ഇയ്യോബിന്റെ പുസ്തകത്തിനായി ജയസൂര്യ തടികൂട്ടുന്നു
സിനിമാലോകം വ്യത്യസ്തകളുടെ പിന്നാലെയാണ്. കഥയും കഥാപാത്രങ്ങളുമെല്ലാം ഒന്നിനൊന്ന് വ്യത്യസ്തമായില്ലെങ്കില്‍ തിയേറ്ററുകളില്‍ ജനം കയറില്ലെന്നതുതന്നെ ഇതിന് പിന്നിലുള്ള കാര്യം. സൂപ്പര്‍താരങ്ങളും യുവതാരങ്ങളുമെല്ലാം കഥയ്ക്കും കഥാപാത്രങ്ങള്‍ക്കുമനുസരിച്ച് സ്വയം മാറാനും എന്ത് സാഹസികതകളും ചെയ്യാനും തയ്യാറാവുകയാണ്. പഴയകാലത്തേതുപോലെ എല്ലാ ചിത്രങ്ങളിലും ഒരേരൂപഭാവങ്ങളില്‍ എത്തുന്ന നായകന്മാര്‍ക്ക് ഇന്ന് വലിയ മാര്‍ക്കറ്റില്ല. അതുകൊണ്ടുതന്നെ നടന്മാര്‍ക്ക് തടി കൂട്ടുകയും കുറയ്ക്കുകയും താടിവളര്‍ത്തുകയും മീശ വടിയ്ക്കുകയുമെല്ലാം വേണ്ടിവരുന്നു.
അപ്പോത്തിക്കരിയെന്ന ചിത്രത്തിന് വേണ്ടി നടന്‍ ജയസൂര്യ നന്നേ തടികുറയ്ക്കുകയം മുടി വടിയ്ക്കുകയുമെല്ലാം ചെയ്തത് വലിയ വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ അതേ ജയസൂര്യ തടികൂട്ടാന്‍ പോവുകയാണ്. അപ്പോത്തിക്കരിയ്ക്കുവേണ്ടി പത്തുകിലോയായിരുന്നു ജയസൂര്യ കുറച്ചത്. ഇപ്പോള്‍ അമല്‍ നീരദ് ഒരുക്കുന്ന ഇയ്യോബിന്റെ പുസ്തകത്തിന് വേണ്ടി ജയസൂര്യ തടികൂട്ടുകയാണ്.

ഫഹദ് ഫാസിലാണ് ചിത്രത്തില്‍ നായകനായി എത്തുന്നത്. ജയസൂര്യ അങ്കൂര്‍ റാവുത്തര്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. റൊമാന്റിക് ചിത്രമായ ഇയ്യോബിന്റെ പുസ്തകത്തില്‍ പത്മപ്രിയ, ഇഷ ഷെര്‍വാണി, റീനു മാത്യൂസ് എന്നിവരെല്ലാം പ്രധാന വേഷങ്ഹള്‍ ചെയ്യുന്നുണ്ട്.


Click it and Unblock the Notifications