ദൃശ്യം 3യില്‍ സേതുരാമയ്യരും സാം അലക്‌സും വരുമോ? ജീത്തു ജോസഫിന്‌റ മറുപടി
ദൃശ്യം 2വിന്‌റെ വമ്പന്‍ വിജയത്തിന് പിന്നാലെ മൂന്നാം ഭാഗത്തിന് വേണ്ടിയുളള കാത്തിരിപ്പിലാണ് ആരാധകര്‍. നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ തന്നെയാണ് ഒരഭിമുഖത്തില്‍ അടുത്തിടെ ദൃശ്യം 3യെ കുറിച്ച് പറഞ്ഞത്. പിന്നാലെ സംവിധായകന്‍ ജീത്തു ജോസഫും ഒരു മൂന്ന് വര്‍ഷം കഴിഞ്ഞ് മൂന്നാം ഭാഗം വരുമെന്ന് അറിയിച്ചു. ഏഴ് വര്‍ഷത്തിന് ശേഷമാണ് ദൃശ്യത്തിന്‌റെ രണ്ടാം ഭാഗം വന്നത്. തിയ്യേറ്റര്‍ റിലീസ് തീരുമാനിച്ച് എടുത്ത ചിത്രം കോവിഡിനെ തുടര്‍ന്ന് ഒടിടിയിലാക്കുകയായിരുന്നു.
ഗ്ലാമറസായി ജാന്‍വി കപൂര്‍, താരപുത്രിയുടെ പുത്തന്‍ ചിത്രങ്ങള്‍ വൈറല്‍
ലക്ഷക്കണക്കിന് പേരാണ് റിലീസ് ദിനം തന്നെ ചിത്രം കണ്ടത്. ദൃശ്യം 2വിന്‌റെ വമ്പന്‍ വിജയത്തിന് പിന്നാലെ തെലുങ്ക് റീമേക്കും അണിയറ പ്രവര്‍ത്തകര്‍ പ്രഖ്യാപിച്ചു. മാര്‍ച്ചിലാണ് സിനിമയുടെ ചിത്രീകരണം ആരംഭിക്കുന്നത്. ജീത്തു ജോസഫും ആന്റണി പെരുമ്പാവൂരും ആദ്യമായി തെലുങ്കിലേക്ക് എത്തുന്ന ചിത്രം കൂടിയാണിത്.

അതേസമയം ദൃശ്യം 2വിന് പിന്നാലെ ഇപ്പോള്‍ മൂന്നാം ഭാഗത്തെ കുറിച്ചുളള ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്. നിരവധി പേരാണ് ദൃശ്യം മൂന്നാം ഭാഗത്തിന്‌റെ കഥയും ക്ലൈമാക്‌സും പ്രവചിച്ച് എത്തുന്നത്. ദൃശ്യം 3യ്ക്കായി കാത്തിരിക്കുന്നവരില്‍ ചിലര്‍ മമ്മൂട്ടിയുടെ സേതുരാമയ്യര്‍ സിബിഐയും പൃഥ്വിരാജിന്‌റെ സാം അലക്‌സും ചിത്രത്തില്‍ എത്തിയാല്‍ പൊളിക്കുമെന്ന് അഭിപ്രായപ്പെട്ടിരുന്നു.

വരുണ്‍ കേസ് അന്വേഷിക്കാനായി ഇവര്‍ എത്തിയാല്‍ സിനിമ രണ്ടാം ഭാഗത്തേക്കാള്‍ വലിയ വിജയമാകുമെന്നാണ് ചിലര്‍ അഭിപ്രായപ്പെടുന്നത്. അതേസമയം ദൃശ്യം 3യില്‍ സേതുരാമയ്യരും സാം അലക്‌സും ഉണ്ടാവുമോ എന്ന ചോദ്യത്തിന് ജീത്തു ജോസഫ് നല്‍കിയ മറുപടി വൈറലായി മാറിയിരുന്നു. മൂവിമാന് നല്‍കിയ അഭിമുഖത്തിലാണ് സംവിധായകന്‍ ഇതേകുറിച്ച് സംസാരിച്ചത്.

അതൊന്നും വരില്ലെന്ന് ജീത്തു ജോസഫ് പറഞ്ഞു. ഞാന്‍ കഴിയുന്നതും ഇങ്ങനത്തെ പരിപാടിയൊക്കെ ഒഴിവാക്കാറുണ്ട്. വേറൊരു സിനിമയിലെ ക്യാരക്ടറെടുത്ത് ചെയ്യുന്നതൊക്കെ. ഈ കഥയ്ക്ക് ഇതിന്‌റെതായ ഒരു ട്രാവലുണ്ട്. അപ്പോ ചിലര് പറഞ്ഞു മെമ്മറീസിലെ സാം അലക്‌സ് വരുമെന്ന്, അങ്ങനയൊന്നും ഉണ്ടാവില്ല, അതിന് വളരെ ഓര്‍ഗാനിക്ക് ആയിട്ടുളളത് കിട്ടുവാണെങ്കില്‍ അത് ചെയ്യും.
Recommended Video

അത്രയേയുളളൂ. അഭിമുഖത്തില്‍ ജീത്തു ജോസഫ് വൃക്തമാക്കി. ദൃശ്യം 2 പോലെ ജീത്തു ജോസഫിന്റെതായി വലിയ വിജയം നേടിയ ചിത്രമായിരുന്നു മെമ്മറീസ്. പൃഥ്വിരാജ് സാം അലക്‌സ് എന്ന കഥാപാത്രമായി ശ്രദ്ധേയ പ്രകടനമാണ് സിനിമയില്‍ കാഴ്ചവെച്ചത്. ദൃശ്യം 2 വിജയമായതിന് പിന്നാലെ മെമ്മറീസിന് രണ്ടാം ഭാഗം ഉണ്ടാകുമോ എന്ന് ചോദിച്ചും ചിലര്‍ എത്തിയിരുന്നു. അത് പോലെ ജീത്തുവിന്‌റെ മറ്റൊരു ത്രില്ലറായ ഡിറ്റക്ടീവിന്‌റെ രണ്ടാം ഭാഗത്തെ കുറിച്ച് ചോദിച്ചും പ്രേക്ഷകര്‍ എത്തി.


Click it and Unblock the Notifications