ജയസൂര്യ വീണ്ടും നായകന്‍
ചോക്ലേറ്റ് വിജയം പൃഥ്വിരാജിനൊപ്പം ആഘോഷിക്കുകയാണ് ജയസൂര്യയും. ചിത്രത്തിലെ നായകന്‍ പൃഥ്വിരാജിനൊപ്പം ഒരു പ്രധാന വേഷത്തില്‍ തന്നെ ജയസൂര്യയുമുണ്ട്. ഉപനായകനാണെങ്കിലും ഈ വിജയം ജയസൂര്യക്കും കരിയറില്‍ ഗുണം ചെയ്യും.
അറബിക്കഥക്കു ശേഷം ജയസൂര്യക്ക് ലഭിച്ച ശ്രദ്ധേയമായ വേഷമായിരുന്നു ചോക്ലേറ്റിലേത്. പൃഥ്വിരാജ് നായകനായ കങ്കാരുവിലും ജയസൂര്യക്ക് ഉപനായക വേഷമാണ്. നായകനായി തുടര്‍ച്ചയായി ഏതാനും ചിത്രങ്ങള്‍ അഭിനയിച്ച ജയസൂര്യക്ക് കരിയറിലെ ഏറ്റവും മികച്ച സമയം ഇപ്പോള്‍ ഓര്‍മ മാത്രമാണെങ്കിലും ശ്രദ്ധേയമായ വേഷങ്ങളിലൂടെ സിനിമയില്‍ തന്റെ സാന്നിധ്യം നിലനിര്‍ത്താന്‍ ഈ നടന് കഴിയുന്നുണ്ട്.
ശ്രദ്ധേയമായ ഉപനായക വേഷങ്ങള്‍ക്കിടയിലും നായക വേഷം ജയസൂര്യയെ തേടിയെത്തുന്നു. വി.കെ.പ്രകാശ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ജയസൂര്യയാണ് നായകന്‍. എസ്. എന്‍. സ്വാമിയാണ് ഈ ചിത്രത്തിന് തിരക്കഥ രചിക്കുന്നത്.
മലയാളത്തിലെ ഒരു മുന്‍നിര തിരക്കഥാകൃത്തിന്റെ തിരക്കഥയില്‍ വി.കെ.പ്രകാശ് സംവിധാനം ചെയ്യുന്ന ആദ്യത്തെ ചിത്രമായിരിക്കുമിത്. വി.കെ.പ്രകാശിന്റെ മുല്ലവള്ളിയും തേന്മാവും, ദി പൊലീസ്, മൂന്നാമതൊരാള്‍ എന്നീ ചിത്രങ്ങളുടെ രചന ശ്രദ്ധേയരായ തിരക്കഥാകൃത്തുക്കളുടേതായിരുന്നില്ല.
സൂരജ് (നോട്ട്ബുക്ക് ഫെയിം), സായികുമാര്‍, ജഗതി, ബിന്ദു പണിക്കര്‍ തുടങ്ങിയവരും ചിത്രത്തില്‍ അണിനിപരക്കുന്നു. വയലാര്‍ ശരത്ചന്ദ്രവര്‍മയുടെ ഗാനങ്ങള്‍ക്ക് അലക്സ് പോള്‍ ഈണം പകരുന്നു.


Click it and Unblock the Notifications