കടമറ്റത്ത് കത്തനാരായി ജയസൂര്യ! ത്രീഡിയില്‍ ബിഗ് ബഡ്ജറ്റ് ചിത്രം,നിര്‍മ്മാണം ഫ്രൈഡേ ഫിലിംസ്

By Midhun Raj

മലയാളത്തില്‍ വൃത്യസ്ത തരം സിനിമകളും കഥാപാത്രങ്ങളുമായി മുന്നേറുകയാണ് ജയസൂര്യ. മികച്ച നടനുളള സംസ്ഥാന പുരസ്‌കാര നേട്ടത്തിന് ശേഷം കൈനിറയെ ചിത്രങ്ങളാണ് ജയസൂര്യയുടെതായി അണിയറയില്‍ ഒരുങ്ങുന്നത്. ഏട്ടാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്നു എന്ന് കരുതപ്പെടുന്ന മാന്ത്രികനായ വൈദികന്‍ കടമറ്റത്ത് കത്തനാരായി സൂപ്പര്‍താരം എത്തുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

kadamattathu kathanar team

ഫ്രൈഡേ ഫിലിം ഹൗസാണ് ഈ ബിഗ് ബഡ്ജറ്റ് ചിത്രം നിര്‍മ്മിക്കുന്നത്. ഫിലിപ്പ്‌സ് ആന്‍ഡ് മങ്കിപ്പെന്‍, ജോ ആന്‍ഡ് ദ ബോയ് തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ സംവിധായകന്‍ റോജിന്‍ തോമസാണ് ചിത്രം ഒരുക്കുന്നത്. ത്രീഡിയിലാകും സിനിമ റിലീസ് ചെയ്യുക. രണ്ട് ഭാഗങ്ങളായി ഒരുക്കുന്ന ചിത്രത്തിന്റെ തിരക്കഥ ആര്‍ രാമാനന്ദിന്റെതാണ്. എഴുത്തുകാരന്റെ വര്‍ഷങ്ങളായുളള ഗവേഷണത്തില്‍ നിന്നുമാണ് തിരക്കഥ രൂപപ്പെടുത്തിയിരിക്കുന്നത്.

ഫാന്റസി ത്രില്ലര്‍ ഗണത്തില്‍പ്പെടുന്ന ഒരു സിനിമയായിട്ടാകും ചിത്രം ഒരുക്കുക. ജയസൂര്യയുടെ കരിയറിലെ എറ്റവും വലിയ ചിത്രമായിട്ടാണ് കടമറ്റത്ത് കത്തനാര്‍ വരുന്നത്. മുന്‍പ് കടമറ്റത്ത് കത്തനാര്‍ എന്ന പേരില്‍ ടെലിവിഷന്‍ സീരിയല്‍ പുറത്തിറങ്ങിയിരുന്നു. പ്രകാശ് പോള്‍ പ്രധാന വേഷത്തിലെത്തിയ ജനപ്രിയ പരമ്പര ടിഎസ് സജിയാണ് സംവിധാനം ചെയ്തത്. കൂടാതെ 1984ല്‍ പ്രേംനസീര്‍ നായകനായ കടമമറ്റത്തച്ചന്‍ എന്നൊരു ചിത്രവും പുറത്തിറങ്ങിയിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X