»   »  മോഹന്‍ലാലിന്റെ മകനായതുകൊണ്ടല്ല പ്രണവിനെ നായകനാക്കുന്നത് : ജീത്തു ജോസഫ്!

മോഹന്‍ലാലിന്റെ മകനായതുകൊണ്ടല്ല പ്രണവിനെ നായകനാക്കുന്നത് : ജീത്തു ജോസഫ്!

Posted By: Pratheeksha
Subscribe to Filmibeat Malayalam

മോഹന്‍ലാലിന്റെ മകന്‍ പ്രണവ് മോഹന്‍ലാല്‍ നായകനാവുന്നത് ജീത്തു ജോസഫിന്റെ ചിത്രത്തിലാണെന്ന വാര്‍ത്ത വന്നു കഴിഞ്ഞു. എന്നാല്‍ മോഹന്‍ലാലിന്റെ മകനാണെന്നതല്ല പ്രണവിനെ തിരഞ്ഞെടുക്കാന്‍ കാരണമെന്നാണ് ജീത്തു ജോസഫ് പറയുന്നത്.

നായകനെ കുറിച്ചാലോചിച്ചപ്പോള്‍ മനസ്സിലേക്ക് വന്നത് പ്രണവിന്റെ രൂപമാണെന്നും കഥ അദ്ദേഹത്തോട് പറഞ്ഞപ്പോള്‍ ഇഷ്ടമായെന്നും ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ ജീത്തു ജോസഫ് പറഞ്ഞു. പ്രണവ് തനിക്കൊപ്പം ഒരു സിനിമയില്‍ മുന്‍പ് പ്രവര്‍ത്തിച്ചിരുന്നതിനാല്‍ കഥാപാത്രമാവാന്‍ യോജിക്കുക പ്രണവാണെന്നു തോന്നി.

Read more:മലയാള സിനിമയില്‍ വിജയിച്ച താരമക്കള്‍! ഇവരുടെ കൂട്ടത്തിലേക്ക് പ്രണവ് മോഹന്‍ലാലും?

pranav-30-14752402

അദ്ദേഹത്തിന് അതു ചെയ്യാന്‍ സാധിക്കുമെന്ന് പൂര്‍ണ്ണ ബോധ്യമുണ്ടെന്നും സംവിധായകന്‍ പറയുന്നു. പ്രണവ് നായകനാവുന്ന ചിത്രത്തിന്റെ കഥ തീരുമാനിച്ചതല്ലാതെ  തിരക്കഥയൊന്നും പൂര്‍ത്തിയായിട്ടില്ലെന്നും ജീത്തു ജോസഫ് പറഞ്ഞു. ലൈഫ് ഓഫ് ജോസൂട്ടിയിലും ദൃശ്യത്തിന്റെ തമിഴ് പതിപ്പായ കമല്‍ഹാസന്റെ പാപനാശത്തിലും ജീത്തു ജോസഫിനൊപ്പം പ്രണവ് പ്രവര്‍ത്തിച്ചിരുന്നു

English summary
jeethu joseph says why he select pranav mohanlal in his upcoming film

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam