»   » ആദിയില്‍ ലെന ഓവര്‍ ആക്ട് ചെയ്തു കുളമാക്കിയോ; ഞാന്‍ ചോദിച്ചതാണ് തന്നത് എന്ന് സംവിധായകന്‍

ആദിയില്‍ ലെന ഓവര്‍ ആക്ട് ചെയ്തു കുളമാക്കിയോ; ഞാന്‍ ചോദിച്ചതാണ് തന്നത് എന്ന് സംവിധായകന്‍

Written By:
Subscribe to Filmibeat Malayalam

പ്രണവ് മോഹന്‍ലാല്‍ നായകനായ ആദി എന്ന ചിത്രം മികച്ച പ്രതികരണങ്ങളും കലക്ഷനും നേടി മുന്നേറുകയാണ്. ചിത്രത്തിലെ പ്രണവ് മോഹന്‍ലാലിന്റെ അഭിനയത്തെ എല്ലാവരും പ്രശംസിയ്ക്കുന്നു. പ്രണവ് മാത്രമല്ല.. സിദ്ധിഖും ഷറഫുദ്ദീനും അനുശ്രീയുമൊക്കെ തകര്‍ത്തഭിനയിച്ചു എന്നാണ് പറയുന്നത്.

നല്ല സിനിമകള്‍ക്ക് വേണ്ടി വര്‍ഷങ്ങള്‍ കാത്തിരിക്കാന്‍ കാളിദാസ് തയ്യാറാണ്, പൂമരത്തെ കുറിച്ച് ജയറാം


എന്നാല്‍ ലെനയുടെ അഭിനയത്തെ കുറിച്ച് മാത്രം ചിലര്‍ വിമര്‍ശിക്കുന്നു. കരുത്തുറ്റ ഒത്തിരി സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിച്ച ലെന ആദിയില്‍ ഓവര്‍ ആക്ട് ചെയ്തു കുളമാക്കി എന്ന വിമര്‍ശനത്തിനെതിരെ സംവിധായകന്‍ ജീത്തു ജോസഫ്. ഫേസ്ബുക്കിലൂടെയാണ് ജീത്തു പ്രതികരിച്ചത്.


ഞാന്‍ ആവശ്യപ്പെട്ടതാണ് തന്നത്

പ്രിയപ്പെട്ട പ്രേക്ഷകരോട്, ആദിക്ക് നല്‍കിക്കൊണ്ടിരിക്കുന്ന മികച്ച പ്രതികരണങ്ങള്‍ക്ക് നന്ദി... അതോടെപ്പം മറ്റൊരു പ്രധാനപ്പെട്ട കാര്യംകൂടെ നിങ്ങളുമായി പങ്കുവെയ്ക്കാനാണ് ഇതെഴുതുന്നത്... ആദ്യ ദിനം മുതല്‍ പലരും അറിയിച്ച അഭിപ്രായങ്ങളിലും പരാമര്‍ശിച്ചുകണ്ട ഒരു കാര്യമാണ് ലെനയുടെ പെര്‍ഫോര്‍മന്‍സ് ഓവറായി എന്നത്... എന്നാല്‍ ഒരു സംവിധായകന്‍ എന്ന നിലയില്‍ ഞാന്‍ ആവശ്യപ്പെട്ടതെന്തോ അതിന്റെ 100 ശതമാനം തന്നെയാണ് ലെന നല്‍കിയത്...


ആ കഥാപാത്രം

18 ആം വയസില്‍ വിവാഹം കഴിഞ്ഞ്, അത്ര ചെറു പ്രായത്തിലേ അമ്മമായി, തന്റെ ഒരേ ഒരു മകനോട് ഭ്രാന്തമായ സ്‌നേഹവും കാത്തു സൂക്ഷിക്കുന്ന ഒരമ്മ, ഇതു തന്നെയല്ല ആ കഥാപാത്രം അവശ്യപ്പെടുന്നത്... ഒരു സാഹചര്യത്തില്‍ തന്റെ മകന്‍ കൂടുതല്‍ അപകടത്തിലേക്ക് വഴുതി വീഴുകയാണ് എന്ന് തോന്നുമ്പോള്‍ സ്വന്തം ഭര്‍ത്താവിനെതിരെ വരെ ആ അമ്മ തിരിയുമ്പോള്‍ ആ കഥാപാത്രത്തോട് നമുക്ക് തോന്നുന്ന ഒരു ദേഷ്യം, അത് തന്നെയാണ് അവരുടെ വിജയമായി ഞാന്‍ കരുതുന്നതും..


വ്യക്തിഹത്യ അരുത്

ലെന എന്ന അഭിനയത്രി തന്റെ മികവുറ്റ കഥാപാത്രങ്ങളോടെ എന്നും നമ്മളെ വിസ്മയിപ്പിച്ചിട്ടുള്ള കലാകാരിയാണ്... ഞാന്‍ എന്ന സംധായകന്‍ ആവശ്യപ്പെട്ടതിനെ അതിന്റെ പൂര്‍ണ്ണതയില്‍ തന്നെ അത്തരിപ്പിക്കാന്‍ ഈ ചിത്രത്തിലും അവര്‍ക്ക് കഴിഞ്ഞു... അഭിപ്രായപ്രകടനങ്ങള്‍ വ്യക്തിഹത്യകളായി മാറാതിരിക്കട്ടെ... ജീത്തു ജോസഫ് ഫേസ്ബുക്കിലെഴുതി.


ആദിയില്‍ ലെന

പ്രണവിന്റെ അമ്മ വേഷത്തിലാണ് ലെന ആദി എന്ന ചിത്രത്തിലെത്തുന്നത്. ദുല്‍ഖര്‍ സല്‍മാന്‍, പൃഥ്വിരാജ് തുടങ്ങിയവരുടെയൊക്കെ അമ്മയായി എത്തി കൈയ്യടി നേടിയ ലെനയുടെ മികച്ച അഭിനയം തന്നെയാണ് ആദി എന്ന ചിത്രത്തിലും.


ലെന സിനിമയില്‍

1999 ല്‍ സ്‌നേഹം എന്ന ചിത്രത്തിലൂടെയാണ് ലെന സിനിമയിലെത്തിയത്. പിന്നീട് ചെറുതും വലുതുമായ ഒത്തിരി കഥാപാത്രങ്ങള്‍ അവതരിപ്പിച്ച ലെന കൈയ്യടി നേടിയത് ട്രാഫിക് എന്ന ചിത്രത്തിലെ അഭിനയത്തിനാണ്. അതിന് ശേഷം ലെനയെ തേടിയെത്തിയത് കരുത്തുറ്റ സ്ത്രീകഥാപാത്രങ്ങളാണ്. എല്ലാം ഒന്നൊന്ന് മെച്ചം.


English summary
Jeethu Joseph about Lena's charector in Aadhi

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam