ലാല്‍ ബഹദൂര്‍ ശാസ്ത്രിയില്‍ ജയസൂര്യയും മകനും
മിമിക്രി വേദികളില്‍ നിന്നും സിനിമയിലെത്തി ഭാഗ്യം കൊയ്ത താരമാണ് ജയസൂര്യ. ഇന്ന് മലയാളത്തിലെ യുവതാരങ്ങള്‍ക്കിടയില്‍ ഏറെ ആരാധകരും മികച്ച മാര്‍ക്കറ്റുമുള്ള താരമായി ജയസൂര്യ വളര്‍ന്നതിന് പിന്നില്‍ കഠിനാധ്വാനവും സിനിമയോടുള്ള അഭിനിവേശവും തന്നെയാണ് മുടക്കുമുതല്‍.
ജയസൂര്യയുടെ കുടുംബത്തില്‍ നിന്നും ഒരു പുത്തന്‍ താരം കൂടി വരുന്നു. മറ്റാരുമല്ല മൂന്നാം ക്ലാസുകാരനായ മകന്‍ അദ്വൈതാണ് നടനാകാനൊരുങ്ങുന്നത്. രജീഷ് മിഥില സംവിധാനം ചെയ്യുന്ന ലാല്‍ ബഹദൂര്‍ ശാസ്ത്രിയെന്ന ചിത്രത്തിലൂടെ അച്ഛനൊപ്പം തന്നെയാണ് അദ്വൈത് അഭിനയത്തില്‍ ഹരിശ്രീ കുറിയ്ക്കുന്നത്.

ചിത്രത്തില്‍ ജയസൂര്യയും അദ്വൈതും കൂടാതെ അജു വര്‍ഗ്ഗീസ്, നെടുമുടി വേണു എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.
ജയസൂര്യയുടെ കുട്ടിക്കാലമാണ് അദ്വൈത് അവതരിപ്പിക്കാന്‍ പോകുന്നതെന്നാണ്‌സൂചന. അടുത്തിടെ ഒരു അഭിമുഖത്തില്‍ മകന് തന്റെ കുട്ടിക്കാലം അഭിനയിക്കാന്‍ ഓഫര്‍ ലഭിച്ചാല്‍ അഭിനയിക്കുമോയെന്ന ചോദ്യം വന്നപ്പോള്‍ അഭിനയിപ്പിക്കുമെന്നായിരുന്നു ജയസൂര്യ മറുപടി നല്‍കിയത്.


Click it and Unblock the Notifications











