ആസിഫ് ധൈര്യമുള്ള നടൻ, ദൃശ്യം 3 പ്രേക്ഷകർക്ക് ഇഷ്ടപ്പെട്ടാൽ..: ജീത്തു ജോസഫ് പറയുന്നു

സംവിധായകൻ ജീത്തു ജോസഫ് തന്റെ പുതിയ ചിത്രം മിറാഷിനെക്കുറിച്ചും ദൃശ്യം 3യുടെ പുരോഗതിയെക്കുറിച്ചും സംസാരിക്കുന്നു. ആസിഫ് അലിയുടെ അഭിനയത്തെയും സിനിമയുടെ സ്വാധീനത്തെയും കുറിച്ച് അദ്ദേഹം കാഴ്ചപ്പാടുകൾ പങ്കുവെച്ചു. പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ പഠനത്തെക്കുറിച്ചുള്ള രസകരമായ അനുഭവവും വെളിപ്പെടുത്തി. ഈ അഭിമുഖം മലയാള സിനിമയിലെ അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകൾ വ്യക്തമാക്കുന്നു.

മിറാഷ് എന്ന തന്റെ പുതിയ ചിത്രവുമായി തീയറ്ററുകളിലേക്ക് മടങ്ങിയെത്താൻ ഒരുങ്ങുകയാണ് ഹിറ്റ് മേക്കർ ജീത്തു ജോസഫ്. ആസിഫ് അലിയും അപർണ്ണ ബലമുരളിയുമാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. അടുത്തിടെ ഫിൽമിബീറ്റിന് നൽകിയ എക്സ്ക്ലൂസിവ് അഭിമുഖത്തിൽ, സിനിമയുടെ നിയമങ്ങളെക്കുറിച്ചോ അതിന്റെ രീതികളെക്കുറിച്ചോ തനിക്കൊന്നുമറിയില്ലെന്നും, കഥ പറയുവാനാണ് തനിക്കിഷ്ടമെന്നും ജീത്തു ജോസഫ് തുറന്നുപറഞ്ഞു. "പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലൊക്കെ പോയി പഠിച്ചിട്ട് വല്ല ബുജ്ജി പടവുമെടുത്ത്..." എന്ന് അദ്ദേഹം പറഞ്ഞതും ചിരി പടർന്നു.

ആസിഫ് അലിയെക്കുറിച്ച് പല ഡെഫിനിഷനുകളും താൻ കേട്ടിട്ടുണ്ട് എന്നാണ് പ്രശസ്ത സംവിധായകൻ വെളിപ്പെടുത്തിയത്. ഏത് കഥാപാത്രവും ചെയ്യാനുള്ള ധൈര്യമാണ് ആസിഫിന്റെ പ്രത്യേകത. നെഗറ്റീവായാലും പോസിറ്റീവായാലും, വിരൂപനായാലും പെർഫോം ചെയ്യാൻ സ്പേസുള്ള വേഷങ്ങൾ ആസിഫ് സ്വീകരിക്കുമെന്നും ജീത്തു പറയുന്നു. പുതിയ തലമുറയിലെ നടന്മാർക്ക് ഇത്തരം കാര്യങ്ങളിൽ മടിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

3

അഭിമുഖത്തിൽ ഒപ്പം ഉണ്ടായിരുന്ന നായകൻ ആസിഫ് അലി, നായിക അപർണ ബാലമുരളിയുമായുള്ള സൗഹൃദത്തെക്കുറിച്ച് സംസാരിച്ചു. "നമ്മളൊരു ക്ലാസ്സിൽ പഠിക്കുമ്പോൾ നമുക്കൊരു ഫേവറേറ്റ് ഫ്രണ്ട് ഉണ്ടാകുന്നത് പോലെയാണ് അപർണ്ണ എനിക്ക്." തുറന്നു സംസാരിക്കാനും, ഒരുപോലെ ചിന്തിക്കാനും കഴിയുന്ന സുഹൃത്ത്. സിനിമയിൽ അഭിനയിക്കുമ്പോൾ കംഫർട്ടബിളായി ഷൂട്ട് ചെയ്യാൻ പറ്റുന്ന ഒരാൾ കൂടെയുണ്ടാവുന്നത് വലിയ ഭാഗ്യമാണെന്നും ആസിഫ് പറയുന്നു.

മിറാഷ് എന്ന സിനിമയെക്കുറിച്ച് വളരെ പ്രതീക്ഷകളോടെയാണ് ജീത്തു ജോസഫ് സംസാരിച്ചത്. "ഇതൊരു മിസ്റ്ററി ത്രില്ലറാണ്, ഇമോഷൻ ബേസ്ഡ് സിനിമയല്ല, ഇവന്റ് ബേസ്ഡ് സിനിമയാണ്. അപർണയുടെ കഥാപാത്രമായ അഭിരാമിയാണ് ഇതിന്റെ കേന്ദ്രബിന്ദു. അവൾ ചില ചോദ്യങ്ങൾക്കുള്ള ഉത്തരം തേടി യാത്ര ചെയ്യുകയാണ്. പ്രേക്ഷകർക്ക് ഒരുപാട് ആകാംഷ നൽകുന്ന സിനിമയായിരിക്കും മിറാഷ്," പ്രശസ്ത സംവിധായകൻ വെളിപ്പെടുത്തി.

പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രം ദൃശ്യം 3യെക്കുറിച്ചും ജീത്തു ജോസഫ് സൂചന നൽകി. "ആ സിനിമയുടെ കഥയെക്കുറിച്ച് ഒരു ധാരണയുണ്ട്, ആ ധാരണയിലൂടെയാണ് ഞാൻ മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കുന്നത്. അത് പ്രേക്ഷകർക്ക് ഇഷ്ടപ്പെട്ടാൽ രക്ഷപ്പെട്ടു," സംവിധായകൻ പറഞ്ഞു. പക്ഷെ ദൃശ്യം മൂന്നാം ഭാഗത്തെ കുറിച്ച് കൂടുതൽ പറയാൻ അദ്ദേഹം തയ്യാറായില്ല. സിനിമയുടെ തിരക്കഥ ഇപ്പോഴും എഴുതിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

സിനിമ സമൂഹത്തിൽ വലിയ സ്വാധീനം ചെലുത്തുമെന്നും ജീത്തു ജോസഫ് പറയുന്നു. ഒരു സിനിമയിലൂടെ നല്ലൊരു മെസ്സേജ് നൽകാൻ കഴിഞ്ഞാൽ അത് നല്ലതാണ്. അതേസമയം, സിനിമ എന്റർടെയ്നിംഗ് ആയിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സിനിമ കണ്ട് തിയേറ്ററിൽ നിന്ന് ഇറങ്ങുന്നവരുടെ പ്രതികരണത്തിനായി കാത്തിരിക്കുകയാണെന്നും അഭിമുഖത്തിൽ ജീത്തു ജോസഫ് പറഞ്ഞു.

More from Filmibeat

Read more about: jeethu joseph malayalam cinema
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X