അപ്പോത്തിക്കിരിയില്‍ 'മൊട്ട' ജയസൂര്യ
ഇന്നോളമുള്ള ചിത്രങ്ങള്‍ എടുത്തുനോക്കിയാല്‍ കഥാപാത്രങ്ങളുടെ പൂര്‍ണതയ്ക്ക് വേണ്ടി രൂപഭാവങ്ങളില്‍ എന്ത് മാറ്റവും വരുത്താന്‍ മനസുകാണിയ്ക്കുന്ന നടനാണ് ജയസൂര്യയെന്ന് കാണാം. ആദ്യകാലത്ത് ഇറങ്ങിയ ചിത്രങ്ങളിലായാലും അടുത്തിടെ ഇറങ്ങിയ ഫിലിപ്‌സ് ആന്റ് ദി മങ്കി പെന്‍ പോലുള്ള ചിത്രങ്ങളിലായാലും ജയസൂര്യ കഥാപാത്രങ്ങള്‍ക്ക് അനുയോജ്യമാംവിധമുള്ള രൂപങ്ങളിലേയ്ക്ക് മാറിയിട്ടുണ്ട്.
എന്തായാലും കഥാപാത്രങ്ങളിലെ വ്യത്യസ്തതയ്ക്കും പൂര്‍ണതയ്ക്കുംവേണ്ടി എന്ത് ത്യാഗവും സഹിയ്ക്കാറുള്ള ജയസൂര്യ ഇപ്പോള്‍ പുതിയ ചിത്രത്തിന് വേണ്ടി തലമൊട്ടയടിച്ചിരിക്കുകയാണ്. മാധവ രാംദാസ് സംവിധാനം ചെയ്യുന്ന അപ്പോത്തിക്കിരിയെന്ന ചിത്രത്തിന് വേണ്ടിയാണ് ജയസൂര്യ മുടി കളഞ്ഞിരിക്കുന്നത്. ഒരു രോഗിയുടെ വേഷത്തിലാണ് ജയസൂര്യ ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്. കഥാപാത്രത്തെ കാണുന്നമാത്രയില്‍ത്തന്നെ ഒരു രോഗിയായി തോന്നണമെന്ന ആഗ്രഹത്താലാണത്രേ ജയസൂര്യ തലമൊട്ടയടിച്ചിരിക്കുന്നത്.

സുരേഷ് ഗോപിയാണ് ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മുന്‍കാല താരം അഭിരാമി വീണ്ടും സിനിമാരംഗത്തേയ്ക്ക് എത്തുന്ന ചിത്രമാണ് അപ്പോത്തിരിക്കിരി. പാലക്കാടാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍.
അടുത്തിടെയായി തൊട്ടതെല്ലാം പൊന്നാക്കുന്നതാണ് ജയസൂര്യയുടെ പതിവ്. ഫിലിപ്‌സ് ആന്റ് ദി മങ്കി പെന്‍, പുണ്യാളന്‍ അഗര്‍ബത്തീസ്, ഹാപ്പി ജേര്‍ണി തുടങ്ങിയ ചിത്രങ്ങലെല്ലാം വിജയം നേടിക്കഴിഞ്ഞു. ഏറ്റവും പുതിയതായി പുറത്തിറങ്ങിയ അന്ധനായ ക്രിക്കറ്റ് താരത്തിന്റെ കഥ പറയുന്ന ഹാപ്പി ജേര്‍ണി മികച്ച അഭിപ്രായമാണ് നേടിക്കൊണ്ടിരിക്കുന്നത്.


Click it and Unblock the Notifications











