ആട് സിനിമയില്‍ ജയസൂര്യ ചെയ്യാന്‍ ആഗ്രഹിച്ച റോള്‍ ഷാജി പാപ്പനല്ല, ഏതെന്ന് വെളിപ്പെടുത്തി സാന്ദ്ര തോമസ്‌

By Midhun Raj

ജയസൂര്യയുടെ കരിയറില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട റോളുകളില്‍ ഒന്നായിരുന്നു ആട് സീരീസിലെ ഷാജി പാപ്പന്‍. ആദ്യ ഭാഗം തിയ്യേറ്ററുകളില്‍ പരാജയപ്പെട്ടെങ്കിലും പിന്നീട് ഡിവിഡി റിലീസിന് ശേഷം തരംഗമായിരുന്നു. എന്നാല്‍ രണ്ടാം ഭാഗം തിയ്യേറ്ററുകളില്‍ ബ്ലോക്ക്ബസ്റ്റര്‍ വിജയം നേടി. ജയസൂര്യ തന്‌റെ കരിയറില്‍ ചെയ്ത വേറിട്ട റോള്‍ കൂടിയായിരുന്നു ഷാജി പാപ്പന്‍. മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത ആടിന്‌റെ ആദ്യ ഭാഗം 2015ലാണ് പുറത്തിറങ്ങിയത്. ഷാജി പാപ്പനൊപ്പം തന്നെ സിനിമയിലെ മറ്റു കഥാപാത്രങ്ങളും പ്രേക്ഷകരുടെ പ്രിയപ്പെട്ടവരായി മാറിയിരുന്നു.

മാളവിക മോഹനന്‌റെ ഗ്ലാമര്‍ ചിത്രങ്ങള്‍ പുറത്ത്, കാണാം

ഡ്യൂഡും സര്‍ബത്ത് ഷമീറും സാത്താന്‍ സേവ്യറും അറക്കല്‍ അബുവുമൊക്കെ മലയാളികള്‍ നെഞ്ചിലേറ്റിയ ആടിലെ കഥാപാത്രങ്ങളാണ്. ഫ്രൈഡേ ഫിലിംസിന്‌റെ ബാനറില്‍ വിജയ് ബാബുവും സാന്ദ്ര തോമസും ചേര്‍ന്നായിരുന്നു ആട് ആദ്യ ഭാഗം നിര്‍മ്മിച്ചത്. അതേസമയം ആടില്‍ ജയസൂര്യ ശരിക്കും ചെയ്യാന്‍ ആഗ്രഹിച്ച റോള്‍ ഷാജി പാപ്പന്‍ ആയിരുന്നില്ലെന്ന് നിര്‍മ്മാതാവും നടിയുമായ സാന്ദ്ര തോമസ് വെളിപ്പെടുത്തിയിരുന്നു.

ക്ലബ് ഹൗസില്‍ നടന്ന സംവാദത്തിലാണ്

ക്ലബ് ഹൗസില്‍ നടന്ന സംവാദത്തിലാണ് നിര്‍മ്മാതാവ് ഇക്കാര്യം വെളിപ്പെടുത്തിയത്. സാന്ദ്ര തോമസും മേനക കാന്തന്‍ എന്ന കഥാപാത്രമായി ആട് ആദ്യ ഭാഗത്തില്‍ അഭിനയിച്ചിരുന്നു. വിജയ് ബാബു അവതരിപ്പിച്ച സര്‍ബത്ത് ഷമീറിനെ അവതരിപ്പിക്കാനാണ് ജയസൂര്യ ആദ്യം ആഗ്രഹിച്ചതെന്ന് സാന്ദ്ര തോമസ് പറയുന്നു. ഇക്കാര്യം സാന്‍ഡ്ര ഓര്‍മ്മപ്പെടുത്തിയപ്പോഴാണ് ജയസൂര്യ പോലും ഓര്‍ത്തത്.

ആടിലെ കഥാപാത്രം ജയസൂര്യയോട് പറഞ്ഞപ്പോള്‍

ആടിലെ കഥാപാത്രം ജയസൂര്യയോട് പറഞ്ഞപ്പോള്‍ ഷാജി പാപ്പന്‍ എന്ന കഥാപാത്രം എങ്ങനെയുണ്ടാവും എന്നൊരു ചിന്ത നടന്റെ മനസിലുണ്ടായിരുന്നു. ആ സമയത്ത് അദ്ദേഹം ശരിക്കും ചെയ്യാന്‍ ആഗ്രഹിച്ചത് സര്‍ബത്ത് ഷമീറിനെ ആയിരുന്നു. എന്നാല്‍ ഈ റോള്‍ നിര്‍മ്മാതാവ് വിജയ് ബാബുവിലെത്തി. അതേസമയം ഹാസ്യ സിനിമകള്‍ വീണ്ടും ചെയ്യാന്‍ താന്‍ ആഗ്രഹിക്കുന്ന കാര്യം ജയസൂര്യ പങ്കുവെച്ചിരുന്നു.

2017ലാണ് ആടിന്‌റെ രണ്ടാം ഭാഗം റിലീസ്

2017ലാണ് ആടിന്‌റെ രണ്ടാം ഭാഗം റിലീസ് ചെയ്തത്. ആദ്യ ഭാഗം പരാജയപ്പെട്ടപ്പോള്‍ രണ്ടാം ഭാഗം പ്രേക്ഷകര്‍ തിയ്യേറ്ററുകളില്‍ ആഘോഷിച്ച് കണ്ടിരുന്നു. മികച്ച പ്രതികരണത്തോടൊപ്പം ബോക്‌സോഫീസ് കളക്ഷന്റെ കാര്യത്തിലും ആട് 2 നേട്ടമുണ്ടാക്കി. ആട് 2 വമ്പന്‍ വിജയമായതിന് പിന്നാലെയാണ് സിനിമയ്ക്ക് മൂന്നാം ഭാഗവും വരുമെന്ന് സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ് അറിയിച്ചത്.

Recommended Video

Vellam Malayalam Movie Review | Jayasurya | Samyuktha Menon | Prajesh Sen
മിഥുന്‍ മാനുവല്‍ തോമസ് തന്നെയാണ്

മിഥുന്‍ മാനുവല്‍ തോമസ് തന്നെയാണ് സിനിമയുടെ തിരക്കഥ ഒരുക്കിയത്. ഷാന്‍ റഹ്മാന്‌റെ സംഗീതവും പശ്ചാത്തല സംഗീതവും ആടിന്‌റെ രണ്ട് ഭാഗങ്ങളിലും മികച്ചുനിന്നിരുന്നു. കണ്ടവര്‍ തന്നെ വീണ്ടും കണ്ട സിനിമകളായിരുന്നു ആട് സീരിസ്. ആദ്യം ഭാഗം പരാജയപ്പെട്ട വിഷമം രണ്ടാം ഭാഗത്തിന്‌റെ ബ്ലോക്ക്ബസ്റ്റര്‍ വിജയത്തിലൂടെ അണിയറ പ്രവര്‍ത്തകര്‍ക്ക് മാറിയിരുന്നു. ആടിന്റെ മൂന്നാം ഭാഗത്തിനായും വലിയ ആകാംക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X