twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    എല്ലാം ഉപേക്ഷിച്ചതിന്‍റെ ഓര്‍മ്മ! മനസ്സിലും ശരീരത്തിലും പാടുകളുണ്ട്! അനുഭവം പങ്കിട്ട് ജസ്ല മാടശ്ശേരി

    |

    മതം പൂര്‍ണമായും വലിച്ചെറിയും മുന്‍പ് ഒരു സംഘര്‍ഷാവസ്ഥയുണ്ട്. ഒരു ഇരുട്ടിന്‍റെ ഇടനാഴി. ഹൈലി ടെമ്ടഡ് ആയൊരു അവസ്ഥ. അങ്ങനൊരു കാലത്ത് എഴുതിയതാണ്. ഫേസ്ബുക്ക് ഓര്‍മ്മ പുതുക്കിയപ്പോള്‍ ഷെയര്‍ ചെയ്യാമെന്ന് വെച്ചു. വര്‍ഷങ്ങള്‍ക്ക് മുന്‍പെപ്പഴോ കുത്തിക്കുറിച്ചത്. ഇന്ന് ഈ ഡിലേമ ഇല്ല കെട്ടോ., പൂര്‍ണമായും ഞാന്‍ കെട്ടുപാടുകളെ അറുത്ത് മാറ്റിയെന്ന് പറഞ്ഞായിരുന്നു ജസ്ല മാടശ്ശേരി പഴയ പോസ്റ്റ് ഷെയര്‍ ചെയ്തത്. ആ കുറിപ്പിലൂടെ തുടര്‍ന്നുവായിക്കാം.

     ദൈവത്തെ തിരഞ്ഞു

    ദൈവത്തെ തിരഞ്ഞു

    വര്‍ഷങ്ങളായി ദൈവത്തെ തിരഞ്ഞലയുന്നൂ ഞാന്‍. കുത്തിക്കേറ്റി തന്ന ഒരു മൂടുപടമാണ് നിന്‍റെ ദൈവമെന്നാരോ പറഞ്ഞൂ. അല്ല. ദൈവത്തിന്‍റെ മതമേതാണ്? അത്. അതിത് തന്നെയാണ്. അല്ല അതായിരിക്കും. ചിലപ്പോ , അല്ല ദൈവത്തിന് മതമുണ്ടോ? ച്ഛീ നിര്‍ത്തടീ അസത്തേ. മതത്തെ ചോദ്യം ചെയ്യുന്നോ, നിന്നെ ഞങ്ങള്‍ കൊന്ന് കൊലവിളിക്കും. ധിക്കാരീ. ആ കാണുന്ന പ്രകാശമാണ് നിന്‍റെ ദൈവം.ആരോ പറഞ്ഞു. അങ്ങോട്ടുള്ള വഴിയേതാ. എനിക്ക് ദൈവത്തെ കാണണം. ഒരു കാര്യം പറയാനുണ്ട്.

    ഏതാണ് വഴി

    ഏതാണ് വഴി

    അങ്ങനാണേല്‍. വഴികളൊരുപാടുണ്ട്. ഈ വഴി..ആ വഴി...പല വഴി.അവസാനം പെരുവഴിയാവോ. ഇല്ല എളുപ്പം എത്താനുള്ള ഇടവഴികളൊരുപാടുണ്ട്.ഇടത്താവളങ്ങളും. ആദ്യം കണ്ട മിനാരമുയര്‍ന്ന കൂറ്റന്‍ കെട്ടിടത്തില്‍‍ പോയി. അതൊരു വഴിയിലെ ഇടത്താവളമായിരുന്നൂ. (നീ പെണ്ണാ നിനക്കിവിടെ കേറിക്കൂടാ)അതെന്താ, ചോദ്യം വേണ്ട. ശരി. പറയു. എന്താണ് എങ്ങനെയാണ് വഴി ദേ ഇതാണ് വഴി. ആഹാ നന്ദിയുണ്ട്.നടന്നു. അതേ രൂപത്തില്‍ അതേ വഴിയില്‍ മറ്റൊരിടത്താവളം. വഴി ഇതു തന്നെയല്ലേ.

    മറുപടി

    മറുപടി

    ഇതുവഴിയാണ് . പക്ഷേ ആദ്യം കണ്ട താവളത്തിലെ ആള്‍ പറഞ്ഞ വഴിയില്‍ നിന്നും അല്‍പം മാറ്റമുണ്ട്. (ഇവിടെ പെണ്ണിന് കേറാം. പ്രശ്നൊന്നൂല്ലാ)
    കണ്ട താവളങ്ങളില്‍ നിന്നെല്ലാം...ഓരോരോ ശരിമാര്‍ഗ്ഗങ്ങള്‍. അവസാനം വഴി പിഴച്ചു. അപ്പോഴാണ് കയ്യിലുള്ള കിത്താബിന്‍റെയോര്‍മ്മ. ആഹാ ഇതൊരു പുതുവഴിയാണ്.ഒന്നുകൂടെ വ്യക്തതയുണ്ട്.

    ഇതിലെ പോയാല്‍

    ഇതിലെ പോയാല്‍

    ഈ വഴി പോയാല്‍ ന്തായാലും കാണും,പക്ഷെ വഴിയില്‍ തളര്‍ന്നു കിടന്ന ഒരു കുരുഷിട്ട കൂട്ടുകാരിയെ കിട്ടി. അവളുടെ വഴിയും ഇതു തന്നെയാ. അവള്‍ കയറിയ ഇടത്താവളങ്ങള്‍ കുരുശുയര്‍ന്ന കെട്ടിടങ്ങളായിരുന്നൂ. അവളുടെ കയ്യിലെ കിത്താബും ഒരു ശരിമാര്‍ഗ്ഗം. വഴി പിഴപ്പിച്ച് വഴിപിഴപ്പിച്ചവസാനം അവളെ ഇവിടെയെത്തിച്ചു ഞങ്ങളൊരുമിച്ച് കൈകോര്‍ത്ത് നടന്നു.

     കൂട്ടുകാരിയെക്കിട്ടി

    കൂട്ടുകാരിയെക്കിട്ടി

    വഴിയില്‍ പൊട്ടിട്ട കൂട്ടൂകാരിയെ കിട്ടി...അവള്‍ക്ക് വഴി കാട്ടിയത്. ശംഖുവിളി ഉയരുന്ന ഇടത്താവളങ്ങളായിരുന്നൂ. അവളുടെ പക്കലും ശരിയുടെ കിത്താബുണ്ട്. അവളും ഒടുക്കം പലവഴി തേടി ഒരു വഴിയെത്തിയിരിക്കുന്നൂ. വഴിയില്‍ ആനേകായിരം വഴികളിലൂടെ യാത്രചെയ്ത് എത്തിച്ചേര്‍ന്ന് ഒരു വഴിയില്‍ കണ്ടുമുട്ടിയ ഒരായിരം പേര്‍. എല്ലാര്‍ക്കും ലക്ഷ്യമൊന്ന്.

