twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    എല്ലാം നഷ്ടപ്പെട്ടവര്‍ക്ക് സഹായവുമായി ജയസൂര്യ

    By Lakshmi
    |

    സമൂഹത്തോടുള്ള തന്റെ പ്രതിബദ്ധതയെക്കുറിച്ച് അങ്ങേയറ്റം ബോധവാനായ താരമാണ് ജയസൂര്യ. മുമ്പ് ജനങ്ങളെ കുഴക്കുന്ന റോഡിലെ കുഴികള്‍ അടയ്ക്കാന്‍ സ്വന്തം കീശയില്‍ നിന്നും പണമിറക്കി കല്ലിറക്കി കൂട്ടുകാര്‍ക്കൊപ്പമിറങ്ങി റോഡില്‍ കല്ലുനിരത്തിയ ജയസൂര്യ ഇപ്പോഴിതാ വീണ്ടും സാധാരണക്കാര്‍ക്ക് സഹായഹസ്തവുമായി എത്തിയിരിക്കുകയാണ്.

    എളങ്കുന്നപ്പുഴ പെരുമാള്‍പടിയില്‍ പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വീടുകളും സമ്പാദ്യവും നഷ്ടപ്പെട്ട രണ്ടുകുടുംബങ്ങള്‍ക്ക് സഹായവുമായിട്ടാണ് കഴിഞ്ഞ ദിവസം ജയസൂര്യയെത്തിയത്. അപകടത്തെത്തുടര്‍ന്ന് ദുരിതത്തിലായ കുടുംബാംഗങ്ങള്‍ക്കടുത്തേയ്ക്ക് ആശ്വാസവാക്കുകളും ധനസഹായവുമായിട്ടാണ് താരമെത്തിയത്. രണ്ട് കുടുംബങ്ങള്‍ക്കും ഒരുലക്ഷം രൂപ വീതമാണ് ജയസൂര്യ നല്‍കിയിരിക്കുന്നത്.

    ഇത്തരത്തില്‍ ദുരിതത്തിലാകുന്നവരെ സഹായിക്കാന്‍ ആളുകളുണ്ടാകണമെന്ന് പറഞ്ഞ ജയസൂര്യ കുടുംബങ്ങളെ പുരവധിവസിപ്പിക്കാനുള്ള സഹായനിധി രൂപീകരിക്കാന്‍ ബാങ്ക് അക്കൗണ്ട് രൂപീകരിക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഈ സഹായനിധിയിലേയ്ക്കുള്ള ആദ്യ സംഭവാനയാണ് ജയസൂര്യ നല്‍കിയ 2ലക്ഷം രൂപ.

    ജനുവരി 31ന് വെള്ളിയാഴ്ചയായിരുന്നു എളങ്കുന്നപ്പുഴ പെരുമാള്‍പടിയില്‍ കപ്പിത്താന്‍ പറമ്പില്‍ ബിനുവിന്റെ വീട്ടിലെ പാചകവാതക സിലണ്ടിര്‍ പൊട്ടിത്തെറിച്ചത്. ആളിപ്പിടിച്ച തീയില്‍ അയാല്‍വാസിയായ ജോണ്‍സണിന്റെ വീടും കത്തിപ്പോവുകയായിരുന്നു. ബാങ്ക് വായ്പ അടയ്ക്കാന്‍ കരുതിവച്ചിരുന്ന 25000 രൂപയടക്കം ഇവരുടെ സര്‍വ്വതും അഗ്നിക്കിരയായി. സംഭവത്തെക്കുറിച്ചുള്ള വാര്‍ത്ത മാധ്യമങ്ങളില്‍ നിന്നറിഞ്ഞാണ് ജയസൂര്യ സഹായവുമായി നേരിട്ടെത്തിയത്.

    English summary
    Actor Jayasurya once again proved that he has a heart of gild and that it is in the right place
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X