മമ്മൂട്ടിക്കൊപ്പം ബിലാലില്‍ ലാല്‍ ജൂനിയറും! വമ്പന്‍ താരനിരയുമായി അമല്‍ നീരദ് ചിത്രം

By Midhun Raj

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെതായി ആരാധകര്‍ ഒന്നടങ്കം ആകാംക്ഷകളോടെ കാത്തിരിക്കുന്ന ചിത്രമാണ് ബിലാല്‍. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ബിഗ്ബിക്ക് രണ്ടാം ഭാഗവുമായി സംവിധായകന്‍ അമല്‍ നീരദ് എത്തുന്നത്. ബിലാല്‍ ജോണ്‍ കുരിശ്ശിങ്കലായുളള മമ്മൂക്കയുടെ പ്രകടനം കാണാനായിട്ടാണ് എല്ലാവരും കാത്തിരിക്കുന്നത്. ബിലാലിന്റെ ആദ്യ പോസ്റ്റര്‍ പുറത്തിറങ്ങിയതുമുതലാണ് എല്ലാവരിലും പ്രതീക്ഷകള്‍ വര്‍ധിച്ചിരുന്നത്. 2007ലാണ് ആദ്യ ഭാഗമായ ബിഗ്ബി പുറത്തിറങ്ങിയത്.

mammootty-laljunior

തിയ്യേറ്ററുകളില്‍ സമ്മിശ്ര പ്രതികരണം നേടിയ സിനിമ പിന്നീടാണ് ആരാധകരുടെ ഇഷ്ട ചിത്രമായി മാറിയത്. നിലവില്‍ ബിലാലിന്റെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനിടെ മമ്മൂട്ടിക്കൊപ്പം ചിത്രത്തില്‍ ലാലിന്റെ മകന്‍ ജീന്‍ പോള്‍ ലാലും എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്. അടുത്തിടെ സൂപ്പര്‍ ഹിറ്റായ പൃഥ്വിരാജ് ചിത്രം ഡ്രൈവിംഗ് ലൈസന്‍സിന്റെ സംവിധായകന്‍ കൂടിയാണ് ജീന്‍ പോള്‍ ലാല്‍. ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായിട്ടാണ് നടന്‍ എത്തുന്നത്.

ബിലാലിന്റെ ആദ്യ ഭാഗത്തില്‍ ഉണ്ടായിരുന്ന മനോജ് കെ ജയന്‍, ബാല, മംമ്ത മോഹന്‍ദാസ് തുടങ്ങിയവരെല്ലാം ഇത്തവണയും എത്തുന്നുണ്ട്. വലിയ ക്യാന്‍വാസിലായിരിക്കും ഇത്തവണ സിനിമ അണിയിച്ചൊരുക്കുക. അതേസമയം ബിലാലിന്റെ ചിത്രീകരണം എന്ന് തുടങ്ങുമെന്ന കാര്യത്തില്‍ അറിയിപ്പ് വന്നിട്ടില്ല. മമ്മൂട്ടിയുടെതായി ഇക്കൊല്ലം ആരാധകര്‍ ഒന്നടങ്കം വലിയ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണ് ബിലാല്‍.

സിനിമയില്‍ ഫഹദ് ഫാസിലും എത്തുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമൊന്നും ഇതുവരെയുണ്ടായിട്ടില്ല, നിലവില്‍ ചിത്രീകരണം പുരോഗമിക്കുന്ന ദ പ്രീസ്റ്റ് എന്ന ചിത്രത്തിന് ശേഷമാകും മമ്മൂട്ടി ബിലാലിലേക്ക് എത്തുകയെന്നും റിപ്പോര്‍ട്ടുകളുണ്ട്. വരത്തനാണ് അമല്‍ നീരദിന്റെതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. വരത്തന് പിന്നാലെയാണ് മമ്മൂട്ടി ചിത്രവുമായി സംവിധായകന്‍ എത്തുന്നത്.

ഷൈലോക്കാണ് മമ്മൂട്ടിയുടെതായി ഒടുവില്‍ തിയ്യേറ്ററുകളിലേക്ക് എത്തിയ ചിത്രം. സിനിമ ബോക്‌സോഫീസില്‍ നിന്നും വലിയ വിജയം നേടിയിരുന്നു. ഷൈലോക്കിന് പിന്നാലെ വണ്‍ എന്ന ചിത്രമാണ് മമ്മൂട്ടിയുടെതായി വരാനിരിക്കുന്നത്. സന്തോഷ് വിശ്വനാഥന്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ മുഖ്യമന്ത്രി കടക്കല്‍ ചന്ദ്രനായിട്ടാണ്‌ നടന്‍ എത്തുന്നത്. വണ്ണിന്റെതായി പുറത്തിറങ്ങിയ ടീസര്‍ നേരത്തെ തരംഗമായി മാറിയിരുന്നു.

More from Filmibeat

Read more about: mammootty bilal Amal neerad
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X