»   » ഇനി ജീന്‍ പോളില്ല ലാല്‍ ജൂനിയര്‍

ഇനി ജീന്‍ പോളില്ല ലാല്‍ ജൂനിയര്‍

Posted By:
Subscribe to Filmibeat Malayalam

മകന്‍ ആക്ഷന്‍ പറയുമ്പോള്‍ അച്ഛന്‍ അഭിനയിക്കുക, മകന്റെ നിര്‍ദ്ദേശം അനുസരിച്ച് നിര്‍മ്മാതാവില്‍ നിന്നും പ്രതിഫലം സ്വീകരിക്കുക. അച്ചന്റെ പിന്തുണയോടെ സ്വന്തം സിനിമ യാഥാര്‍ത്ഥ്യമാകുമ്പോള്‍ അച്ഛനിട്ട പേര് മാറ്റി മകന്‍ അച്ഛന്റെ പേര് തന്നെ സ്വീകരിക്കുക. അധികം നടന്മാര്‍ക്കൊന്നും ലഭിയ്ക്കാത്ത സൗഭാഗ്യമാണ് നടന്‍ ലാലിന്റെ ജീവിതത്തില്‍ യാഥാര്‍ത്ഥ്യമാകുന്നത്.

സിനിമാ മോഹം ഉള്ളില്‍ അടച്ചുവെട്ട് അച്ഛന്റെ ഇഷ്ടപ്രകാരം ടൂറിസം മാനേജ്‌മെന്റ് കോഴ്‌സ് പഠിയ്ക്കാന്‍ പോയ മകനെ ഒടുവില്‍ അച്ഛന്‍ തിരിച്ചറിയുകയും അവന് സിനിമപിടിയ്ക്കാന്‍ കൂടെനില്‍ക്കുകയും ചെയ്യുക, ഇതാണ് നടനും സംവിധായകനുമായ ലാല്‍ ചെയ്തത്. തന്റെ സ്വപ്‌നസാക്ഷാത്കാരത്തിന് വൈകിയാണെങ്കിലും പിന്തുണ നല്‍കിയ അച്ഛനോടുള്ള സ്‌നേഹമായി മകന്‍ ജീന്‍ പോള്‍ ലാല്‍ സ്വന്തം പേര് ലാല്‍ ജൂനിയര്‍ എന്നാക്കി മാറ്റിയിരിക്കുകയാണ്.

 Jean Paul Lal

രേഖകളില്‍ മാത്രമായിരിക്കും ഇനി ജീന്‍ പോള്‍ ലാല്‍ എന്ന പേരുണ്ടാവുകയെന്നും സിനിമയില്‍ താനെന്നും ലാല്‍ ജൂനിയര്‍ എന്ന് അറിയപ്പെടുമെന്നുമാണ് ലാലിന്റെ മകന്‍ പറയുന്നത്. അച്ഛനും മകനും സിനിമയുടെ പേരില്‍ കണക്കുപറയാതിരിക്കാനായി ലാലിന്റെ സ്വന്തം ബാനറുകളായ ലാല്‍ മൂവീസ്, ലാല്‍ ക്രിയേഷന്‍സ് എന്നിവ തല്‍ക്കാലത്തേയ്ക്ക് പ്രവര്‍ത്തനം നിര്‍ത്തിയിരിക്കുകയാണ്.

പഠനകാലത്ത് ജീന്‍ പോള്‍ കോളെജില്‍ എഴുതിയവതരിപ്പിച്ച നാടകങ്ങളെക്കുറിച്ച് കേട്ടാണ് ലാല്‍ ആദ്യത്തെ തീരുമാനം മാറ്റി മകനെ സിനിമയിലേയ്ക്ക് കൊണ്ടുവരാന്‍ തീരുമാനിച്ചത്.

ലാല്‍ ജൂനിയറിന്റെ ആദ്യചിത്രമായ ഹണിബീ ഒരുങ്ങിക്കഴിഞ്ഞു. ചിത്രത്തില്‍ ലാലും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ആസിഫ് അലി, ഭാവന തുടങ്ങിയവരെല്ലാമുണ്ട് ചിത്രത്തില്‍.

English summary
Actor-director Lal's son, Jean Paul will make his debut as an independent director, with Honeybee releasing this Friday. Meanwhile, Jean Paul has changed his name to Lal Jr

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam