ചിരഞ്ജീവി സര്‍ജയും മേഘ്ന രാജും!എന്തൊരു ക്യൂട്ട് കപ്പിള്‍സ് എന്ന് മനസ്സില്‍ കരുതി! വല്ലാത്ത നോവ്!
താരകുടുംബത്തിലാണ് ജനിച്ച് വളര്‍ന്നതെങ്കിലും സാധാരണക്കാരനായാണ് ചിരഞ്ജീവി സര്‍ജ വളര്‍ന്നത്. അമ്മാവനായ അര്‍ജുന്‍ സര്‍ജയുടെ ചിത്രങ്ങളില്‍ സംവിധാന സഹായിയായി പ്രവര്‍ത്തിച്ചായിരുന്നു ചിരു സിനിമയില്‍ അരങ്ങേറിയത്. ചിരു മാത്രമല്ല സഹോദരനായ ധ്രുവും സിനിമയില്‍ സജീവമാണ്. അപ്രതീക്ഷിതമായുള്ള ചിരഞ്ജീവി സര്‍ജയുടെ വിയോഗത്തില്‍ വേദനയോടെ കഴിയുകയാണ് കുടുംബം. കുഞ്ഞതിഥിക്കായി കാത്തിരിക്കുന്നതിനിടയിലായിരുന്നു മേഘ്‌ന രാജിന് പ്രിയതമനെ നഷ്ടമായത്.
10 വര്‍ഷത്തെ സൗഹൃദത്തിന് ശേഷമായാണ് മേഘ്‌നയും ചിരഞ്ജീവിയും വിവാഹിതരാവാന്‍ തീരുമാനിച്ചത്. വിവാഹ ജീവിതം രണ്ടാം വര്‍ഷം പിന്നിട്ടതിന് ശേഷമായാണ് പ്രിയതമന്റെ വിയോഗം. ഈ വേദനയില്‍ നിന്നും കരകയറാന്‍ ആ കുടുംബത്തിന് കഴിയട്ടെയെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്. ചിരഞ്ജീവി സര്‍ജയെക്കുറിച്ചും മേഘ്‌ന രാജിനെക്കുറിച്ചുള്ള കുറിപ്പുമായെത്തിയിരിക്കുകയാണ് ജസ്ല മാടശ്ശേരി. കുറിപ്പിലൂടെ തുടര്‍ന്നുവായിക്കാം:-
ബാഗ്ലൂരില്‍ പഠിക്കണ കാലത്ത് സിനിമാ പോസ്റ്ററുകളില്‍ മാത്രം മാസ് ലുക്കില്‍ കണ്ടിട്ടുള്ളൊരു നടന്‍. എന്തോ ബസ്സില്‍ പോകുമ്പോഴും മറ്റും ഇടക്ക് ആ മുഖം മനസ്സില്‍ കൊള്ളാറുണ്ട്. അവരുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടും ഫോളോ ചെയ്യും. അവരുടെ സന്തോഷങ്ങളൊക്കെയും അതിലൂടെ ഫോളോ ചെയ്ത് കാണും. അവരുടെ ചില്ലിങ് മൊമെന്‍റ്സ്. കണ്ട് ചെറിയൊരു പുഞ്ചിരിയും. വൗ.

Recommended Video
ഇടക്കെങ്കിലും അവരുടെ ഭാര്യയുടെ അക്കൗണ്ടും പോയി നോക്കും. എന്ത് ക്യൂട്ട് കപ്പിള്‍സ് ആണല്ലേ എന്ന് മനസ്സില്‍ കരുതും. തെല്ലൊരു അസൂയയോടെ. അവരുടെ ഇന്‍റര്‍വ്യൂസ് കണ്ണില്‍ തടഞ്ഞാ മുഴുവനിരുന്ന് കാണും. വൗ , ഹൗ നൈസ് എന്ന് പുഞ്ചിരിക്കും. ഇങ്ങേരെന്നാ പൊളി വൈബാണ് എന്ന് മനസ്സില്‍ പറയും.
പെട്ടന്ന് അവരുടെ മരണ വാര്‍ത്ത കേള്‍ക്കും. ടിക് ടോക്കില്‍ പൊട്ടിക്കരയുന്ന ,നെഞ്ച് പൊട്ടി വിങ്ങി പൊട്ടുന്ന ഭാര്യയുടെ മുഖം മാത്രം ഗര്‍ഭിണിയായിരിക്കെ, ഒരു നോക്ക് പോലും കാണാതെ കൂടെ നിഴലായി ഉണ്ടായിരുന്ന ചങ്കിന്‍റെ മുഖം വീഡിയോകളില്‍ ഹൃദയം തകര്‍ക്കും. എത്ര പെട്ടന്ന്.39 വയസ്സില്‍.
മരിക്കുന്നതിന്‍റെ തലേ ദിവസം വരെ ചില്ലിങ് മോഡ് പിക് ഒക്കെ ഇട്ട് നമ്മളെ സന്തോഷിപ്പിച്ച്, മനുഷ്യരിത്രേ ഉള്ളു എന്ന് ഓര്‍മ്മപ്പെടുത്തി ഒറ്റ പോക്കാണ്..
നമ്മടെ ഉള്ളില് നോവ് നിറച്ച്. മിസ് യു ചിരു സര്‍ജ. ആദരാഞ്ജലികള്‍. ഹീറോ. വല്ലാത്ത നോവ് ഇതായിരുന്നു ജസ്ല മാടശ്ശേരിയുടെ കുറിപ്പ്. ഹൃദയസ്പര്‍ശിയായ എഴുത്തെന്നായിരുന്നു ഒരാളുടെ കമന്‍റ്.


Click it and Unblock the Notifications











