മോഹന്‍ലാലിന്റെ മകനായിട്ടല്ല പ്രണവ് നടക്കുന്നതും ജീവിക്കുന്നതും

By Aswathi

പ്രണവ് മോഹന്‍ലാലിന്റെ തിരിച്ചുവരവ് മലയാളി പ്രേക്ഷകര്‍ ഒന്നടങ്കം ഒരുപോലെ ആഗ്രഹിച്ചതാണ്. എന്നാല്‍ പ്രണവിന്റെ വഴി എപ്പോഴും വ്യത്യസ്തമാണ്. ആര്‍ഭാടമോ കൊട്ടിഘോഷങ്ങളോ ഇല്ലാത്ത, സാധാരണക്കാരില്‍ സാധാരണക്കാരനായി അല്ലെങ്കില്‍ അതിലും താഴെ തട്ടില്‍ ജീവിക്കാനാണ് പ്രണവിനിഷ്ടം. പല സിനിമയിലും അഭിനയിക്കാന്‍ അവസരം നീട്ടി സംവിധായകര്‍ വിളിച്ചെങ്കിലും പ്രണവ് എങ്ങോട്ടും പോയില്ല.

പക്ഷെ പ്രണവ് മോഹന്‍ലാലിന്റെ വേദിയും സിനിമ തന്നെയാണെന്നത് നിഷേധിക്കുന്നില്ല. അഭിനയമല്ലെങ്കില്‍ മറ്റൊന്ന്. അങ്ങനെ അച്ഛന്‍ അഭിനയിച്ച് ഹിറ്റാക്കിയ സിനിമ തമിഴിലേക്ക് റീമേക്ക് ചെയ്യുമ്പോള്‍ ജീത്തു ജോസഫിന്റെ സഹ സംവിധായകനായി പ്രണവും കൂടി. 'പാപനാശം' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ കമല്‍ ഹസനാണ് നായകന്‍. സെറ്റില്‍ പ്രണവിന്റെ പെരുമാറ്റങ്ങള്‍ എല്ലാവരെയും അത്ഭുതപ്പെടുത്തി.

pranav-mohanlal

മോഹന്‍ലാലിനെ പോലൊരു സൂപ്പര്‍സ്റ്റാറിന്റെ മകനാണെന്ന യാതൊരു ജാഡയുമില്ലാതെയാണ് പ്രണവ് സെറ്റിലെത്തിയത്. പ്രണവ് അത്ഭുതപ്പെടുത്തിയെന്ന് പറഞ്ഞത് സംവിധായകന്‍ ജീത്തു ജോസഫ് തന്നെയാണ്. മോഹന്‍ലാലിന്റെ മകനായിട്ടല്ല പ്രണവ് ഇവിടെ നടക്കുന്നതും ജീവിക്കുന്നതും. ഒരു സാധാരണ സഹസംവിധായകനായി മാത്രമാണ് പ്രണവ് സെറ്റില്‍ പെരുമാറുന്നതെന്ന് ജിത്തു ജോസഫ് പറഞ്ഞു.

ഷൂട്ടിങ് തുടങ്ങി ആദ്യ ദിവസം ഞങ്ങളുടെ ഒപ്പം താമസിച്ച പ്രണവ് അടുത്ത ദിവസം സിനിമയുടെ മറ്റ് ക്രൂ മെമ്പേഴ്‌സിനൊപ്പം മറ്റൊരു ഹോട്ടലില്‍ റൂം ഷെയര്‍ ചെയ്താണ് താമസിക്കുന്നത്. യാത്രയും അവര്‍ക്കൊപ്പമാണ്. പ്രണവിന്റെ ഈ പെരുമാറ്റം ശരിക്കും അഭിനന്ദനാര്‍ഹമാണ്. ഭാവിയില്‍ മലയാള സിനിമയ്ക്ക് പ്രണവ് ഒരു മുതല്‍ക്കൂട്ടായിരിക്കും- ജീത്തു ജോസഫ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X