»   » പ്രണവ് മോഹന്‍ലാലിന് വേണ്ടി കാസ്റ്റിങ്ങ് കോള്‍ നടത്തിയോ ?? സംവിധായകന്‍ വ്യക്തമാക്കുന്നു !!

പ്രണവ് മോഹന്‍ലാലിന് വേണ്ടി കാസ്റ്റിങ്ങ് കോള്‍ നടത്തിയോ ?? സംവിധായകന്‍ വ്യക്തമാക്കുന്നു !!

Posted By: Nihara
Subscribe to Filmibeat Malayalam

പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് പ്രണവ് മോഹന്‍ലാലിന്‍രെ ചിത്രത്തിനായി. ബാലതാരമായി സിനിമയിലെത്തിയ പ്രണവ് നായകനായെത്തുന്ന ചിത്രത്തെക്കുറിച്ച് പ്രഖ്യാപിച്ചിട്ട് നാളുകളേറെയായി. ചിത്രത്തെക്കുറിച്ചുള്ള ഒാരോ അപ്ഡേറ്റും ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്. സൂപ്പര്‍ സ്റ്റാറിന്‍റെ മകന്‍റെ അരങ്ങേറ്റത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

ഇടയ്ക്ക് വെച്ച് ചിത്രം ഉപേക്ഷിക്കുന്നുവെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും പ്രചരിച്ചിരുന്നു. സമൂഹ മാധ്യമങ്ങളിലൂടെയാണ് അത്തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചത്. എന്നാല്‍ പിന്നീട് വിശദീകരണവുമായി സംവിധായകന്‍ തന്നെ നേരിട്ട് രംഗത്തെത്തുകയായിരുന്നു. ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുന്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ദൃശ്യത്തിന്റെ ആദ്യ പകുതി ലാഗ് ചെയ്തത് ഇതിനായിരുന്നോ? രഹസ്യം പുറത്തുവിട്ട് ജിത്തു ജോസഫ് !!

പ്രണവ് നായകനായി അരങ്ങേറുന്നു

പുനര്‍ജനി എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് പ്രണവ് മോഹന്‍ലാല്‍ സിനിമയിലേക്ക് എത്തിയത്. പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം സാഗര്‍ ഏലിയാസ് ജാക്കിയിലെ ഗാനരംഗത്തിലാണ് പ്രണവിനെ കണ്ടത്.

ത്രില്ലര്‍ ചിത്രമാണ്

ത്രില്ലര്‍ ചിത്രങ്ങളുടെ തോഴനായ ജിത്തു ജോസഫ് ഒരുക്കുന്ന ഈ ചിത്രവും ആ ഗണത്തില്‍ തന്നെ ഉല്‍പ്പെടുന്നതാണ്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് നിര്‍മാണം. ദൃശ്യം സിനിമയ്ക്ക് ശേഷം ജീത്തു സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.

ക്യാമറയ്ക്ക് പിന്നില്‍ നിന്നും മുന്നിലേക്ക്

സിനിമയ്ക്ക് പിന്നില്‍ നിന്നും മുന്നണിയിലേക്ക് വരാനുള്ള തയ്യാറെടുപ്പിലാണ് പ്രണവ് മോഹന്‍ലാല്‍. അഭിനയത്തിനുമപ്പുറത്ത് സംവിധാനത്തിലും താല്‍പര്യമുണ്ടെന്ന് നേരത്തെ തന്നെ പ്രണവ് വ്യക്തമാക്കിയിരുന്നു.

കാസ്റ്റിങ്ങ് കോള്‍ നടത്തുന്നുവെന്ന പ്രചരണം

പ്രണവ് മോഹന്‍ലാലിനെ നായകനാക്കി ഒരുക്കുന്ന സിനിമയുടെ പേരില്‍ കാസ്റ്റിങ് കോള്‍ നടത്തുന്നുവെന്ന് വാര്‍ത്ത പ്രചരിച്ചിരുന്നു. എന്നാല്‍ അത് തെറ്റായ പ്രചരണമാണെന്ന് ചൂണ്ടിക്കാട്ടി സംവിധായകന്‍ ജിത്തു ജോസഫ് രംഗത്തെത്തി. ഫേസ് ബുക്കിലാണ് ഇത് സംബന്ധിച്ച വിശദീകരണം സംവിധായകന്‍ പോസ്റ്റ് ചെയ്തിട്ടുള്ളത്.

പ്രണവ് മോഹന്‍ലാല്‍ ചിത്രത്തിന് വേണ്ടി കാസ്റ്റിങ്ങ് കോള്‍

താന്‍ സംവിധാനം ചെയ്യുന്ന പ്രണവ് മോഹന്‍ലാല്‍ ചിത്രത്തിന്റെ കാസ്റ്റിംഗ് കോള്‍ നടത്തുന്നു എന്ന വ്യാജേന ചില പ്രചരണങ്ങളും അത് വഴി കാസ്റ്റിംഗിന്റെ പേരില്‍ കാശ് ആവശ്യപ്പെടുന്നതായും പലരില്‍ നിന്നും അറിയാന്‍ കഴിഞ്ഞുവെന്ന് ജിത്തു ജോസഫ് ഫേസ് ബുക്കില്‍ കുറിച്ചിട്ടുണ്ട്. വ്യാജ പ്രചാരണങ്ങളാണ് ഇതുമായി ബന്ധപ്പെട്ട് നടക്കുന്നത്.

സ്ക്രിപ്റ്റ് വര്‍ക്കുകള്‍ നടന്നുകൊണ്ടിരിക്കുകയാണ്

ചിത്രത്തിന്‍റെ സ്ക്രിപ്റ്റിങ്ങ് വര്‍ക്കുകള്‍ നടന്നുകൊണ്ടിരിക്കുന്നതേ ഉള്ളൂ. താരനിര്‍ണ്ണയത്തെക്കുറിച്ച് ചിന്തിച്ചിട്ടുപോലുമില്ല. യാതൊരുവിധ അറിയിപ്പുകളും ഒൗദ്യോഗികമായി പുറത്ത് വിട്ടിട്ടില്ല. തികച്ചും വാസ്തവ വിരുദ്ധമായ കാര്യമാണ് ഇപ്പോള്‍ പ്രചരിച്ചുകൊണ്ടിരിക്കുന്നതെന്നും സംവിധായകന്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

ഒഫീഷ്യല്‍ പേജിലൂടെ അറിയിക്കുന്നതായിരിക്കും

തന്‍റെ സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം ഒഫീഷ്യല്‍ പേജിലൂടെ പുറത്ത് വിടുമെന്ന് സംവിധായകന്‍ വ്യക്തമാക്കിയിട്ടുണ്ട്. തെറ്റായ പ്രചരണങ്ങള്‍ നടക്കുന്നതിനെക്കുറിച്ച് അറിഞ്ഞാല്‍ അക്കാര്യം ശ്രദ്ധയില്‍പ്പെടുത്താനും ആവശ്യപ്പെട്ടിട്ടുണ്ട്.

ജിത്തു ജോസഫിന്‍റെ ഫേസ് ബുക്ക് പോസ്റ്റ് വായിക്കൂ..English summary
Recently, there were reports about a casting call for the film. Director Jeethu Joseph has wrote in his official Facebook page that they have not officially announced any such casting call. He came to know that some people have been taking money from aspiring actors in the pretext of getting them a chance in the movie. Jeethu requested people not to fall for such traps and to kindly inform him if they come across such practices.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam