വീണ്ടും മികച്ച നടനായി ജയസൂര്യ, ഇത്തവണ പുരസ്‌കാരം വന്നത് അമേരിക്കയില്‍ നിന്നും! നന്ദി പറഞ്ഞ് താരം
ക്യാപ്റ്റനായും ഷാജി പാപ്പനുമൊക്കെയായി വന്ന് പ്രേക്ഷക പ്രശംസ സ്വന്തമാക്കിയ ജയസൂര്യ ആയിരുന്നു കഴിഞ്ഞ വര്‍ഷത്തെ മികച്ച നടന്മാരില്‍ ഒരാള്‍. കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ മികച്ച നടനുള്ള അംഗീകാരം ജയസൂര്യയ്ക്കും ലഭിച്ചിരുന്നു. ഇത് മാത്രമല്ല വേറെയും ഒട്ടനവധി അംഗീകാരങ്ങള്‍ താരത്തെ തേടി എത്തി കൊണ്ടിരിക്കുകയാണ്.
അമേരിക്കയില്‍ വെച്ച് നടന്ന ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവല്‍ സിന്‍സിറ്റിയില്‍ നിന്നും മികച്ച നടനുള്ള പുരസ്‌കാരം ജയസൂര്യയ്ക്ക് ലഭിച്ചിരിക്കുകയാണ്. രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്ത് കഴിഞ്ഞ വര്‍ഷം റിലീസിനെത്തിയ ഞാന്‍ മേരിക്കുട്ടി എന്ന സിനിമയിലെ അഭിനയത്തിനായിരുന്നു ഈ അംഗീകാരം. അഞ്ഞൂറോളം സിനിമകളായിരുന്നു ഇന്ത്യയില്‍ നിന്നും മേളയില്‍ പ്രദര്‍ശിപ്പിച്ചത്. പുരസ്‌കാരം ലഭിച്ച സന്തോഷം ഫേസ്ബുക്കിലൂടെ ജയസൂര്യയും പങ്കുവചെച്ചു.

ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവല്‍ സിന്‍സിനാറ്റി (യുഎസ്എ) യുടെ മികച്ച നടനായി മേരിക്കുട്ടിയിലൂടെ തിരഞ്ഞെടുക്കപ്പെ കാര്യം അതീവ സന്തോഷത്തോടെയും അഭിമാനത്തോടെയും പങ്കുവെക്കുകയാണ്. എന്റെ കരിയിലെ തന്നെ ഏറ്റവും വെല്ലുവിളി നിറഞ്ഞ കഥാപാത്രമാിരുന്നു മേരിക്കുട്ടി. രഞ്ജിത്ത് ശങ്കറിനും സിനിമയുടെ മറ്റെല്ലാ അണിയറ പ്രവര്‍ത്തകര്‍ക്കും നന്ദി അറിയിക്കുകയാണെന്നും ജയസൂര്യ പറയുന്നു.
കഴിഞ്ഞ വര്‍ഷം ഏറ്റവുമധികം പ്രേക്ഷക പ്രശംസ സ്വന്തമാക്കിയ സിനിമകളിലൊന്നായിരുന്നു ജയസൂര്യയുടെ ഞാന്‍ മേരിക്കുട്ടി. രഞ്ജിത്ത് ശങ്കര്‍-ജയസൂര്യ കൂട്ടുകെട്ടിലെത്തിയ സിനിമയിലെ നായകനും നായികയുമെല്ലാം ജയസൂര്യ തന്നെയായിരുന്നു. സംവിധായകന്‍ തന്നെയായിരുന്നു സിനിമയ്ക്ക് രചന നിര്‍വഹിച്ചതും.


Click it and Unblock the Notifications