»   » 'മകനേ പൃഥ്വിരാജേ....പിറന്നാള്‍ ആശംസകള്‍ ചക്കരേ....'

'മകനേ പൃഥ്വിരാജേ....പിറന്നാള്‍ ആശംസകള്‍ ചക്കരേ....'

Posted By:
Subscribe to Filmibeat Malayalam

ഫേസ്ബുക്കില്‍ വ്യത്യസ്തമായ പോസ്റ്റുകളിടുന്ന മലയാളത്തിന്റെ ഒരേ ഒരു സെലിബ്രിറ്റിയാണ് ജയസൂര്യ. പൃഥ്വിരാജിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുകൊണ്ടുള്ള പോസ്റ്റാണ് ലേറ്റസ്റ്റ് സംസാര വിഷയം.

ഇന്ന് (ഒക്ടോബര്‍ 16) പിറന്നാള്‍ ആഘോഷിക്കുന്ന പൃഥ്വിയ്ക്ക് രസകരവും സത്യസന്ധവുമായ ഒരു പിറന്നാള്‍ ആശംസകളാണ് ജയസൂര്യ നേര്‍ന്നിരിയ്ക്കുന്നത്. മകനേ പൃഥ്വിരാജേ...പിറന്നാള്‍ ആശംസകള്‍ എന്ന് പറഞ്ഞുകൊണ്ടാണ് പോസ്റ്റ്. പോസ്റ്റ് വായിക്കൂ.

മകനെ പ്രിഥ്വിരാജേ ...പിറന്നാൾ ആശംസകൾ ചക്കരേ ..നമ്മുടെയൊക്കെ പിറന്നാൾ ഈ സിനിമ ഇല്ലായിരുന്നെങ്കിൽ നമ്മുടെ കുടുംബം മാത്രമ...

Posted by Jayasurya on Thursday, October 15, 2015

സ്വപ്‌ന കൂട് എന്ന ചിത്രത്തിന് വേണ്ടിയാണ് പൃഥ്വിരാജും ജയസൂര്യയും ആദ്യമായി ഒന്നിച്ചഭിനയിച്ചത്. ഇപ്പോള്‍ അമര്‍ അക്ബര്‍ അന്തോണി വരെ വന്നു നില്‍ക്കുന്നു ഇരുവരുടെയും കൂട്ടുകെട്ട്. പൃഥ്വിയും ജയസൂര്യയും ഒന്നിച്ചഭിനയിച്ച സിനിമകള്‍ ഏതൊക്കെയാണെന്ന് നോക്കാം...

'മകനേ പൃഥ്വിരാജേ....പിറന്നാള്‍ ആശംസകള്‍ ചക്കരേ....'

കമല്‍ സംവിധാനം ചെയ്ത സ്വപ്‌നകൂട് എന്ന ചിത്രത്തിന് വേണ്ടിയാണ് പൃഥ്വിരാജും ജയസൂര്യയും ആദ്യമായി ഒന്നിച്ചഭിനയിച്ചത്. കുഞ്ഞൂഞ്ഞായി പൃഥ്വി വന്നപ്പോള്‍ അഷ്ടമൂര്‍ത്തി എന്ന ആര്‍ത്തി മൂര്‍ത്തിയായി ജയസൂര്യയുമെത്തി. ഇവര്‍ക്കൊപ്പം കുഞ്ചാക്കോ ബോബനും ഒരു പ്രധാന കഥാപാത്രമായി എത്തി

'മകനേ പൃഥ്വിരാജേ....പിറന്നാള്‍ ആശംസകള്‍ ചക്കരേ....'

വിനയന്‍ സംവിധാനം ചെയ്ത വെള്ളി നക്ഷത്രം എന്ന ചിത്രത്തില്‍ വെളരെ ചെറിയൊരു വേഷത്തില്‍ പൃഥ്വിരാജിനൊപ്പം ജയസൂര്യ എത്തി

'മകനേ പൃഥ്വിരാജേ....പിറന്നാള്‍ ആശംസകള്‍ ചക്കരേ....'

പൃഥ്വിരാജ് ജയസൂര്യ കൂട്ടുകെട്ടില്‍ വിജയിച്ച മറ്റൊരു ചിത്രമാണ് ക്ലാസ്‌മേറ്റസ്. കാമ്പസ് പ്രണയ കഥ പറഞ്ഞ ക്ലാസ്‌മേറ്റ്‌സില്‍ സതീശ് കഞ്ഞിക്കുഴിയായി ജയസൂര്യയും സുകുമാരന്‍ എന്ന സുകുവായി പൃഥ്വിരാജും എത്തി

'മകനേ പൃഥ്വിരാജേ....പിറന്നാള്‍ ആശംസകള്‍ ചക്കരേ....'

മറ്റൊരു കാമ്പസ് പ്രണയ കഥയില്‍ സുഹൃത്തുക്കളായി പൃഥ്വിയും ജസൂര്യയും വീണ്ടുമെത്തി. പക്ഷെ ഇത്തവണ ജയസൂര്യ വിദ്യാര്‍ത്ഥിയോ രാഷ്ട്രീയക്കാരനോ ആയിരുന്നില്ല. ഷാഷന്‍ ഡിസൈനറും നാടക സംവിധായകനുമാണ്.

'മകനേ പൃഥ്വിരാജേ....പിറന്നാള്‍ ആശംസകള്‍ ചക്കരേ....'

പൃഥ്വിരാജ് നായകനും ജയസൂര്യ പ്രതിനായകനുമായെത്തിയ ചിത്രമാണ് കങ്കാരു

'മകനേ പൃഥ്വിരാജേ....പിറന്നാള്‍ ആശംസകള്‍ ചക്കരേ....'

ലോലി പോപ്പിലും പൃഥ്വിയുടെ വില്ലനായിട്ടാണ് ജയസൂര്യ അഭിനയിച്ചത്

'മകനേ പൃഥ്വിരാജേ....പിറന്നാള്‍ ആശംസകള്‍ ചക്കരേ....'

റോബിന്‍ ഹുഡില്‍ പൃഥ്വിരാജ് കള്ളനും ജയസൂര്യ പൊലീസുമായിരുന്നു

'മകനേ പൃഥ്വിരാജേ....പിറന്നാള്‍ ആശംസകള്‍ ചക്കരേ....'

അടുത്ത സുഹൃത്തുക്കളായിട്ടാണ് മുംബൈ പൊലീസില്‍ പൃഥ്വിരാജും ജയസൂര്യയും വേഷമിട്ടത്. എന്നാല്‍ ഒരു പ്രത്യേക സാഹചര്യത്തില്‍ ജയസൂര്യയെ പൃഥ്വി കൊല്ലുന്നതാണ് കഥ

'മകനേ പൃഥ്വിരാജേ....പിറന്നാള്‍ ആശംസകള്‍ ചക്കരേ....'

ഈ കൂട്ടുകെട്ടിലെ ചിത്രങ്ങള്‍ അമര്‍ അക്ബര്‍ അന്തോണി വരെ വന്നു നില്‍ക്കുന്നു. നാദിര്‍ഷ സംവിധാനം ചെയ്ത ചിത്രം ഇന്ന്, പൃഥ്വിയുടെ പിറന്നാള്‍ ദിനത്തിലാണ് തിയേറ്ററിലെത്തുന്നത്.

English summary
Jayasurya wishing happy birth day to Prithviraj

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam