twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ജയസൂര്യയെ കുറിച്ച് അധികമാരും അറിയാത്ത ഒരു സത്യം

    By Aswathi
    |

    സിനിമയില്‍ എത്തുന്നതിന് മുമ്പ് സ്റ്റൈല്‍ മന്നന്‍ രജനീകാന്ത് ബസ് കണ്ടക്ടറായിരുന്നു. മെഗാസ്റ്റാര്‍ മമ്മൂട്ടി വക്കീലായിരുന്നു. ജയറാമും ദിലീപുമൊക്കെ മിമിക്രിയിലൂടെ വന്നവരാണ്. അങ്ങനെ മുന്‍നിര നായകന്മാരുടെ സിനിമാജീവിതത്തിന് പിന്നിലെല്ലാം ഓരോ കഥയുണ്ട്.

    നമ്മുടെ ജയസൂര്യയുടെ പിന്നിട്ട വഴികളെ കുറിച്ച് എത്രപേര്‍ക്ക് അറിയാം? ജോഷി സംവിധാനം ചെയ്ത പത്രത്തിവല്‍ ഒരു ചെറിയ റോള്‍. അത് കഴിഞ്ഞ് ദോസ്ത്തില്‍ ദിലീപിന്റെ തല്ല് വാങ്ങുന്ന കോളേജ് പയ്യന്‍. കാട്ടു ചെമ്പകം എന്ന ചിത്രത്തിലാണ് ജയസൂര്യയെ പ്രേക്ഷകര്‍ ശ്രദ്ധിച്ചത്.

    സിനിമയില്‍ വരുന്നതിന് മുമ്പ് ജയസൂര്യ ഒരു ടിവി അവതാരകനായിരുന്നു എന്ന സത്യം നിങ്ങള്‍ക്കറിയാമോ? സൂര്യ ടിവിയിലെ ജഗതി Vs ജഗതിയന്‍ എന്ന പരിപാടിയിലാണ് ജയസൂര്യ ടിവി അവതാരകനായി എത്തിയത്.

    പത്രത്തില്‍ തുടക്കം

    ജയസൂര്യയെ കുറിച്ച് അധികമാരും അറിയാത്ത ഒരു സത്യം

    1999 ല്‍ പുറത്തിറങ്ങിയ പത്രം എന്ന ചിത്രത്തിലൂടെയാണ് ജയസൂര്യ ബിഗ്‌സ്‌ക്രീനില്‍ മുഖം കാണിക്കുന്നത്. പിന്നീട് ദോസ്തിലും അപരന്മാര്‍ നഗരത്തില്‍ എന്ന ചിത്രത്തിലും ചെറിയ വേഷം ചെയ്തു.

    നായകനായി തുടക്കം

    ജയസൂര്യയെ കുറിച്ച് അധികമാരും അറിയാത്ത ഒരു സത്യം

    2001 ല്‍ കാട്ടു ചെമ്പകം എന്ന ചിത്രത്തിലൂടെയാണ് ജയസൂര്യ മുന്‍നിരയിലേക്ക് വരുന്നത്. പിന്നീട് ഊമ പെണ്ണിന് ഉരിയാടാപയ്യന്‍, സ്വപ്‌നകൂട്, പുലിവാല്‍ കല്യാണം, ചതിക്കാത്ത ചന്തു തുടങ്ങിയ ചിത്രങ്ങളിലൂടെ മുന്‍നിരയിലേക്ക് വന്നു.

    വില്ലനും നായകനും

    ജയസൂര്യയെ കുറിച്ച് അധികമാരും അറിയാത്ത ഒരു സത്യം

    ചോക്ലേറ്റ് നായകന്‍ വേഷങ്ങള്‍ ചെയ്യുമ്പോള്‍ തന്നെ ജയസൂര്യ വില്ലന്‍ വേഷങ്ങളും ചെയ്തു. കണ്ണിലെ തീക്ഷണമായ നോട്ടമാണ് ജയസൂര്യയിലെ വില്ലന്റെ മുഖം. ക്ലാസ്‌മേറ്റ്‌സ് എന്ന ചിത്രത്തില്‍ തുടങ്ങി, കങ്കാരു, ലോലിപോപ്പ് ഒടുവില്‍ ഇയ്യോബിന്റെ പുസ്തകം വരെ എത്രയോ നല്ല വില്ലന്‍

    മുന്‍ നിരയിലേക്ക്

    ജയസൂര്യയെ കുറിച്ച് അധികമാരും അറിയാത്ത ഒരു സത്യം

    ഒത്തിരി ചിത്രങ്ങളില്‍ അഭിനന്ദനമര്‍ഹിക്കുന്ന അഭിനയം കാഴ്ചവച്ച നടനാണ് ജയസൂര്യ. പക്ഷെ അധികം അംഗീകരിക്കപ്പെട്ടില്ല. ഇവര്‍ വിവാഹിതരായാല്‍, ബ്യൂട്ടിഫുള്‍, ട്രിവാന്‍ഡ്രം ലോഡ്ജ് തുടങ്ങിയ ചിത്രങ്ങളിലെ കഥാപാത്രം അതിലെ ചിലത് മാത്രം.

    കഠിന പ്രയത്‌നി

    ജയസൂര്യയെ കുറിച്ച് അധികമാരും അറിയാത്ത ഒരു സത്യം

    കഥാപാത്രങ്ങളുടെ പൂര്‍ണതയ്ക്ക് വേണ്ടി എന്തും സഹിക്കാന്‍ തയ്യാറായ, ആത്മസമര്‍പ്പണമുള്ള മലയാളത്തിലെ ഏക നടന്‍ ഒരു പക്ഷെ ജയസൂര്യ ആയിരിക്കും. അപ്പോത്തിക്കരി എന്ന ഒറ്റ ചിത്രം തന്നെ അതിന് ഉദാഹരണം. വെല്ലുവിളികളുള്ള കഥാപാത്രങ്ങളോടാണ് തനിക്ക് താത്പര്യമെന്ന് ജയസൂര്യ എന്നും പറയാറുണ്ട്.

     മറ്റ് ഭാഷകളില്‍

    ജയസൂര്യയെ കുറിച്ച് അധികമാരും അറിയാത്ത ഒരു സത്യം

    മലയാളത്തിന് പുറമെ തമിഴിലും കന്നടയിലും ജയസൂര്യ വേഷമിട്ടിട്ടുണ്ട്. അഞ്ച് തമിഴ് സിനിമകളും ഒരു കന്നട ചിത്രവും.

    English summary
    The hitstar Jayasurya was once a TV anchor. He hosted musical programs on Malayalam television including Jagathy Vs Jagathyin Surya TV. He also played minor roles in films including the comedy artist in Aparanmar Nagarathil.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X