»   » മനസാക്ഷി മരിച്ച മലയാളികള്‍ക്ക് മാതൃകയായി നടന്‍ ജയസൂര്യ! നമ്മുടെ നാട് ഇനി എന്ന് നന്നാവും?

മനസാക്ഷി മരിച്ച മലയാളികള്‍ക്ക് മാതൃകയായി നടന്‍ ജയസൂര്യ! നമ്മുടെ നാട് ഇനി എന്ന് നന്നാവും?

Posted By: Teresa John
Subscribe to Filmibeat Malayalam

മനസാക്ഷി മരിച്ചവരുടെ നാടായി കേരളവും മാറിയിരിക്കുകയാണ്. അപകടം സംഭവിച്ച് നടുറോഡില്‍ മരണത്തോട് മല്ലടിക്കുന്നവരെ കണ്ടാല്‍ തിരിഞ്ഞു നോക്കാത്ത സമൂഹമായി മാറിയ നമ്മൂടെ നാട്ടില്‍ അവര്‍ക്കൊരു വലിയ മാതൃകയായി മാറിയിരിക്കുകയാണ് നടന്‍ ജയസൂര്യ. ഇന്നലെ രാവിലെ കൊച്ചിയില്‍ നടന്ന ഒരു അപകടത്തെ കുറിച്ച് ജയസൂര്യ തുറന്ന് സംസാരിച്ചിരിക്കുകയാണ്.

പറവ പുതിയ മേച്ചില്‍ പുറം തേടുന്നു! ഇനി പാറി പറക്കുന്നത് വിദേശത്ത് നിന്നും! സൗബിന് ഇത് വസന്തകാലം...

ബംഗാള്‍ സ്വദേശിയായ ഥാപ്പ എന്നയാള്‍ തോട്ടപ്പണിയ്ക്ക് വേണ്ടിയാണ് കൊച്ചിയില്‍ എത്തിയിരുന്നത്. രാവിലെ ജോലിയ്ക്ക് പോകാന്‍ ഇറങ്ങിയപ്പോഴായിരുന്നു അദ്ദേഹത്തെ ഇടിച്ച് തെറിപ്പിച്ച്്് വാഹനം നിര്‍ത്താതെ പോയത്. പരിക്കേറ്റ് നടുറോഡില്‍ കിടന്നയാളെ രക്ഷിക്കാന്‍ ശ്രമിക്കാതെ ഫോട്ടോ എടുക്കുകയായിരുന്നു പലരും. ഇതിനിടെയാണ് രക്ഷകനായ ജയസൂര്യയുടെ വരവ്. ഇക്കാര്യം മാതൃഭൂമിയോടാണ് ജയസൂര്യ സംസാരിച്ചത്.

 jayasurya

അങ്കമാലിയില്‍ ചിത്രീകരണം നടക്കുന്ന സിനിമയുടെ ലൊക്കേഷനിലേക്കുള്ള യാത്രയിലായിരുന്നു ജയസൂര്യ. അതിനിടെയാണ് വഴിയില്‍ അപകടം നടന്നതായി കാണുന്നത്. വണ്ടി ഒതുക്കി ഇറങ്ങി ചെല്ലുമ്പോള്‍ കാണുന്നത് ചോരയില്‍ കുളിച്ച് കിടക്കുന്ന മനുഷ്യനെയാണ്. ആളുകള്‍ അപ്പോഴും തര്‍ക്കിച്ച് കൊണ്ടിരിക്കുകയായിരുന്നു. ശേഷം താനും അവിടെയുണ്ടായിരുന്ന ഒരു പയ്യനും കൂടി അദ്ദേഹത്തെ ഇടപ്പള്ളിയിലുള്ള എംഎജെ ഹോസ്പിറ്റലില്‍ എത്തിക്കുകയായിരുന്നെന്നും ജയസൂര്യ പറയുന്നു.

ഇക്ക പോലീസ് വേഷത്തിലെത്തിയാല്‍ പിന്നെ കാണാനൊരു മൊഞ്ചാണ്! വീണ്ടും തോക്കെടുത്ത് മമ്മൂട്ടി ചിത്രം!!!

എല്ലാവരും കരുതിയിരുന്നത് എന്റെ വാഹനം തട്ടിയെന്നായിരുന്നു. എന്നാല്‍ കാര്യം അവരോട് തുറന്ന് പറയുകയായിരുന്നു. ഒരു വലിയ കാര്യം ചെയ്തതായി തനിക്ക് തോന്നിയിട്ടില്ലെന്നും എന്നാല്‍ ആര്‍ക്കും ജീവിതത്തില്‍ അബദ്ധം സംഭവിക്കാം. നമ്മൂടെ വണ്ടി മറ്റൊരാളുടെ മേല്‍ തട്ടാം. പക്ഷെ അവരെ ഉപേക്ഷിച്ച് കടന്ന് കളയരുത്. അപകടത്തില്‍ പെട്ടത് നമ്മള്‍ കണ്ടെങ്കില്‍ അവരെ ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിക്കുകയാണ് വേണ്ടതെന്നും അല്ലാതെ തര്‍ക്കിച്ച് നില്‍ക്കുകയല്ല വേണ്ടെതെന്നും ജയസൂര്യ പറയുന്നു.

English summary
The actor was on the way to a shooting location at Angamaly and found the accident victim on the road.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam