twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ലാലും ജിത്തുവും വീണ്ടും

    By Nirmal Balakrishnan
    |

    കേള്‍ക്കുമ്പോള്‍ തന്നെ പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുമെന്നുറപ്പാണ്. അതെ മോഹന്‍ലാലും ജിത്തു ജോസഫും വീണ്ടും ഒന്നിക്കുന്നു. മെഗാഹിറ്റായ ദൃശ്യത്തിനു ശേഷം ലാലും ജിത്തുവും ഒന്നിക്കുന്ന ചിത്രം നിര്‍മിക്കുന്നത് ജോയ് ജോസഫ് ശക്തികുളങ്ങരയാണ്.

    ദൃശ്യത്തിന്റെ അലയൊലി ഇപ്പോഴും മലയാളത്തില്‍ നിന്നുമാറിയിട്ടില്ല. അതിനു പിന്നാലെ ദൃശ്യം തമിഴിലെത്തി പാപനാശമായി ഉടന്‍ തന്നെ തിയറ്ററിലെത്താന്‍ പോകുകയാണ്. ജിത്തുവിന്റെ സംവിധാനത്തില്‍ കമല്‍ഹാസനാണ് നായകനായി അഭിനയിക്കുന്നത്. ലാല്‍ ചെയ്ത വേഷംകമല്‍ ചെയ്യും. മീന ചെയ്ത വേഷം ഗൗതമിയും. മോഹന്‍ലാലിന്റെ മകന്‍ പ്രണവ് അസോസിയേറ്റ് സംവിധായകനായി ജോലി ചെയ്തു തുടങ്ങിയ ചിത്രമാണിത്.

    mohanlal-jeethu

    ദിലീപിനെ നായകനാക്കി ലൈഫ് ഓഫ് ജോസൂട്ടി എന്ന ചിത്രം ഒരുക്കുകയാണ് ജിത്തു ജോസഫ് ഇപ്പോള്‍. രചന നാരായണന്‍കുട്ടിയും ജ്യോതികൃഷ്ണയുമാണ് നായികമാര്‍. ന്യൂസിലാന്‍ഡില്‍ ബാക്കി ചിത്രീകരിച്ചുകൊണ്ടിരിക്കുകയാണ് ജിത്തു ഇപ്പോള്‍. ഓണത്തിനായിരിക്കും ചിത്രം റിലീസ് ചെയ്യുക. അതിനു ശേഷമായിരിക്കും ലാല്‍ ചിത്രം തുടങ്ങുക. ദൃശ്യത്തെപോലെ ക്രിസ്മസ് ചിത്രമായിട്ടായിരിക്കും ജിത്തു പുതിയ ലാല്‍ ചിത്രം റിലീസ് ചെയ്യുക. 2013 ക്രിസ്മസിനായിരുന്നു ദൃശ്യം തിയറ്ററിലെത്തിയത്.

    അതിനുശേഷം ലാല്‍ അഭിനയിച്ച ചിത്രങ്ങളൊന്നും കാര്യമായ ജയം നേടിയിരുന്നില്ല. ഏറെക്കാലത്തിനു ശേഷമായിരുന്നു ലാലിന്റെ ചിത്രം ഇത്രഗംഭീര വിജയം നേടുന്നത്. ഇപ്പോള്‍ ലാലും മഞ്ജുവും ഒന്നിച്ച എന്നുംഎപ്പോഴും തിയറ്ററില്‍ നിറഞ്ഞോടുകയാണ്. ഇനി പുലിമുരുകന്‍, ലോഹം എന്നിവയാണ് ലാലിനു തീര്‍ക്കാനുള്ളത്. ചിത്രീകരണം പൂര്‍ത്തിയായ ലൈല ഓ ലൈല ഉടന്‍ തിയറ്ററിലെത്തും. പുലിമുരുകനുശേഷം ലാല്‍ അഭിനയിക്കുന്ന ചിത്രമായിരിക്കും ജിത്തുവിന്റെത്.

    ഏതായാലും പുതിയ ചിത്രത്തിലെ മറ്റു താരങ്ങളെയൊന്നും തീരുമാനിച്ചില്ലെങ്കിലും പ്രേക്ഷകര്‍ വലിയ പ്രതീക്ഷയോടെ ഇതിനായി കാത്തിരിക്കുന്നത്.

    English summary
    After the super hit movie, 'Drishyam', Jeethu Joseph is planning a new film with Mohanlal. As their last venture 'Drishyam' was a mega hit, expectations regarding the new project is high.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X