ജൂനിയര്‍ ലാലിന്റെ നിശ്ചയം കഴിഞ്ഞു മിന്നുകെട്ട 26ന്
നടനും സംവിധായകനും നിര്‍മ്മാതാവുമായ ലാലിന്റെ മകനും പുതുതലമുറ സംവിധായകരില്‍ ഒരാളുമായ ജീന്‍ പോള്‍ ലാലിന്റെ(ജൂനിയര്‍ ലാല്‍) വിവാഹം ഡിസംബര്‍ 26ന് നടക്കും. ചാക്കോ വര്‍ഗീസിന്റെയും കുട്ടിയമ്മയുടെയും മകളായ ബ്ലെസ്സി സൂസനാണ് വധു.
വല്ലാര്‍പാടം ചര്‍ച്ചില്‍ വൈകീട്ട് 4.30നാണ് ചടങ്ങ്. വിവാഹശേഷം വൈകീട്ട് ബോള്‍ഗാട്ടി പാലസില്‍ വിരുന്നു സല്‍ക്കാരമുണ്ട്.

ഏതാനും നാളുകള്‍ക്കുമുമ്പായിരുന്നു ഇവരുടെ വിവാഹ നിശ്ചയം നടന്നത്. ജീന്‍ പോളിന്റെ സുഹൃത്തുക്കളായ ആസിഫ് അലി, എംഎല്‍എ ഹൈബി ഈഡന്‍ എന്നിവര്‍ ചടങ്ങിനെത്തിയിരുന്നു.
ഹണീ ബീ എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ടാണ് ജീണ്‍ പോള്‍ സംവിധായകനായി അരങ്ങേറ്റം കുറിച്ചത്. യുവപ്രേക്ഷകരെ കയ്യിലെടുത്ത ഹണീ ബീ വലിയ തരംഗമായി മാറുകയായിരുന്നു. ഇപ്പോള്‍ രണ്ടാമത്തെ ചിത്രമായ ഹായ് അയാം ടോണിയുടെ ജോലികളിലാണ് ജീന്‍ പോള്‍ ലാല്‍. ഈ ചിത്രത്തിന് പിന്നാലെ ഹണീ ബീയ്ക്ക് രണ്ടാം ഭാഗമെടുക്കുമെന്നും ജീന്‍ പോള്‍ വ്യക്തമാക്കിയിട്ടുണ്ട്.


Click it and Unblock the Notifications











