ലാലും മത്തായിയും ഒരുമിച്ച്, ജയസൂര്യ ആര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിയ്ക്കും
ജനപ്രിയ നായകനിരയിലേക്കുയരുകയാണ് ഇപ്പോള്‍ ജയസൂര്യയും. വ്യത്യസ്തവും കുടുംബ പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെട്ട തരത്തിലുമുള്ള കഥാപാത്രങ്ങളാണ് ജയസൂര്യ ചെയ്യുന്നതില്‍ അധികവും. മൂന്ന് ചിത്രങ്ങളാണ് ജയസൂര്യയ്ക്ക് റിലീസിനൊരുങ്ങി നില്‍ക്കുന്നത്. അതില്‍ രണ്ട് ചിത്രങ്ങള്‍ എത്തുന്നത് ഒരുമിച്ചും.
രാജേഷ് മിഥില സംവിധാനം ചെയ്യുന്ന 'ലാല്‍ ബഹദൂര്‍ ശാസ്ത്രിയും' അക്കു അക്ബര്‍ ഒരുക്കുന്ന 'മത്തായി കുഴപ്പക്കാരനല്ല' എന്ന ചിത്രവുമാണ് ജയസൂര്യയ്ക്ക് വെല്ലുവിളി ഉയര്‍ത്തുന്നത്. തൊട്ടടുത്ത ദിവസങ്ങളിലാണ് രണ്ടിന്റെയും റിലീസ്.

ലാല്‍ ബഹദൂര്‍ ശാസ്ത്രീ നവംബര്‍ ഒമ്പതിനും മത്തായി കുഴപ്പക്കാരല്ല എന്ന ചിത്രം പത്തിനും റിലീസ് ചെയ്യും. ജയസൂര്യയ്‌ക്കൊപ്പം അജുവര്‍ഗീസും നെടുമുടിവേണുവും ലാല്‍ ബഹദൂര്‍ ശാസ്ത്രി എന്ന ചിത്രത്തിലെത്തുന്നു. ലാലായി ജയസൂര്യയും ബഹദൂറായി നെടുമുടിയും ശാസ്ത്രിയായി അജുവര്‍ഗീസും ചേരുമ്പോഴാണ് ലാല്‍ ബഹദൂര്‍ ശാസ്ത്രിയാകുന്നത്. ജയസൂര്യയുടെ മകന്‍ അദ്വൈത് ഈ ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിക്കുന്നു എന്നതും പ്രത്യേകതയാണ്.
ഭാമ വീണ്ടും ജയസൂര്യയുടെ നായികയാകുകയാണ് അക്കു അക്ബറിന്റെ മത്തായി കുഴപ്പക്കാരനല്ല എന്ന ചിത്രത്തിലൂടെ. അക്കു തന്നെ തിരക്കഥയും എഴുതുന്ന ചിത്രത്തില്‍ ലക്ഷ്മി ഗോപാലസ്വാമിയും മുകേഷും മറ്റ് രണ്ട് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന. ഒടുവില്‍ ചെയ്ത 'ഉത്സാഹ കമ്മിറ്റി' എന്ന ചിത്രത്തിന്റ പരാജയത്തില്‍ നിന്ന് മത്തായിയ്ക്ക് അക്കുവിനെ രക്ഷിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇത് കൂടാതെ പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന 'ആമയും മുയലും' എന്ന ചിത്രത്തിലും ജയസൂര്യ തന്നെയാണ് നായകന്‍. ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്.


Click it and Unblock the Notifications