     വൈകിയതിന് കാരണം

    വൈകിയതിന് കാരണം

    ദേ ഇപ്പോള്‍ ആ പ്രകാശം വളരെയടുത്തേക്ക് വരുന്നൂ. എനിക്ക് വല്ലാത്ത രോമാഞ്ചം അനുഭവപ്പെടുന്നു. ആര്‍ത്തു ചിരിക്കാന്‍ തോന്നുന്നൂ. കരയാന്‍ തോന്നുന്നൂ. ഉള്ളില്‍ തന്നെയുള്ള ആ വെളിച്ചത്തെ തേടി. ഇത്രേം വഴികളിലൂടെ ഭ്രാന്തമായ് അലഞ്ഞതിന്. എല്ലാവരും ഇതു തന്നെ പറയുന്നൂ. അതെ .എന്‍റെ ദൈവം എന്‍റെയുള്ളിലാണ്. ഞങ്ങടെ വേഷമോ രൂപമോ വഴികളോ ആ വെളിച്ചം നോക്കിയില്ല. എല്ലാവരേയും ആ വലിയ കൈകളുയര്‍ത്തി ആലിംഗനം ചെയ്തു. ആ പ്രകാശം സ്നേഹത്തോടെ വിശാല ഹൃദയത്തോടെ തുറന്ന് പറഞ്ഞു. എന്നെ പലവഴികളിലൂടെ തിരഞ്ഞ് ഭയപ്പാടോടെ നടന്നതാണ്. നിങ്ങളെന്നെ കാണാന്‍ വൈകിയത്.

    സ്നേഹിച്ചിരുന്നെങ്കില്‍

    സ്നേഹിച്ചിരുന്നെങ്കില്‍

    ഭയപ്പടുന്നതിന് പകരം നിങ്ങളെന്നെ ഓര്‍ത്തിരുന്നെങ്കില്‍ സ്നേഹിച്ചിരുന്നെങ്കില്‍ നിങ്ങളില്‍ ഞാനുണ്ടെപ്പോഴും. ചിട്ടാവട്ട കെട്ടുപാടുകളും നീണ്ട വഴികളും വഴി പിഴപ്പിക്കുന്ന ഇടത്താവളങ്ങളും വേണ്ട നമുക്കിടയില്‍. നമുക്ക് അന്യോന്യം സ്നേഹിക്കുന്ന കൂട്ടുകാരാകാം. നിന്‍റെ തീരുമാനങ്ങളില്‍ എന്‍റെ ചുംബനങ്ങളുണ്ടാവും.മതമൂടപടലങ്ങളുടെ അകലം നമുക്ക് വേണ്ടാ. ദൈവമേ ഞാന്‍ നിന്നോട് ചേരുന്നൂ. വഴിപിഴപ്പിക്കലുകളില്ലാത്ത വഴിയിലൂടെ.

    ചിത്രത്തെക്കുറിച്ച്

    ചിത്രത്തെക്കുറിച്ച്

    ഈ ഡിലേമ മാറിയതിനപ്പുറം..എല്ലാം ഉപേക്ഷിച്ചതിനപ്പുറം വിശ്വാസി സമൂഹം നോവിച്ചതിന്‍റെ ഓര്‍മ്മപ്പെടുത്തല്‍ കൂടെ.അപകടം :(
    കൂടുതല്‍ പറയാനും എഴുതാനും പ്രേരിപ്പിച്ച ആ അപകടത്തിന്‍റെ ഓര്‍മ്മ. നന്ദിയുണ്ട് അക്രമിച്ചവര്‍ക്കൊക്കെയും. മൂന്ന് നാല് മാസത്തോളം എന്നെ കിടത്തിയത്..ഇന്നും അവശേഷിക്കുന്ന പാടുകള്‍ ശരീരത്തിലും മനസ്സിനും സമ്മാനിച്ചതിന്.

    മുറിവുകളാണ്

    മുറിവുകളാണ്

    മതം എത്രത്തോളം ഭ്രാന്തവും മനുഷ്യത്വരഹിതവും ക്രൂരവുമാണെന്നും ഞാന്‍ തിരഞ്ഞെടുത്ത മാനവികതയുടെയും യുക്തിചിന്തയുടെയും വഴി..എത്ര സുന്ദരമാണെന്നും തിരിച്ചറിവ് കൂട്ടിയതും..ഇത്തരത്തില്‍ ശരീരത്തിലും മനസ്സിലുമായി നിങ്ങള്‍ നല്‍കിയ കുറേ..മുറിവുകളാണ്‌.

    English summary
    Jazla Madasseri reveals about painful memmories
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X