»   » തിരക്കഥ പൂര്‍ത്തിയാക്കി, ജീത്തു ജോസഫിന്റെ പ്രണവ് ചിത്രം ഉപേക്ഷിച്ചിട്ടില്ല, ചിത്രീകരണം ഉടന്‍

തിരക്കഥ പൂര്‍ത്തിയാക്കി, ജീത്തു ജോസഫിന്റെ പ്രണവ് ചിത്രം ഉപേക്ഷിച്ചിട്ടില്ല, ചിത്രീകരണം ഉടന്‍

By: Sanviya
Subscribe to Filmibeat Malayalam

ജീത്തു ജോസഫ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രണവ് മോഹന്‍ലാല്‍ നായകനായി എത്തുന്നുവെന്ന വാര്‍ത്ത പ്രേക്ഷകര്‍ സന്തോഷത്തോടെയാണ് സ്വീകരിച്ചത്. ജീത്തുവിന്റെ രണ്ട് ചിത്രങ്ങളില്‍ സഹസംവിധായകനായി പ്രവര്‍ത്തിച്ച പ്രണവ് നായകനായി അരങ്ങേറ്റം കുറിക്കുന്നതായിരുന്നു പ്രേക്ഷകരെ സന്തോഷിപ്പിച്ചത്.

ചിത്രത്തിന് വേണ്ടി പ്രണവ് പാര്‍ക്കൗര്‍ പരീശീലനം നടത്തുകയായിരുന്നുവെന്നും വാര്‍ത്തകളുണ്ടായിരുന്നു. അടുത്തിടെ ചിത്രത്തെ കുറിച്ച് അപ്‌ഡേഷന്‍ ഒന്നുമില്ലാതിരുന്നത് പ്രേക്ഷകരെ നിരാശരാക്കിയിരുന്നു. ചിത്രം ജീത്തു ജോസഫ് ഉപേക്ഷിച്ചതായും വാര്‍ത്തകള്‍ പരന്നു. എന്നാല്‍ ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയായതായാണ് അറിയുന്നത്.

pranav-mohanlal-jeethu-joseph

മെയില്‍ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കും. ചിത്രത്തിലെ കഥാപാത്രങ്ങളെയും മറ്റ് പ്രീ-പ്രൊഡക്ഷന്‍ ജോലികളുടെയും തിരക്കിലാണിപ്പോള്‍ ജീത്തു എന്നാണ് അറിയുന്നത്. ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ പുറത്ത് വിടുമെന്ന് പ്രതീക്ഷിക്കാം.

English summary
Jeethu Joseph, Pranav Malayalam Movie.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam