പക്കാ ഫാമിലി എന്റർടൈയ്‌നറുമായി ലാലും ലാല്‍ ജൂനിയറും, സുനാമി ഉടന്‍ തിയേറ്ററുകളിലേക്ക്
വിജയ് നായകനായി എത്തിയ മാസ്റ്ററിനു വേണ്ടി ജനുവരി 13നായിരുന്നു ലോക്ക് ഡൗണില്‍ അടച്ചുപൂട്ടിയ തിയേറ്ററുകള്‍ വീണ്ടും തുറന്നത്. നീണ്ട ഇടവേളയ്ക്കു ശേഷം തിയേറ്ററുകള്‍ സജീവമായത് സിനിമാസ്വാദകര്‍ ആഘോഷമാക്കുകയും ചെയ്തിരുന്നു. മാസ്റ്ററിനു പിന്നാലെ വെള്ളം, ലവ്, വാങ്ക് തുടങ്ങിയ ചിത്രങ്ങള്‍ റിലീസ് ചെയ്യുകയും ഏതാണ്ട് ഇരുപതോളം മലയാള ചിത്രങ്ങളുടെ റിലീസ് ഡേറ്റ് അണിയറപ്രവര്‍ത്തകര്‍ ഇതിനോടകം പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ സംവിധായകന്‍ ലാലും ലാല്‍ ജൂനിയറും ചേര്‍ന്ന് സംവിധാനം നിര്‍വ്വഹിച്ച സുനാമിയും തിയേറ്ററുകളിലെത്തുകയാണ്.
Recommended Video

ഒരു പക്കാ ഫാമിലി എന്റര്‍ടൈയനറായ ചിത്രം മാര്‍ച്ചിലാണ് പ്രേക്ഷകര്‍ക്കു മുമ്പിലേക്കെത്തുന്നത്. ലാൽ തന്നെയാണ് കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. ഇന്നസെന്റ്, മുകേഷ്, അജു വർഗീസ്, ബാലു വർഗീസ്, സുരേഷ് കൃഷ്ണ, ബിനു അടിമാലി, ആരാധ്യ ആൻ, അരുൺ ചെറുകാവിൽ, ദേവി അജിത്, നിഷ മാത്യു, വത്സല മേനോൻ, സിനോജ് വർഗീസ്, സ്മിനു എന്നിങ്ങനെ വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. തൃശൂർ, യു സി കോളേജ് എന്നിവിടങ്ങളിലായിട്ടാണ് സുനാമി ചിത്രീകരണം പൂർത്തിയാക്കിയത്.
അലക്‌സ് ജെ പുളിക്കൽ ഛായാഗ്രഹണവും രതീഷ് രാജ് എഡിറ്റിംഗും നിർവഹിക്കുന്ന സുനാമിയുടെ സംഗീതം കൈകാര്യം ചെയ്യുന്നത് യക്സൻ ഗാരി പെരേരയും നേഹ എസ് നായരും ചേർന്നാണ്. പ്രവീൺ വർമയാണ് കോസ്റ്റ്യൂം ഡിസൈൻ. പാണ്ട ഡാഡ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അലൻ ആന്റണിയാണ് ചിത്രം നിര്‍മ്മിക്കുന്നത്.
ഗ്ലാമറസ് ലുക്കില്‍ സാക്ഷി മാലിക്, ചിത്രങ്ങള്‍ കാണാം


Click it and Unblock the Notifications











