സിനിമയുടെ വിജയം പറയാന്‍ വിളിച്ചപ്പോള്‍ പ്രണവ് ഏതോ മലമുകളില്‍... തുറന്ന് പറഞ്ഞ് ജിത്തു ജോസഫ്
ആദിയുടെ വിജയം ആഘോഷിക്കാന്‍ പോലും പ്രണവ് നിന്നില്ല. കേരളത്തില്‍ ആദി ഒരു തരംഗമായി മാറുമ്പോള്‍ നായകന്‍ പ്രണവ് അങ്ങ് ഹിമാലയത്തിലാണ്. യാത്രകള്‍ ഇഷ്ടപ്പെടുന്ന പ്രണവിന്റെ നലാമത്തെ ഹിമാലയന്‍ യാത്രയാണിത്. യാത്രയുടെ ചില വീഡിയോകളും ഫോട്ടോകളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
ആദി വിജയിച്ച കാര്യം പ്രണവ് അറിഞ്ഞിട്ടുണ്ട്. അക്കാര്യം പറയാന്‍ സംവിധായകന്‍ ജീത്തു പ്രണവിനെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നു. മനോരമയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ ജീത്തു ജോസഫ് വീണ്ടും പ്രണവിനെ കുറിച്ച് സംസാരിക്കുന്നു...

ഞാന്‍ വിളിച്ചിരുന്നു
' സിനിമ റിലീസായതിന് ശേഷം ഞാന്‍ പ്രണവിനെ വിളിച്ചിരുന്നു, ഭാഗ്യത്തിന് കിട്ടി. ഏതോ ഒരു മലയുടെ മുകളില്‍ ആയിരുന്നു. സിനിമ നല്ല അഭിപ്രായം നേടുന്നുവെന്ന് പറഞ്ഞപ്പോള്‍, സന്തോഷമുണ്ടെന്ന് പറഞ്ഞു. എന്നുവരുമെന്ന് ചോദിച്ചപ്പോള്‍ ചിലപ്പോള്‍ രണ്ട് ആഴ്ച അല്ലെങ്കില്‍ ഒരു മാസം.'

അടുത്ത സിനിമ
സത്യം പറഞ്ഞാല്‍ അതിന്റെ വ്യക്തത എനിക്കിപ്പോഴും കിട്ടിയിട്ടില്ല. പ്രണവിന് ഇനിയും അഭിനയിക്കണമെന്ന് ആഗ്രഹമുണ്ട്. നല്ല പ്രോജക്ടുമുണ്ട്. എന്നാല്‍ ഇടവേള നല്‍കി മാത്രമാകും അപ്പു സിനിമ ചെയ്യുകയുള്ളൂ എന്നാണ് തോന്നുന്നത്. അവന് അവന്റേതായ സ്വകാര്യജീവിതമുണ്ട്. അത് പോകരുതെന്ന് ആഗ്രഹിക്കുന്നുണ്ട്.

അപ്പുവിന് ഇഷ്ടം
സീരിയസായ സിനിമകളാണ് അപ്പുവിന് കൂടുതല്‍ ഇഷ്ടം. ജീവിതയാഥാര്‍ത്ഥ്യങ്ങളോട ചേര്‍ന്ന് നില്‍ക്കുന്ന സിനിമകള്‍. അതാണ് അവന്റെ ഫേവറൈറ്റ്. എന്നാല്‍ കൊമേര്‍ഷ്യല്‍ സിനിമകളും ചെയ്യും- ജീത്തു ജോസഫ് പറഞ്ഞു.

ജീത്തുവും പ്രണവും
ജീത്തു ജോസഫിന്റെ പാപനാശം എന്ന ചിത്രത്തില്‍ അസിസ്റ്റന്റ് ഡയറക്ടറായിട്ടാണ് പ്രണവ് മോഹന്‍ലാല്‍ സിനിമയിലേക്ക് മടങ്ങിയെത്തിയത്. തുടര്‍ന്ന് ലൈഫ് ഓഫ് ജോസൂട്ടിയിലും സഹസംവിധായകനായി. അതോടെ ജീത്തുവുമായി പ്രണവിന് നല്ല സിങ്കുണ്ടായി. ഇക്കാരണത്താലാണ് ആദ്യ ചിത്രം ജീത്തുവിനൊപ്പമാക്കിയത്.


Click it and Unblock the Notifications