ജീത്തു ജോസഫ് 1983ന്റെ ഫാനായി !

By Lakshmi

ജീത്തു ജോസഫ് ദൃശ്യം തിയേറ്ററുകളിലെത്തിച്ചപ്പോള്‍ പ്രശംസിക്കാത്ത സിനിമാക്കാരില്ല. നടന്മാരും സംവിധായകരുമെല്ലാം ദൃശ്യമെന്ന ചിത്രത്തെ വാനോളം പുകഴ്ത്തി ഫേസ്ബുക്കിലും ട്വിറ്ററിലും മാധ്യമങ്ങളിലെ അഭിമുഖങ്ങളിലുമെല്ലാം സംസാരിച്ചിരുന്നു. ഇപ്പോഴിതാ പുതിയൊരു ചിത്രത്തെ പുകഴ്ത്തിക്കൊണ്ട് ജീത്തു ജോസഫും രംഗത്തെത്തിയിരിക്കുകയാണ്. നവാഗത സംവിധായകന്‍ എബ്രിഡ് ഷൈന്‍ ഒരുക്കിയ 1983 എന്ന സിനിയെക്കുറിച്ചാണ് ജീത്തു ജോസഫ് പറയുന്നത്. താന്‍ 1983ന്റെ ഫാനായി മാറിയെന്നാണ് ജീത്തു പറഞ്ഞിരിക്കുന്നത്.

ജീത്തു ജോസഫ് 1983 നല്‍കുന്ന ദൃശ്യാനുഭവത്തെക്കുറിച്ച് പറയുന്നതിങ്ങനെ- 1983 എന്ന ചിത്രത്തിന്റെ ട്രെയിലര്‍ കണ്ടപ്പോള്‍ത്തന്നെ ക്രിക്കറ്റ് കളിച്ചുനടന്ന കുട്ടിക്കാലത്തെക്കുറിച്ചുള്ള ഗൃഹാതുരത്വമാണ് ആദ്യം തോന്നിയത്. അന്നു തന്നെ ഈ ചിത്രം കാണണമെന്ന് വിചാരിച്ചിരുന്നു. സിനിമ റിലീസായപ്പോള്‍ തുടക്കംമുതല്‍തന്നെ മികച്ച റിപ്പോര്‍ട്ടുകളാണ് വന്നത്. ഞാനും ഭാര്യയും മക്കളും അമ്മയും സഹോദരന്റെ കുടുംബവും ചേര്‍ന്നാണ് ചിത്രം കാണാന്‍ പോയത്. എല്ലാത്തരം പ്രേക്ഷകര്‍ക്കും ഇഷ്ടപ്പെടുന്ന ചിത്രമാണിത്. ക്രിക്കറ്റ് കളിച്ച് നടക്കുന്ന ചെറുപ്പക്കാര്‍ക്ക് മാത്രമല്ല നല്ല സിനിമകളെ ഇഷ്ടപ്പെടുന്ന എല്ലാവര്‍ക്കും കൂടിയുള്ളതാണ് 1983.

1983


ഒരു പുതുമുഖ സംവിധായകന്‍ ആയിരുന്നിട്ടുകൂടി പ്രേക്ഷകമനസുകളെ തൊടുന്ന ര ീതിയില്‍ മനോഹരമായിട്ടാണ് എബ്രിഡ് ഷൈന്‍ ഈ ചിത്രമെടുത്തിരിക്കുന്നത്. കരയേണ്ടിടത്ത് കരയാനും ചിരിക്കേണ്ടിടത്ത് ചിരിക്കാനും ഈ സിനിമ കാണുന്നവര്‍ക്ക് സാധിക്കും- ജിത്തു പറയുന്നു.

ചിത്രത്തിലെ നായകനായ നിവിന്‍ പോളിയുടെ പ്രകടനത്തെയും ജിത്തു പ്രശംസിച്ചിട്ടുണ്ട്. നിവിന്റെ ഇതുവരെയുള്ള ചിത്രങ്ങളില്‍ ഏറ്റവും മികച്ചത് 1983ആണെന്ന് ജീത്തു പറയുന്നു. പുതുമുഖനായിക നിക്കിയെയും നിവിന്റെ ഭാര്യാവേഷം ചെയ്ത് ശ്രിന്ദ സഹബിനെയുമെല്ലാം ജിത്തു അഭിനന്ദിച്ചു. എബ്രിഡിന്റെ 1983 എന്ന സിനിമ വിതരണം ചെയ്യാന്‍ തയ്യാറായ സംവിധായകന്‍ ലാല്‍ ജോസിനെയും ജീത്തു ജോസഫ് പ്രത്യേകം അഭിനന്ദിച്ചിരിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X