»   » ജയസൂര്യയുടെ ക്യാപ്റ്റന് യു സര്‍ട്ടിഫിക്കറ്റ്, റിലീസിന് ഇനി ഒരു ദിവസം മാത്രം!!

ജയസൂര്യയുടെ ക്യാപ്റ്റന് യു സര്‍ട്ടിഫിക്കറ്റ്, റിലീസിന് ഇനി ഒരു ദിവസം മാത്രം!!

Posted By: Akhila KS
Subscribe to Filmibeat Malayalam

2018ലെ ജയസൂര്യയുടെ ബിഗ് റിലീസുകളിലൊന്നാണ് ക്യാപ്റ്റന്‍. ഈ ആഴ്ചയിലെ പ്രധാന റിലീസുകളിലൊന്നായ ചിത്രം ഫെബ്രുവരി 16ന് തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. പ്രശസ്ത ഫുട്ബോള്‍ താരം വിപി സത്യന്റെ കഥ പറയുന്ന ചിത്രം ഏറെ പ്രതീക്ഷകളോടെയാണ് തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുന്നത്. റിപ്പോര്‍ട്ടുകളനുസരിച്ച് ബിഗ് റിലീസിന് ഒരുങ്ങുന്ന ക്യാപ്റ്റന് സെന്‍സര്‍ ബോര്‍ഡിന്റെ യു സര്‍ട്ടിഫിക്കറ്റ് ലഭിച്ചു.

വിവാദമാക്കുന്ന പാട്ട് നീക്കം ചെയ്യില്ല, കാരണം വ്യക്തമാക്കി സംവിധായകന്‍!!


ജയസൂര്യ തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ ആരാധകര്‍ക്കായി പങ്കു വെച്ചത്. ഇന്ന് ക്യാപ്റ്റന്റെ സെന്‍സറിങ് കഴിഞ്ഞുവെന്നും യു സര്‍ട്ടിഫിക്കറ്റ് ലഭിച്ചതായും ജയസൂര്യ പറഞ്ഞു. ഈ മാസം 16ന് ചിത്രം നിങ്ങളുടെ മുമ്പിലേക്ക് എത്തും. എന്നെകൊണ്ട് ആകുംവിധം വിപി സത്യന്റെ വേഷം ഭംഗിയാക്കാന്‍ ശ്രമിച്ചിട്ടുണ്ട്. തന്റെ സിനിമാ ജീവിതത്തില്‍ ഏറ്റവുമധികം വെല്ലുവിളിയുള്ള കഥാപാത്രമാണിതെന്നും ജയസൂര്യ പറഞ്ഞു.


captainfirstlookposter

വിജയ പരാജയങ്ങള്‍ അറിയില്ല, പക്ഷേ, ആത്മാര്‍ത്ഥമായി എന്ത് കാര്യം ചെയ്താലും അതിനൊപ്പം ദൈവം ഉണ്ടാകും. ആ വിശ്വാസത്തോടെ എന്നും ഞാന്‍ നെഞ്ചോട് ചേര്‍ത്ത് വയ്ക്കും വിപി സത്യന്‍ എന്ന ഈ കഥാപാത്രത്തെ. നിങ്ങള്‍ക്കും ഇഷ്ടമാകുമെന്ന പ്രതീക്ഷയോടെ എന്ന് പറഞ്ഞാണ് ജയസൂര്യയുടെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിക്കുന്നത്.


റിലീസിന് മുന്നോടിയായി കഴിഞ്ഞ ദിവസം പുറത്ത് വിട്ട ചിത്രത്തിന്റെ ട്രെയിലറിന് പ്രേക്ഷകര്‍ക്കിടയില്‍ മികച്ച സ്വീകരണമായിരുന്നു. ഒട്ടേറെ വൈകാരിക രംഗങ്ങളോടെയാണ് ചിത്രത്തിന്റെ ട്രെയിലര്‍ അണിയറപ്രവര്‍ത്തകര്‍ ഒരുക്കിയത്. മലയാളത്തിലെ ആദ്യത്തെ സ്‌പോട്‌സ് ബയോ ചിത്രമായ ക്യാപ്റ്റന്‍ നവാഗതനായ പ്രജേഷ് സെനാണ് സംവിധാനം ചെയ്യുന്നത്.


captainreleasedate

അനു സിത്താരയാണ് ചിത്രത്തില്‍ നായിക വേഷം അവതരിപ്പിക്കുന്നത്. സിദ്ദിഖ്, രഞ്ജി പണിക്കര്‍, ദീപക് പറമ്പോള്‍, സൈജു കുറുപ്പ് എന്നിവരും ചിത്രത്തില്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഗുഡ് വില്‍ എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ ടിഎല്‍ ജോര്‍ജാണ് ചിത്രം നിര്‍മിക്കുന്നത്.

English summary
jayasuryas captain censored with a clean u

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam