടവെട്ട്, കയറ്റം തുടങ്ങിയവയാണ് മഞ്ജു വാര്യരുടെ വരാനിരിക്കുന്ന സിനിമകള്‍.
Recommended Video
ബിക്കിനിയില്‍ അതി മനോഹരിയായി റായി ലക്ഷ്മി, ചിത്രങ്ങള്‍ കാണാം
-
'സൂര്യയുടെ അടുത്ത പത്ത് സിനിമയുടെ കഥയും രാജുവേട്ടൻ അറിഞ്ഞ് കഴിഞ്ഞൂ മക്കളെ'; വൈറലായി താരദമ്പതികളുടെ ചിത്രം!
-
'ഉണ്ണി മുകുന്ദൻ നന്നായി ഇരിക്കട്ടെ, ഉണ്ണി ടെൻഷനിൽ പറഞ്ഞതായിരിക്കാം, പക്ഷെ കൺട്രോൾ പോകാൻ പാടില്ല'; ബാല
-
സത്യനും പ്രേം നസീറിനും കഴിയാത്തത് മമ്മൂട്ടിക്കും മോഹൻലാലിനും സാധിച്ചു! മഹാത്ഭുതങ്ങളാണ് രണ്ടുപേരും: രാഘവൻ