twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മിസ്റ്റര്‍ റൗഡിക്ക് ശേഷം ജീത്തു ജോസഫ് വീണ്ടും തമിഴില്‍! സിനിമയില്‍ നായകനായി സൂപ്പര്‍താരം! കാണൂ

    By Midhun Raj
    |

    Recommended Video

    ജീത്തു ജോസഫ് വീണ്ടും തമിഴില്‍ | Filmibeat Malayalam

    നിരവധി ശ്രദ്ധേയ സിനിമകളിലൂടെ മലയാളത്തിലെ മൂന്‍നിര സംവിധായകരില്‍ ഒരാളായി മാറിയ ആളാണ് ജിത്തു ജോസഫ്. ദൃശ്യം എന്ന ജിത്തു ജോസഫ് ചിത്രം മലയാള സിനിമ ചരിത്രത്തില്‍ തന്നെ ഇടംപിടിച്ച സിനിമകളിലൊന്നായിരുന്നു. ദൃശ്യത്തിന്റെ തമിഴ് റീമേക്കായ പാപനാസത്തിലൂടെയാണ് അദ്ദേഹം തമിഴിലേക്ക് എത്തിയിരുന്നത്.

    നിന്റെ അഭിനയമാണ് നല്ലത്! വര്‍ഷങ്ങള്‍ക്കു മുന്‍പ് ഷെയിനോട് ദീപക് ദേവ് പറഞ്ഞത് വൈറലാകുന്നുനിന്റെ അഭിനയമാണ് നല്ലത്! വര്‍ഷങ്ങള്‍ക്കു മുന്‍പ് ഷെയിനോട് ദീപക് ദേവ് പറഞ്ഞത് വൈറലാകുന്നു

    കമല്‍ഹാസന്‍ നായകനായി എത്തിയ സിനിമ തമിഴ്‌നാട്ടില്‍ ഹിറ്റായി മാറുകയും ചെയ്തു. ദൃശ്യത്തിന്റെ തമിഴ് പതിപ്പിനു ശേഷം ബോളിവുഡിലും ഒരു ചിത്രം ജിത്തു ജോസഫ് സംവിധാനം ചെയ്തിരുന്നു. ഇമ്രാന്‍ ഹാഷ്മിയും റിഷി കപൂറും മുഖ്യ വേഷങ്ങളിലെത്തുന്ന സിനിമ നിലവില്‍ അവസാന ഘട്ട പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളിലാണുളളത്.

    jeethu joseph

    അതേസമയം പാപാനാസത്തിനു ശേഷം തമിഴില്‍ വീണ്ടുമൊരു ചിത്രം ചെയ്യാനൊരുങ്ങുകയാണ് ജിത്തു ജോസഫ്. കാര്‍ത്തി നായകനാകുന്ന സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകുമെന്നാണ് അറിയുന്നത്. സംവിധായകനൊപ്പം റെനില്‍ ഡിസിവ, മണികണ്ഠന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്.

    സിനിമയിലെ നായികയെയും മറ്റു അണിയറ പ്രവര്‍ത്തകരെയുംകുറിച്ചുളള വിവരങ്ങള്‍ ഇതുവരെ ലഭ്യമായിട്ടില്ല. മിസ്റ്റര്‍ ആന്‍ഡ് മിസിസ് റൗഡി എന്ന ചിത്രമാണ് ജീത്തു ജോസഫിന്റെതായി റിലീസിങ്ങിനൊരുങ്ങുന്ന പുതിയ ചിത്രം. കാളിദാസ് ജയറാമും അപര്‍ണ ബാലമുരളിയുമാണ് സിനിമയില്‍ മുഖ്യ വേഷങ്ങളിലെത്തുന്നത്.

    മധുരരാജയല്ല ലൂസിഫറാണ് മിന്നിക്കുക! മാസായി സ്റ്റീഫന്‍ നെടുമ്പളളിയുടെ വരവ്! ഇത് പൊളിക്കും! കാണൂമധുരരാജയല്ല ലൂസിഫറാണ് മിന്നിക്കുക! മാസായി സ്റ്റീഫന്‍ നെടുമ്പളളിയുടെ വരവ്! ഇത് പൊളിക്കും! കാണൂ

    നരേന്ദ്ര മോഡിക്കുളള തന്റെ പിന്തുണ! ഒളിക്യാമറ വിവാദത്തില്‍ സണ്ണി ലിയോണ്‍ പറഞ്ഞത് കാണൂനരേന്ദ്ര മോഡിക്കുളള തന്റെ പിന്തുണ! ഒളിക്യാമറ വിവാദത്തില്‍ സണ്ണി ലിയോണ്‍ പറഞ്ഞത് കാണൂ

    English summary
    jeethu joseph karthi tamil movie
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X