പതിനെട്ട് മാസം കൊണ്ട് സിക്‌സ് പാക്ക്! പൃഥ്വി ചിത്രത്തിനായി തടി കുറച്ച് ജീൻ, പുതിയ ഗെറ്റപ്പ് വൈറൽ

സിനിമ താരം ലാലിന്റെ മകനും സംവിധായകനുമായ ജീൻ പോൾ ലാലിന്റെ മേക്കോവർ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. ജിമ്മിൽ നിൽക്കുന്ന ചിത്രമാണ് ജീൻ പങ്കുവെച്ചത്. തടി കുറഞ്ഞ് സിക്സ് പാക്കിൽ ചുള്ളൽ ലുക്കിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്ന ജീനെ കണ്ട് പ്രേക്ഷകർ ഞെട്ടിയിരിക്കുകയാണ്.

prithiviraj-jeen paul lal

മേക്കോവറിനു പിന്നാലെ കാരണം തേടാനും പ്രേക്ഷകർ മറന്നില്ല. പൃഥ്വിരാജിനെ നായകനാക്കി ജീൻ പോൾ സംവിധാനം ചെയ്യുന്ന ചിത്രമായ ഡ്രൈവിങ് ലൈസൻസിനു വേണ്ടിയാണ് പുതിയ മേക്കോവർ നടത്തിയതെന്ന് ആരാധകരുടെ ചേദ്യത്തിന് ജീൻ മറുപടി നൽകി. പതിനെട്ടുമാസം കൊണ്ടാണ് ഈ രൂപം വികസിപ്പിച്ചെടുത്തതെന്നും ജീന്‍ പറയുന്നു. തന്റെ പഴയ ചിത്രത്തിനോടൊപ്പമാണ് പുതിയ ചിത്രം പങ്കുവെച്ചിരിക്കുന്നത്. ഡ്രൈവിങ് ലൈസൻസിൽ ജീൻ പോളും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്

മിയ ജോർജ്, ദീപ്തി സതി എന്നിവരാണ് നായികമാരായി എത്തുന്നത്. സുരാജ് വെഞ്ഞാറമൂടും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. വെഹിക്കിള്‍ ഇന്‍സ്പെക്ടറായാണ് സുരാജ് എത്തുന്നത് എന്നാണ് സൂചനകള്‍. സച്ചിയാണ് തിരക്കഥ ഒരുക്കുന്നത്. മാജിക് ഫ്രെയിംസുമായി ചേര്‍ന്ന് പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. ഹണി ബീ 2 ന് ശേഷം ജീൻപോൾ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‍ഡ്രൈവിങ് ലൈസൻസ്. പൃഥ്വിയും ജീനും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

View this post on Instagram

everyone is doing before n afters ...

A post shared by Jean Lal (@jean.lal) on

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X