റിലീസിങ്ങിനൊരുങ്ങി ഞാന്‍ മേരിക്കുട്ടി! ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡിന്റെ യു സര്‍ട്ടിഫിക്കറ്റ്
ഫീല്‍ ഗുഡ് സിനിമകളിലൂടെ മലയാളത്തില്‍ ശ്രദ്ധേയനായ സംവിധായകനാണ് രഞ്ജിത്ത് ശങ്കര്‍. ജയസൂര്യയെ നായകനാക്കി രഞ്ജിത്ത് ഒരുക്കിയ ചിത്രങ്ങളെല്ലാം തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പുണ്യാളന്‍ അഗര്‍ബത്തീസ്,സുധി വാത്മീകം, പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ് തുടങ്ങിയ ചിത്രങ്ങല്ലൊ തന്നെ ഈ കൂട്ടുകെട്ടിലിറങ്ങിയ ശ്രദ്ധേയ ചിത്രങ്ങളായിരുന്നു.
ഞാന്‍ മേരിക്കുട്ടി എന്ന ഇവരുടെ പുതിയ ചിത്രത്തിനായും വലിയ പ്രതീക്ഷകളോടെയാണ് സിനിമാ പ്രേമികള്‍ കാത്തിരിക്കുന്നത്. മേരിക്കുട്ടി എന്ന ട്രാന്‍സ് ജെന്‍ഡറായാണ് ചിത്രത്തില്‍ ജയസൂര്യ എത്തുന്നത്. ജയസൂര്യയുടെ കരിയറിലെ വെല്ലിവിളി നിറഞ്ഞ കഥാപാത്രങ്ങളിലൊന്നാണ് ചിത്രത്തിലെ മേരിക്കുട്ടി.

റിലീസിങ്ങിനൊരുങ്ങുന്നതിനിടെ ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡിന്റെ ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റ് ലഭിച്ചിരിക്കുകയാണ്. ജൂണ്‍ 15നാണ് ചിത്രം തിയ്യേറ്ററുകളിലേക്കെത്തുന്നത്. ജയസൂര്യയെ കൂടാതെ അജുവര്‍ഗീസ്, ഇന്നസെന്റ്, ജൂവല്‍ മേരി തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഡ്രീംസ് ആന്‍ഡ് ബിയോണ്ട്‌സിന്റെ ബാനറില്‍ ജയസൂര്യയും രഞ്ജിത്ത് ശങ്കറും തന്നെയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

വിഷ്ണു നാരായണനാണ് ചിത്രത്തിനു വേണ്ടി ചായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. സന്തോഷ് വര്‍മ്മയുടെ വരികള്‍ക്ക് ആനന്ദ് മധുസൂദനാണ് ചിത്രത്തിലെ പാട്ടുകള്‍ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ പോസ്റ്ററിലും ട്രെയിലറിലുമെല്ലാം തന്നെ ജയസൂര്യ തിളങ്ങിയിരുന്നു.

പ്രേക്ഷകരെ ചിത്രം കാണാന്‍ പ്രേരിപ്പിക്കുന്ന തരത്തിലുളള ആകാംക്ഷയുണര്‍ത്തുന്ന രംഗങ്ങളായിരുന്നു അണിയറപ്രവര്‍ത്തകര്‍ ട്രെയിലറില്‍ ഉള്‍ക്കൊള്ളിച്ചിരുന്നത്. പ്രമേയപരമായി വലിയ പ്രാധാന്യമുളെളാരു ചിത്രം കൂടിയാണ് ഞാന്‍ മേരിക്കുട്ടി. ട്രൊന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിലുളള ആളുകള്‍ ചേര്‍ന്നായിരുന്നു ജയസൂര്യയ്‌ക്കൊപ്പം ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറക്കിയിരുന്നത്. ജയസൂര്യയുടെ കരിയറില്‍ വഴിത്തിരിവായി മാറുന്ന ഒരു ചിത്രം കൂടിയായിരിക്കും ഞാന്‍ മേരിക്കുട്ടി


Click it and Unblock the Notifications